• ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍

  by  • May 23, 2010 • അംഗത്വം • 0 Comments

   

  ഒളിമ്പസ്സിന്റെ നേതൃത്വത്തിലും  നിയന്ത്രണത്തിലും നടത്തപ്പെടുന്നു എങ്കിലും  ഈ പദ്ധതി തികച്ചും ഒരു പൊതു സംരംഭമാണ്. മനുഷ്യരും ജീവികളും സസ്യങ്ങളും വരെ പൌരന്മാരായി വരുന്ന ഈ പദ്ധതിയിലേക്ക് ധനലാഭം പ്രതീക്ഷിക്കുന്നവര്‍ കയ്യിലുള്ള പണം നിക്ഷേപിക്കേണ്ടതില്ല. ഈ പദ്ധതി നടന്നു കാണണം എന്നുള്ളവര്‍ മാത്രമേ ധന നിക്ഷേപം നടത്തേണ്ടതുള്ളൂ. പ്രതിഫലം ജീവരാശിക്കുള്ള ഒരു സുസ്ഥിര ജീവിത മാതൃകയാണ്. 

   

  നിലവിലെ തീരുമാനമനുസരിച്ചു ഉപാധികളില്ലാത്ത സംഭാവന ആയി ആണ് തുകകള്‍ സ്വീകരിക്കുന്നത്. Tax exemption രേഖകള്‍ ആകുന്നതേ ഉള്ളൂ എന്നതിനാല്‍ നികുതി ഇളവു ദാദാവിനു കിട്ടുകയില്ല. പകരം, തരുന്ന തുകയ്ക്ക് അനുസൃതമായി ഗ്രാമത്തിലേക്കുള്ള പ്രവേശക അംഗത്വമാണ് (അഞ്ചു വര്‍ഷത്തേക്ക്) തിരികെ ഓഫര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ നമ്മോടു സഹകരിക്കുന്നവരില്‍ നിന്നും മാത്രമാണ് തുക സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

  പ്രവേശക അംഗത്വത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ഉണ്ട്.

  How to become the part of Greencross Eco village

  ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് മറ്റു രണ്ടു വായ്പാ വഴികളും ഉപാധിയായി വച്ചിട്ടുണ്ട്.

  1. സ്ഥലത്തിനു നല്‍കുവാനുള്ള 25 ലക്ഷം രൂപയില്‍ മുഴുവനും തുകയോ ഭാഗിക തുകയോ തരുന്നവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുകയും ഗ്രാമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ തുക തിരികെ തന്നു സ്ഥലം ട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങുകയും ചെയ്യുക. ഈ കാലയളവിലുള്ള പലിശ തുക ദാദാവിന്‍റെ സംഭാവനയായി കണക്കാക്കി അവര്‍ക്ക് പ്രവേശക അംഗത്വം നല്കുകയും ചെയ്യും.

  2. സാധ്യമാകുന്ന തുക പലിശ രഹിത വായ്പയായി രണ്ടു വര്‍ഷത്തേക്ക് ഒളിമ്പസ്സിന്റെ അഭ്യുദയാകാംക്ഷികളില്‍ നിന്നും സ്വീകരിക്കുക.

  വായ്പ രണ്ടു വര്‍ഷത്തിനുള്ളില്‍ തിരികെ അടയ്ക്കുവാനുള്ള വഴികള്‍ ഇവയാണ്.

  1. ക്രൌഡ് ഫണ്ടിങ്ങിലൂടെ പ്രോജക്റ്റിന്റെ മൊത്തം ആവശ്യമായിട്ടുള്ള 1.7കോടി കണ്ടെത്തുവാനുള്ള പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. രണ്ടു മൂന്നു തവണയായി അതിലധികം തുക കണ്ടെത്തുവാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു.

  2. Junier Chamber (Techno park, Thriuvananthapuram ) നമ്മുടെ പദ്ധതിയേ സപ്പോര്‍ട്ട് ചെയ്യുവാനായി അവരുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായി പരിഗണിച്ചിട്ടുണ്ട്. അവിടെ നിന്നും സാമ്പത്തിക സഹായം (ഒരുപക്ഷെ മുഴുവനും) പ്രതീക്ഷിക്കുന്നു.

  പണം അയയ്ക്കുന്നത്

  ഏതെങ്കിലും ഇന്ത്യന്‍ അക്കൌണ്ടില്‍ നിന്നും ട്രസ്റ്റിന്റെ അക്കൌണ്ടിലേക്കുള്ള ട്രാന്‍സ്ഫര്‍ ആയി ആണ് സംഭാവനകള്‍ സംഭരിക്കുന്നത്. നിലവില്‍ ഉപാധികളില്ലാത്ത സംഭാവനകള്‍ ആയതിനാല്‍ റസീപ്റ്റ് നല്‍കുകയാണ് ചെയ്യുന്നത്. വായ്പ ഇന്നോളം വാങ്ങിയിട്ടില്ല. വായ്പ തരുന്നവര്‍ക്ക് അതിനുള്ള രേഖകള്‍ (സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നത് വരെയ്ക്കുള്ളതും രജിസ്റ്റര്‍ ചെയ്തതിനു ശേഷമുള്ളതും ) നല്‍കാം.

   

  പ്രസിദ്ധീകരിക്കുന്നത് മെയ്‌ 23, 2019

  Print Friendly

  396total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in