• നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്?

  by  • July 19, 2013 • മാനേജുമെന്റ് • 0 Comments

  മനുഷ്യരുടെ പെരുമാറ്റത്തെ ശ്രദ്ധിക്കുന്നത് രസകരമാണ്.. സ്വന്തം അറിവിന്റെയും ശീലത്തിന്റെയും സ്വഭാവത്തിന്റെയും ബോധത്തിന്റെയും ഒക്കെ രീതി അനുസരിച്ചായിരിക്കും  ഓരോരുത്തരും പെരുമാറുക. പൊതുവില്‍  ഒരാള്‍ പെരുമാറുന്നത് എങ്ങനെയാണോ വെളിയില്‍ കാണപ്പെടുക അങ്ങനെയല്ല ആ പെരുമാറ്റത്തെ പറ്റി അയാള്‍ കരുതിയിട്ടുണ്ടാകുക. എന്നിട്ടും അതങ്ങനെയെന്ന ധാരണയില്‍ പെരുമാറുന്നത് കാണുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുക. പിന്നീടു കുറേപേരെ നിരീക്ഷിച്ചു കഴിയുമ്പോള്‍, അത്ഭുതകരമായ പലതും നമുക്ക് മുന്നില്‍ തെളിഞ്ഞു വരും. നമ്മെ പോലും നമുക്ക് നിരീക്ഷിക്കാനും, മനസ്സിലാക്കാനും തിരുത്താനും ആകും.

  നമ്മുടെ അകത്തുള്ള ധാരണകളുടെയും, ലോക വീക്ഷണത്തിന്റെയും അതേപടി പ്രതിഫലനമാണ് നമ്മടെ പെരുമാറ്റം എന്ന് കരുതരുത്. ധാരണകളും, വീക്ഷണവും ഒക്കെ നമ്മുടെ ഉപബോധ മനസ്സ് കൈകാര്യം ചെയ്യുന്ന മേഖലകളാണ്. നമ്മുടെ ചിന്തകളില്‍ അത് വല്ലാത്ത വണ്ണം സ്വാധീനം ചെലുത്തും. ചിന്തകളെ ബോധ മനസ്സാണ് കൈകാര്യം ചെയ്യുന്നത്. പെരുമാറ്റങ്ങള്‍ ആകട്ടെ പ്രകട മനസ്സിന്റെ കൈകാര്യ മേഖലയാണ്. ഈ മനോ മണ്ഡലങ്ങള്‍ (ഉപ ബോധ മനസ്സ്, ബോധ മനസ്സു, പ്രകട മനസ്സ് എന്നിവ) തമ്മില്‍ എങ്ങനെ വിനിമയം ചെയ്യപ്പെടുന്നുവോ, അതിനനുശ്രുതം ആയിരിക്കും വ്യക്തിയിലെ പെരുമാറ്റത്തിന്റെ ശുദ്ധി. മെച്ചപ്പെട്ട വിനിമയം ഉണ്ടെങ്കില്‍, മനോ സുതാര്യത ഉണ്ടെന്നു കരുതാം. അങ്ങനെയുള്ള ഒരു വ്യക്തിയെ വിശ്വസ്തത (Integrity) ഉള്ള ആളെന്ന് പൊതുവേ വിളിക്കും.

  പുറംലോകത്ത് നിന്ന്, കേള്‍ക്കുന്നതും കാണുന്നതും എല്ലാം തനിക്കു കൃത്യമായി ബോദ്ധ്യമാകുന്നുവെന്നു മിക്കവാറും ആളുകളും കരുതാറുണ്ട്‌. ഒരു വ്യക്തി, വിശ്വപൌരന്‍ എന്ന നിലയില്‍   പൂര്‍ത്തിയാകാന്‍ വേണ്ടുന്ന അയാളുടെ പ്രതി മനസ്സില്‍ നിന്നുമാണ് പുറം അനുഭവങ്ങള്‍ വിവരങ്ങളായി പുറപ്പെടുക.  അതിനു പ്രകട മനസ്സും പ്രതി മനസും തമ്മിലുള്ള സുതാര്യതയും ഉണ്ടായേ മതിയാകൂ .. മനുഷ്യന്റെ പ്രാഥമിക മനോ മണ്ഡലങ്ങള്‍ (ഉപ ബോധ മനസ്സ്, ബോധ മനസ്സു, പ്രകട മനസ്സ് എന്നിവ) തമ്മില്‍ സുതാര്യ വിനിമയം ഉണ്ടാകാത്ത അപക്വമായ ഒരു അവസ്ഥയില്‍, പ്രകട മനസ്സും പ്രതി മനസും തമ്മിലുള്ള സുതാര്യ വിനിമയം സാദ്ധ്യമാകില്ല.

  ഒരാളുടെ ഉപബോധ മനസ്സിലെ ആത്മ ചിത്രത്തെയും മന:സാക്ഷിക്കു കാരണമാകുന്ന അടിസ്ഥാന ധാരണകളെയും,  അയാളുടെ തനതു സ്വഭാവമായി നില നിര്‍ത്തുന്നത് അയാളുടെ അവബോധ (ജനിതക) മനസ്സാണ്. ഒരു പാരമ്പര്യത്തില്‍ ജനിച്ച ഒരു വ്യക്തി, ഏതു സാഹചര്യത്തില്‍ വളര്‍ന്നു വന്നാലും, ചിന്തകളിലും കൈകാര്യ രീതിയിലും, പാരമ്പര്യ സ്വഭാവം പ്രകടിപ്പിക്കുന്നത് അത് കൊണ്ടാണ്. അതെ സമയം, കാല ഘട്ടതിന്റെതായ വര്‍ഗ സ്വഭാവം പ്രകടിപ്പിക്കുക, അയാളുടെ മേല്‍ അനുവര്‍ത്തിക്കുന്ന പരി (ആന്തരിക പാരിസ്ഥിക) മനസ്സായിരിക്കും. മേല്‍ ഖണ്ഡികയില്‍  സൂചിപ്പിച്ച അപക്വമായ ഒരു അവസ്ഥയില്‍ പരി – അവ – ഉപ ബോധ മനസ്സുകള്‍ തമ്മിലുള്ള വിനിമയവും സുതാര്യമാകില്ല.

  മനോ സുതാര്യത എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നല്ല. താളസ്വഭാവം കൂടുതലുള്ളവര്‍ക്ക് യുക്തിസ്വഭാവം കുറവായിരിക്കും. യുക്തിസ്വഭാവം കൂടിയവര്‍ക്ക് താളസ്വഭാവവും. ഇവ രണ്ടും ഏതാണ്ട് സമമായി വരുന്ന അവസ്ഥയിലാണ് താള ബോധം ഉണ്ടാകുക. താള ബോധം കൂടുതലുള്ളവര്‍ക്ക് മനോ സുതാര്യതയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്, ഒപ്പം, മനോ യുക്തികളുടെ സ്വാധീനവും ഓരോ മനോ തലങ്ങളിലും കാണാം. അത് (യുക്തി സ്വഭാവത്തിന്റെ സ്വാധീനം) സാത്വികാവസ്ഥയിലെക്കോ തമോ അവസ്ഥയിലേക്കോ തിരിക്കാം. (സാത്വികതയോടെയുള്ള സുതാര്യതയെങ്കില്‍ വിശ്വസ്തതയും, വൈശിഷ്ട്യവും കൂടും.തമോ സുതാര്യതയെങ്കില്‍ മുഖത്ത് നോക്കി തന്മയത്വത്തോടെ കളവു ചെയ്യാനുള്ള ശേഷി കൂടും.) ആത്മീയ അവബോധമാണ് സാത്വികാവസ്ഥയിലേക്കുള്ള വഴി..  മതങ്ങളില്‍ ഒതുങ്ങാത്ത, പ്രപഞ്ച നിയമങ്ങളെ ആധാരമാക്കിയുള്ള ഒരു ആത്മീയത തന്നെയാണ് അതിനു വേണ്ടത്.

  ഇനി ഒന്ന് വിലയിരുത്തുക.. നിങ്ങള്‍ എങ്ങനെയാണ് പെരുമാറുന്നത്?

   

   

  https://www.facebook.com/notes/santhosh-olympuss/notes/274640919250522

  Print Friendly

  593total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in