ഇന്റസ് ട്രിയല്‍ ഇക്കോളജി
by Santhosh Olympuss • July 19, 2013 • പരിസ്ഥിതി • 0 Comments
വ്യാവസായിക പ്രകൃതി ശാസ്ത്രം (Industrial Ecology IE) എന്നത് ആധുനിക
പരിസ്ഥിതി ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു വ്യാവസായിക ഗുണ മാതൃകയാണ്.
പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം ജൈവരാശിയുടെ സുസ്ഥിരതയെ ബാധിക്കാതിരിക്കാന്‍,
പ്രകൃതിയും വ്യവസായവും തമ്മിലുള്ള വിനിമയത്തിന്റെ തുലനാവസ്ഥ സ്ഥിരമായി
സൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സുസ്ഥിരതയുടെ ശാസ്ത്രം എന്നും ഈ
ഗുണ മാതൃകയെ വിശേഷിപ്പിക്കാറുണ്ട്.
ഇന്റസ് ട്രിയല്‍ ഇക്കോളജി അനുസരിച്ച്, പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം
കുറയ്ക്കുവാന്‍, വ്യാവസായിക ഉത്പാദനത്തിന്റെ
ഓരോഘട്ടങ്ങളിലും,ശ്രദ്ധിക്കേണ്ട
തുണ്ട്. അതിനൊരു മുഖ്യ മാര്‍ഗമായി
കാണാവുന്നത്, ഒരു വ്യാവസായിക ഉത്പാദനത്തിന്റെ അസംസ്കൃത വസ്തു, മറ്റൊരു
ഉത്പാദനത്തിന്റെയോ ഉപഭോഗതിന്റെയോ അവശിഷ്ടമോ, ഉപോല്പന്നമോ ആകണം എന്നതാണ്.
അതിനായി ഉത്പാദന സങ്കേതം മുതല്‍ അതിന്റെ എല്ലാ ഘട്ടത്തിലുമുള്ള പ്രക്രിയാ
ഗുണ നിലവാരം വരെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ഇന്റസ് ട്രിയല്‍
ഇക്കോളജി പാരിസ്ഥിതിക ആഘാതം കൂട്ടാതെ തന്നെ, വ്യാവസായിക സ്ഥാപനങ്ങളുടെ
ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനുള്ള സാങ്കേതികതയാണ്. പ്രകൃതിയില്‍
മനുഷ്യന്റെ ഉപഭോഗം നിലയ്ക്കത്തിടത്തോളം, ഇന്റസ് ട്രിയല്‍ ഇക്കോളജി ഒരു
അനിവാര്യതയാണ്.. പരിസ്ഥിതി ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, സാമ്പത്തിക
ശാസ്ത്രം, എഞ്ചിനീയറിംഗ്, വിഷ/മാലിന്യ ശാസ്ത്രം, മാനെജുമെന്ടു,
തന്ത്രാസൂത്രണം എന്നീ മേഖലകളിലെ പ്രാവീണ്യം ഒന്നിച്ചു വേണ്ടുന്ന ഈ നവ
ശാസ്ത്ര ശാഖ, ഇന്ന് വ്യാവസായിക ലോകം സ്വീകരിച്ചു പോരുന്നു. പല
ഗവര്‍മെന്റുകളും ഇന്റസ് ട്രിയല്‍ ഇക്കോളജി നടപ്പിലാക്കുവാന്‍ വേണ്ടുന്ന
നയ രൂപീകരണങ്ങളും, നിയമ നിര്‍മാണവും നടത്തുമ്പോള്‍, നമ്മുടെ ഗവര്‍മെന്റും
ഭരണ സംവിധാനവും, ഇന്റസ് ട്രിയല്‍ ഇക്കോളജിയെ പറ്റി ഏറെക്കുറെ അജ്ഞരാണ്…
വ്യവസായ സ്ഥാപനങ്ങള്‍ കൂടാതെ, ഇക്കോ വില്ലേജുകള്‍, ഇക്കോ ഹോമുകള്‍
എന്നിവയും, സ്ഥാപനങ്ങളും, ഈ സങ്കേതത്തെ സ്വീകരിച്ചു പോരുന്നുണ്ട്.
നമ്മുടെ വീടുകള്‍ ഇക്കോ ഹോമുകളാക്കാന്, ഇന്റസ് ട്രിയല്‍ ഇക്കോളജിയെ
അറിയുക, അന്വേഷിക്കുക, പ്രയോഗിക്കുക…
https://www.facebook.com/notes/santhosh-olympuss/notes/280159645365316
660total visits,2visits today