• നാം ജീവിക്കുന്നത് ഭൂമിക്കു അകത്തോ പുറത്തോ?

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  ഭൂമിയില്‍ നാം എവിടെ ജീവിക്കുന്നു?

  എവിടെയാണ് നാം വസിക്കുന്നത് എന്ന ചോദ്യത്തിനു ഭൂമിക്കു മുകളില്‍ എന്ന ഒരു സാധാരണ ഉത്തരമാണ് നാം നല്‍കാറ്. യഥാര്‍ത്ഥത്തില്‍ ഭൂമിക്കു മുകളില്‍ ആണോ നാം വസിക്കുന്നത് എന്ന് നാം പൊതുവില്‍ ആലോചിക്കാറില്ല. ഭൂമിക്കകത്ത് ക്രസ്റ്റ്, മാന്റില്‍ പുറംകോര്‍, അകംകോര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നു ഭൂമി ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങളില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലോ. അത് പോലെ ഭൂമിക്ക് പുറത്ത് ട്രോപോസ്ഫിയര്‍, സ്ട്രാറ്റോസ്ഫിയര്‍, മെസോസ്ഫിയര്‍, തെര്‍മോസ്ഫിയര്‍, എക്സോസ്ഫിയര്‍ എന്നീ തട്ടുകള്‍ ഉണ്ടെന്നും നാം പഠിച്ചിട്ടുണ്ട്. ക്വാണ്ടം മണ്ഡല സിദ്ധാന്തം, ഏതൊരു വ്യവസ്ഥയ്ക്കും അതിന്റെ കാണാവുന്നതോ അളക്കാവുന്നതോ ആയ പരിധിക്കും നൂറു കണക്കിന് മടങ്ങ്‌ വലിപ്പത്തില്‍ മണ്ഡലം ഉണ്ടെന്നു സ്ഥാപിക്കുന്നു. ഭൂമിയുടെ ദൃശ്യമായ പരിധിയുടെ മുകളില്‍ (അതായത് ക്രസ്റ്റിനു മുകളില്‍) വസിക്കുന്ന മനുഷ്യന്‍ അദൃശ്യമായ
  ഭൂമണ്ഡലത്തിനു  (ട്രോപോസ്ഫിയറിന്) അകത്ത് ആണ് നില കൊള്ളുന്നത്‌. മനുഷ്യന് മുകളില്‍ ഉള്ള മണ്ഡലത്തില്‍ അവന്‍ ശ്വസിക്കുന്നു, നടക്കുന്നു, കെട്ടിടങ്ങള്‍ കെട്ടി ജീവിക്കുന്നു, പറക്കുന്നു, എന്തിന് മുകളില്‍ നിന്നുമുള്ള മഴയും മൂലകങ്ങളും ഊര്‍ജവും പോലും സ്വീകരിക്കുന്നു (ഇവയൊന്നും ഭൂമിക്കു വെളിയില്‍ അല്ലല്ലോ). അങ്ങിനെ ഭൂമി എന്ന വലുതായ ഒരു കൂടി(Nest)നകത്ത്‌ ജീവിച്ചു കൊണ്ടാണ്, ഭൂമിക്കു മുകളില്‍ കയറി നില്‍ക്കുന്നു എന്ന് മനുഷ്യന്‍ അഹങ്കരിക്കുന്നത്. ഇത്ര ലളിതമായൊരു നിലയില്‍ നിന്നും ഒരു വീക്ഷണ മാറ്റം കൊണ്ട് തന്നെ മനുഷ്യന് അവന്റെ പരിമിതിയെ ബോദ്ധ്യപ്പെട്ടു തുടങ്ങാവുന്നതാണ്.  https://www.facebook.com/photo.php?fbid=533678193346792

   

  Print Friendly

  510total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in