• നെല്ലിയാമ്പതി സഹവാസികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

  by  • July 6, 2019 • അംഗത്വം, കൂട്ട് ജീവിതം • 0 Comments


  നമസ്കാരം പ്രിയ ബന്ധുക്കളെ,


  അടുത്ത വെള്ളിയാഴ്ച, 12 -07-2019 നു ആണ് നെല്ലിയാമ്പതി സഹവാസവും മഴക്യാമ്പും ആരംഭിക്കുന്നത്. നിറയെ മഴ തന്നു പ്രകൃതി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് അര്‍ഥിക്കാം. സഹവാസ പരിപാടികളെ കുറിച്ച് ഏകദേശ ധാരണ നല്‍കുവാന്‍ ആണ് ഈ കുറിപ്പ്.

    1. സമയം
     ●  ആദ്യ ദിനം രജിസ്ട്രേഷന്‍ 10 മണിക്ക് തുടങ്ങും
     ●  അനൌപചാരികമായ പ്രാരംഭം 11 മണിക്ക് ആയിരിക്കും.
     ●  രണ്ടും മൂന്നും ദിവസങ്ങളില്‍ രാവിലെ 7 മണിക്ക് ക്ലാസ്സുകള്‍ ആരംഭിക്കും.
     ●  ഒന്നും രണ്ടും ദിവസങ്ങളില്‍1  രാത്രി 10 മണിക്ക് അവസാനിക്കും .
     ●   അനൌപചാരികമായ സമാപനം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആയിരിക്കും.

     .
    2. കൃത്യ സമയത്ത് സഹവാസം തുടങ്ങും.
     ●  സാധാരണയായി ആരുണ്ടെങ്കിലും ഇല്ലെങ്കിലും ഒളിമ്പസ്സിന്റെ പരിപാടികള്‍ കൃത്യ സമയത്ത് തന്നെ ആരംഭിക്കുക എന്നത് ഒരു നയമാണ്.
     ●  അതിനാല്‍ നേരത്തെ തന്നെ സഹവാസ വേദിയില്‍ എത്തുവാന്‍ ഒരുങ്ങുക.
     ●  രജിസ്ട്രേഷനു സമാന്തരമായി പത്ത് മണിക്ക് തന്നെ  ഈ പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ കോര്‍ട്ടേകാര്‍വ് എന്ന പരിശീലനത്തിലെ ബാറ്റണ്‍ പ്രാക്ടീസും ആരംഭിക്കും.
     .
    3. കോര്‍ ട്ടേ കാര്‍ വ് ആദ്യമേ തന്നെ ചെയ്യുന്നത്തിന്റെ ഉദ്ദേശ്യം.
     ●  സ്വന്തം ശേഷികളെയും പരിമിതികളെയും പറ്റി സ്വയം ബോധ്യം ഉണ്ടാകാന്‍ പരിപാടിക്ക് മുമ്പായി തന്നെ പങ്കാളികള്‍ക്ക് അല്പമെങ്കിലും അവസരം ഉണ്ടാക്കുക.
     ●  ഇതര കൂട്ടായ്മകളെയും പ്രകൃതി പഠന ക്യാമ്പുകളെയും പ്രത്യയ ശാസ്ത്രങ്ങളെയും കുറിച്ചുള്ള അനുഭവങ്ങള്‍ കൊണ്ട് നിങ്ങള്‍ക്കുളള മുന്‍വിധികള്‍ അഴിച്ചു കളയുവാന്‍ വഴിയൊരുക്കുക.
     ●  നമ്മില്‍ സദാ ഉണ്ടായിരിക്കേണ്ടുന്ന അഹംബോധത്തിന് പകരം നമ്മെ ഭരിക്കുന്ന അഹംഭാവം അഴിച്ചു കളയുവാന്‍ പങ്കാളിയെ ഒരു പരിധി വരെ സഹായിക്കുക.
     .
    4. പങ്കാളികള്‍ ശ്രദ്ധിക്കേണ്ടത്.
     ●  കൂട്ടമായി വന്നവര്‍ കൂട്ടം പിരിഞ്ഞു മറ്റുള്ള കൂട്ടങ്ങളിലെ ഓരോ ബന്ധുക്കളെയും പരിചയപ്പെടുകയും സഹവര്‍ത്തിത്വം ഉപ്പാക്കുകയും ചെയ്യുക.
     ●  പെരുമാറ്റത്തില്‍ സൌമ്യതയും സ്നേഹവും സൂക്ഷിക്കുക.
     ●  പരുഷമായ പെരുമാറ്റവും വചനങ്ങളും ഒഴിവാക്കുക.
     ●  പരസ്പരമുള്ള തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കുക.
     ●  വിയോജിപ്പുകള്‍ സൌമ്യമായി അവതരിപ്പിക്കുക.
     ●  അപരന്റെ കാഴ്ചപ്പാടുകളെയോ അങ്ങനെ ഒന്ന് പേറുവാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെയോ ആദരിക്കുക.
     ●  കുഞ്ഞുങ്ങള്‍ ആരുടെതാണെങ്കിലും സ്വന്തം എന്ന് കരുതി പരിപാലിക്കുക.
     ●  കുഞ്ഞുങ്ങള്‍ക്കും വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കും ഉള്ള സൌകര്യങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും എപ്പോഴും മുന്‍ തൂക്കം നല്‍കുവാന്‍ ശ്രദ്ധിക്കണം.
     .
    5. മൊബൈല്‍ ഉപയോഗം
     ●  മൊബൈല്‍ ഫോണ്‍ ഉപയോഗം അത് ഉപയോഗിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും വളരെ ഹാനികരം ആണ് എന്നതിനാല്‍ പരിപാടികളില്‍ നിന്നും കുഞ്ഞുങ്ങള്‍ ഉള്ള ഇടങ്ങളില്‍ നിന്നും ഒഴിവാക്കണം എന്നത് ഒളിമ്പസ്സിന്റെ നയം ആണ്.
     ●  അതിനാല്‍ പരിപാടികളുടെ സമയത്ത് മൊബൈല്‍ ഫോണുകള്‍ ഓണ്‍ ചെയ്തു വയ്ക്കുവാനോ ഉപയോഗിക്കുവാനോ പാടില്ല.
     ●  എന്നാല്‍ അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്തിനു തടസ്സം ഉണ്ടാകില്ല. അത് അത്യാവശ്യത്തിന് ആയിരിക്കണം എന്ന് മാത്രം.
     ●  ഒഴിവു സമയങ്ങളില്‍ ഹാളിനു പുറത്ത് വച്ച് അത്യാവശ്യങ്ങള്‍ക്ക് ഫോണ്‍ ഓണ്‍ ചെയ്യുകയും ഉപയോഗിക്കുകയും ആകാം. ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയ / ഡാറ്റാ കണക്ഷന്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
     ●  വനയാത്രയുടെ സമയത്ത് ഫോട്ടോ എടുക്കുന്നതിനു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. ●  വഴിയാത്രയിലും അവശ്യ ഘട്ടങ്ങളിലും ഫോണ്‍ ഉപയോഗിക്കാം.
     ●  ഈ സഹവാസ ദിവസങ്ങളില്‍ എങ്കിലും മൊബൈല്‍ ഫോണ്‍ മാറ്റി വയ്ക്കാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി സഹവാസത്തിനു വരാതെ സഹകരിക്കുക..
     .
    6. നിര്‍ബന്ധമായും കൊണ്ട് വരേണ്ടുന്ന സാധനങ്ങള്‍
     ●  നിയമപരമായ രേഖകള്‍ക്കായി ഏതെങ്കിലും ഐ ഡീ പ്രൂഫ്‌.
     ●  ഭക്ഷണം കഴിക്കുവാനുള്ള പ്ലേറ്റും റ്റംബ്ലറും.
     ●  വിരിക്കാനും പുതയ്ക്കാനുമുള്ള ഷീറ്റുകള്‍.
     ●   വനത്തില്‍ പോകുമ്പോഴും മഴയത്ത് പോകുമ്പോഴും ധരിക്കുവാനുള്ള ഇരുണ്ട വസ്ത്രങ്ങള്‍.
     ●  തോര്‍ത്ത് ബ്രഷ് തുടങ്ങിയ വൈയക്തിക ഉപയോഗ സാധനങ്ങള്‍.
     ●  വനയാത്രക്കായി ചെറിയ രക്സാക്ക് (ബാഗ്), വാട്ടര്‍ ബോട്ടില്‍ എന്നിവ.
     ●  ദന്ത ചൂര്‍ണം, സ്നാന ചൂര്‍ണം, തലയിണ,  റ്റോര്‍ച്ച് എന്നിവ ആകാം.
     .
    7. നിര്‍ബന്ധമായും ഒഴിവാക്കേണ്ട സാധനങ്ങള്‍
     ●  പെര്‍ഫ്യൂം, മദ്യം, ആയുധങ്ങള്‍.
     ●  മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങള്‍.
     ●  റേഡിയേഷന്‍ ഉണ്ടാക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍.
     ●  പേസ്റ്റ്, സോപ്പ് എന്നിവ കഴിവതും ഒഴിവാക്കുക.
     .
    8. പരിശീലനങ്ങളുടെ സമയത്ത് ഒഴിവാക്കേണ്ടവ
     ●  ബാറ്ററി ഇട്ടു പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍
     ●  മൊബൈല്‍ ഫോണുകള്‍
     ●  ചെരുപ്പുകള്‍
     ●  ഇറുകിയ വസ്ത്രങ്ങള്‍.

     .
    9. വനയാത്രയില്‍ ശ്രദ്ധിക്കേണ്ടത്.
     ●  പെര്‍ഫ്യൂം, മദ്യം, പുക, ഷാമ്പൂ, എന്നിവ ഉപയോഗിച്ചതിനു ശേഷം വനത്തില്‍ കയറുന്നത് നിയമ വിരുദ്ധവും അപകടകരവുമാണ്.
     ●  തിളക്കമുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
     ●  വസ്ത്രങ്ങള്‍ക്ക് മിലിട്ടറി പച്ച, ഇരുണ്ട കറുപ്പ്, നേവി നീല എന്നിവ അഭികാമ്യം.
     ●  തികച്ചും മൌനമായി മാത്രം വനത്തിലൂടെ യാത്ര ചെയ്യുക.
     ●  മൊബൈല്‍ ഫോണുകള്‍ ഫോട്ടോ എടുക്കുവാനായി മാത്രം ഉപയോഗിക്കുക.
     ●  മൊബൈല്‍ ഫോണുകളില്‍ ഡാറ്റാ കണക്ഷനും ഫ്ലാഷ് ലൈറ്റും ഓഡിയോ ലൌഡ് നെസ്സും പൂര്‍ണമായും ഓഫ്‌ ചെയ്തിടുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
     ●  ഒരു ഇലയോ പൂവോ പോലും നുള്ളിയെടുക്കുകയോ ഓടിച്ചു കളയുകയോ ചെയ്യരുത്.
     ●  വനത്തില്‍ നിന്നും ഓര്‍മ്മകള്‍ മാത്രമെടുക്കുക, കാലടികള്‍ മാത്രം ഉപേക്ഷിക്കുക.
     ●  റ്റീം ലീഡറുടെയും ട്രാക്കറുടെയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി പിന്തുടരാന്‍ റ്റീം അംഗങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കും.
     ●  മഴയാത്രയില്‍ കുടയോ കോട്ടോ അണിയുന്നത് ഒഴിവാക്കുക.
     ●  ക്യാമറകള്‍ക്ക് വേണ്ടി മഴ വരുമ്പോള്‍ കറുത്ത കുടകള്‍ ഉപയോഗിക്കാവുന്നതാണ്.
     .
    10.  ആരോഗ്യ ഭക്ഷണം
     ●  പ്രകൃതി ജീവന ശൈലിയില്‍ ഓര്‍ഗാനിക് അരിയും പച്ചക്കറികളും ഉപയോഗിച്ച് സ്റ്റീല്‍ പാത്രത്തില്‍ പാചകം ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്യുക.
     ●  ഭക്ഷണ സമയത്ത് ഒരുമിച്ചു ഇരുന്നു കഴിക്കാം.
     ●  എല്ലാവര്‍ക്കും വിളമ്പി കഴിഞ്ഞു അന്നവിചാരം എന്ന പ്രക്രിയ ഏവരും കൂടി ചെയ്തതിനു ശേഷം ഒരുമിച്ചു കഴിക്കാം.
     ●  അതിനാല്‍ എല്ലാവര്‍ക്കും വിളമ്പി അന്നവിചാരം കഴിയുന്നത്‌ വരെ ഭക്ഷണം കഴിച്ചു തുടങ്ങാതെ ദയവായി കാത്തിരിക്കാം.
     ● 
     ഭക്ഷണ സമയത്ത് സ്വകാര്യ കാര്യങ്ങള്‍ക്ക് വേണ്ടി ദയവു ചെയ്തു പുറത്ത് പോകാതിരിക്കുക.
     .
    11. താമസം
     ●  എല്ലാ സഹവാസങ്ങളിലെയും പോലെ തന്നെ ക്ലാസ്സുകള്‍ നടക്കുന്ന ഹാളില്‍ തന്നെ പുല്ലു പായ വിരിച്ചാണ് ഇരുത്തവും താമസവും.
     ●  സഹവാസികളായ ആബാല വൃദ്ധം ബന്ധുക്കളുടെയും ഒരുമിച്ചുള്ള താമസം ശീലിക്കേണ്ടുന്നതിനാല്‍ വേറിട്ട താമസം ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.
     ●  ഒരു പുല്ലുപായ മാത്രമാണ് ഹാളില്‍ നല്‍കുവാന്‍ കഴിയുക.
     ●  ഹാളില്‍ താമസിക്കുന്ന പങ്കാളികള്‍ക്ക്  ഇന്ത്യന്‍ ക്ലോസെറ്റുള്ള റ്റോയ് ലെറ്റും  കുളിമുറിയും ആണ് ഉണ്ടാകുക.
     ●  പുഴയില്‍ കുളി താല്പര്യം ഉള്ളവര്‍ക്ക് തൊട്ടു അടുത്തുള്ള അരുവിയില്‍ കുളിക്കാം.
     ●  ശാരീരിക പരിമിതി ഉള്ളവര്‍ക്ക് ക്ലാസ്സുകളുടെ സമയത്ത് ചെയറുകളും അതോടൊപ്പം യൂറോപ്യന്‍ ക്ലോസെറ്റും കട്ടിലും ഉള്ള ഒരു മുറിയും സജ്ജമാക്കിയിട്ടുണ്ട്.
     ●  സ്വകാര്യ സാധനകള്‍ (ജപം, സാധന നിസ്കാരം) ഉള്ളവര്‍ക്ക് പരസ്പരം ശല്യമാകാതെ ഒറ്റമുറി ഉപയോഗിക്കാവുന്നതാണ്.

     .
    12. ഉറക്കം
     ●  ബുദ്ധിജീവികളായ പങ്കാളികള്‍ തങ്ങളുടെ രാത്രി ഉണര്‍ന്നു ഇരുന്നുള്ള (നൈറ്റ്‌ ഔള് പ്രതിഭാസം) ചര്‍ച്ചകള്‍  മൂലം ഇതര പങ്കാളികള്‍ക്ക് ബുദ്ധി മുട്ടില്ലാതെ നോക്കേണ്ടതുണ്ട്. നേരത്തെ കിടക്കുക, നേരത്തെ ഉണരുക.
     ●  അതിനാല്‍ രാത്രി 11 മണിക്ക് ശേഷം പരിപൂര്‍ണ നിശ്ശബ്ദത പാലിക്കേണ്ടതുണ്ട്.
     ●  രാവിലെ 7 മണിക്ക് പ്രോഗ്രാം ഹാള്‍ ക്ലാസ്സുകള്‍ക്കായി തയ്യാര്‍ ആകേണ്ടതിനാല്‍ നേരത്തെ തന്നെ ഉണര്‍ന്നു ഹാള്‍ സജ്ജമാകേണ്ടതുണ്ട്.  
     ●  അതിനാല്‍ രാവിലെ  5:30 മണിക്ക് ഉണര്‍ന്നു പ്രഭാത കൃത്യങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്.
     ●  കുഞ്ഞുങ്ങളുടെ ഉറക്കവും  ഉണര്‍ച്ചയും പരിപാടികളെയും തിരിച്ചും  ബാധിക്കാതെ ഇരിക്കുവാനായി അവരുടെ ഉറങ്ങുന്ന ഇടങ്ങള്‍ യുക്തമായി തെരഞ്ഞെടുക്കാന്‍  രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
     .
    13. ഇടവേളകള്‍ കഴിഞ്ഞു വൈകി വരുന്നവര്‍ക്ക്
     ●  സമയാസമയങ്ങളിലെ ധ്യാന ധാരണാ പരിപാടികളിലും കായിക പരിശീലനങ്ങളിലും തുടക്കം മുതല്‍ ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
     ● 
     അഥവാ ഒരാള്‍ തുടക്കം മുതല്‍ ഉണ്ടാകാതിരിക്കുകയും ഇടയില്‍ കയറി വരികയും ചെയ്‌താല്‍ പരിപാടിയ്ക്കോ അതിന്റെ ക്രമത്തിനോ പങ്കാളികളുടെ ശ്രദ്ധയ്ക്കോ ഭംഗം വരുമെന്നതിനാല്‍  ബുദ്ധിമുട്ടുണ്ടാകും. സഹകരിക്കുക.
     .
    14. പ്രോഗ്രാം ഫീ
     ●  മുതിര്‍ന്നവര്‍ക്ക് 950 രൂപയും 5-10 പ്രായമുള്ള കുട്ടികള്‍ക്ക് 500 രൂപയും ആണ് ഫീസ്‌.
     ●  കൂടുതല്‍ തരാന്‍ കഴിയുന്നവര്‍ക്ക് സംഭാവനയായി തരാം. അത് പ്രോഗ്രാമിന്റെ മൂല്യത്തെ വിലയിരുത്തിയ ശേഷം മതിയാകും.ഫീ അടയ്ക്കേണ്ടത്‌ എങ്ങനെ?●  നമ്മുടെ ഈ വെബ്സൈറ്റില്‍ വശത്തായി / താഴെയായി  ഒരു DONATE NOW ബട്ടന്‍ കാണും. അതില്‍ ക്ലിക്ക് ചെയ്‌താല്‍ പെയ്മെന്റ് പേജില്‍ എത്തും.  പെയ്മെന്റ് പേജില്‍ എത്തും.
     ●  DONATE NOW ബട്ടണ്‍ കാണുന്നില്ലെങ്കില്‍ ഇവിടെ ക്ലിക്ക്  ചെയ്യാം.
     ●  നിങ്ങള്‍ അടയ്ക്കെണ്ടുന്ന തുകയും പേര് വിവരങ്ങളും രേഖപ്പെടുത്തി നെറ്റ് ബാങ്ക് വഴിയോ ഡെബിറ്റ് കാര്‍ഡ് വഴിയോ പേ ചെയ്യാം..
     ●  ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ മുഖ്യ പങ്കാളിയുടെ പേര് നല്‍കുകയാണ് വേണ്ടത്. അടയ്ക്കെണ്ടുന്ന തുക മൊത്തം കണക്കാക്കി അടയ്ക്കുക.
     ●  ആകെ 35 പേരെ ആണ് അക്കോമഡേറ്റു ചെയ്യുവാന്‍ കഴിയുക. അതിനാല്‍ ആദ്യം പണം അടച്ചു രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളൂ ..
     ●  പണം അടച്ചു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ശ്രീമതി പൊന്നി ഒളിമ്പയെ ( 9497628006 ) വിളിച്ചു പണം അടച്ച വിവരം ഒന്ന് അറിയുക്കുകയും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
     ●  ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യുക.
     .
    15. പൊതു വാഹനങ്ങളില്‍  വരുവാനുള്ള വഴി
     വടക്ക് നിന്നും ട്രെയിനില്‍ വരുമ്പോള്‍ പാലക്കാട്ടേക്കു ട്രെയിനില്‍ വരാം.
     കിഴക്ക് തമിഴ്നാട്ടില്‍ നിന്നും വരുന്നവര്‍ക്കും പാലക്കാട്ടേക്ക് ട്രെയിനില്‍ വരാം.
     ● പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വരുന്നവര്‍ പാലക്കാട് KSRTC ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപെടുന്ന നെല്ലിയാമ്പതി ബസ്സില്‍ കയറുക.
     ● പാലക്കാട് നിന്നും നെന്മാറ വഴി പോകുന്ന നെല്ലിയാമ്പതി ബസ്സുകളുടെ സമയം താഴെ പട്ടികയില്‍ ഉണ്ട്.
     ● പാലക്കാട് ജില്ലയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ നെന്മാറയില്‍ വരിക.
     ● തെക്ക് നിന്നുള്ളവര്‍ തൃശൂര്‍ വരെ വന്നു അവിടെ നിന്നും പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും  തൃശൂര്‍ ഗോവിന്ദാപുരം / പൊള്ളാച്ചി റൂട്ടില്‍ ഉള്ള ബസ്സില്‍ കയറി നെന്മാറ ഇറങ്ങുക.
     ● ഈ ബസ്സുകളില്‍ കയറുന്നവര്‍ നൂറടി എന്ന സ്ഥലത്തേക്കാണ്  റ്റിക്കറ്റ് എടുക്കേണ്ടത്.
     ● നെല്ലിയാമ്പതിയില്‍ എത്തിയാല്‍ ആദ്യം കൈകാട്ടിയില്‍ എത്തും. അവിടുന്ന് ബസ്സ് പുലയന്‍ പാറയ്ക്ക് പോയി തിരികെ കൈകാട്ടിയില്‍ തന്നെ വരും. അവിടെ നിന്നും നൂറടിയില്‍ എത്തും. നൂറടി ബസ്റ്റോപ്പില്‍ തന്നെയാണ് ഹില്‍ റ്റോപ്പ് ടൂറിസ്റ്റ് ഹോം.
     ● നെന്മാറ നിന്നും താഴെ ഉള്ള പട്ടിക പ്രകാരം നെല്ലിയാമ്പതിക്ക് ബസ്സുകള്‍ ഉണ്ട്.
     നമുക്ക് കിട്ടിയ വിവരങ്ങള്‍ ആണിത്. നിങ്ങള്‍ വരുന്ന നാള്‍  വരുവാന്‍ ഉദ്ദേശിക്കുന്ന ബസ്സ് ഓടുന്നുണ്ടോ  എന്ന്  പാലക്കാട് KSRTC ഓഫീസില്‍  0491 2520098 എന്ന നമ്പരില്‍ വിളിച്ചു തിരക്കുന്നത് നന്നായിരിക്കും.
     .
    16. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഈ മാപ്പ് [CLICK HERE]ഉപയോഗിച്ച് റൂട്ട് സെറ്റ് ചെയ്തു വരാം.
     .
    17. കൂടുതല്‍ അറിയാന്‍ വിളിക്കാം

  സ്നേഹപൂര്‍വ്വം
  നവഗോത്ര  സമൂഹം അംഗങ്ങള്‍
  ഫോണ്‍ 9497 628 007 

   

   

  പാലക്കാട് നിന്നും നെന്മാറ വഴി പോകുന്ന നെല്ലിയാമ്പതി ബസ്സുകളുടെ സമയ പട്ടിക

  പാലക്കാട് 4:30 5:30 7:00 12:30 1:30 Private
  നെമ്മാറ 5:50 6:45 8:25 1:50 2:45 5:10
  നെല്ലിയാമ്പതി 7:10 8:00 9:40 3:10 4:00 6:30
  Print Friendly

  1163total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in