• സമഗ്ര വീക്ഷണം / ബാന്ധവം

  by  • August 31, 2013 • സാമൂഹികം • 0 Comments

  പ്രപഞ്ചം ചലനാത്മകമാണ്. സ്ഥിത  സ്വഭാവം അല്ലാതെ മറ്റൊന്നും സ്ഥിതമല്ല.  ഒപ്പം പ്രപഞ്ചം ഒരു നിരന്തര വികാസത്തിലാണ്. വികാസം സംഭവിക്കുക ഒരു വ്യവസ്ഥയുടെ  ജീവച്ചക്രത്തിന്റെ ചാക്രിക സ്വഭാവം സുഗമാവസ്ഥയില്‍ എത്തുമ്പോഴാണ്. ഇത്തരമൊരു സുഗമാവസ്ഥയില്‍ ഭ്രമണ വേഗം കൂടും. അഭികേന്ദ്ര ബലം (ഗുരുത്വം) കുറവുള്ള വ്യവസ്ഥാ ഘടകങ്ങള്‍ ഭ്രമണ ചക്രത്തിന്റെ പരിധിക്കപ്പുരതെക്ക്  കടക്കാനുള്ള രക്ഷാ പ്രവേഗം കൈവരിക്കും.   അവ ഭ്രമണ വൃത്തത്തിന്റെ സംപാത രേഖയിലൂടെ വ്യവസ്ഥയുടെ നിയമങ്ങള്‍ മറി കടന്നു, വ്യവസ്ഥ ഘടകമായിരിക്കുന്ന  ഗുരു വ്യവസ്ഥയിലേക്കു കടന്നു ചെല്ലും. അവിടെ ചെന്നെത്തുന്ന നവാഗതന്, സ്വതന്ത്ര അസ്തിത്വം ഉണ്ടെങ്കില്‍ ഗുരു വ്യവസ്ഥയില്‍ കഴിയാനാകും. ഇല്ലെങ്കില്‍ മറ്റൊരു വ്യവസ്ഥയുടെ ഭാഗമാകെണ്ടിവരും..

   

   

  അഭികേന്ദ്ര ബലത്തിന് (ഗുരുത്വത്തിന്) കാരണമാകുന്നത് , ഒരു ഘടകത്തിന് ഇതര ഘടകങ്ങലോടുള്ള ബന്ധിതാവസ്ഥകളുടെ /പാരസ്പര്യങ്ങളുടെ തോതനുസ്സരിച്ചാണ്. ഒരു സമഗ്ര ബാന്ധവം ഉള്ള ഘടകത്തിന്‍ മേല്‍ വ്യവസ്ഥാ ചാക്രികതയുടെ കേന്ദ്ര നിശ്ചലതയ്ക്കുള്ള ഗുരുത്വാകര്‍ഷണം കൂടും. സമാനമോ സമമിതമോ ആയ ഇതര വ്യവസ്ഥകളും ആയി അനുരൂപപ്പെട്ടു നില്‍ക്കുക കൊണ്ട് തന്നെ, ആ ഘടകത്തിനും വ്യവസ്ഥയ്ക്കും ഉള്ള സുസ്ഥിരതയ്ക്കും ഭീഷണി കാണുകയില്ല. സമഗ്ര ബാന്ധവം ഇല്ലാതാകുന്ന ഘടകങ്ങള്‍  സ്വയം വ്യവസ്ഥയ്ക്ക് വെളിയിലേക്ക്   പോകുകയും അത്ടരം കൊഴിഞ്ഞു പോക്ക് കൂടുമ്പോള്‍ വ്യവസ്ഥയുടെ തന്നെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

   

   

  ഈ കഥകള്‍ പറയുമ്പോള്‍, നമ്മുടെ സാമൂഹ്യ  വ്യവസ്ഥയെ മാത്രമേ ചിന്തിക്കുന്നുള്ളുവെങ്കില്‍, ജാതി മത രാഷ്ട്രീയ ഭക്തി യുക്തി വാദങ്ങളില്‍ നമുക്ക് പരസ്പര ബന്ധമില്ലാതെ ഇരിക്കാം. നിത്യേന നൂറ്റി നാല്പത്തി നാല് ജീവിവര്‍ഗങ്ങള്‍ ഭൂമുഖത് നിന്നും അപ്രത്യക്ഷമാകുന്ന ഒരു കാല “ഖണ്ധതിലും” നമുക്ക് വിഭാഗീയ ചിന്തയാണ് നന്മയെന്നു തോന്നിയാല്‍, മരിക്കാനോരുങ്ങുക, നമ്മുടെ തലമുറകളോടെ  ..

   

   

  വിഭാഗീയ വീക്ഷണത്തിന് പകരം സമഗ്ര വീക്ഷണം ഉണ്ടെങ്കില്‍, ഇതേ പ്രപഞ്ച നിയമങ്ങള്‍ ഉപയോഗിച്ച് നമുക്ക് നിലനില്‍ക്കാനാകും. ഇല്ലെങ്കില്‍ …

   

   

  https://www.facebook.com/groups/olympussdarsanam/doc/253735051324306/

  Print Friendly

  584total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in