• സമഗ്രത..

  by  • July 19, 2013 • തത്വചിന്ത • 0 Comments

  ഈ വാക്ക്, നാട്ടിലെ എല്ലാരും ഉപയോഗിച്ച് കേട്ടിട്ടുള്ളതാണ്. ചുരുങ്ങിയത് ഇലക്ഷന്‍ കാലത്തെങ്കിലും. സമഗ്രമെന്ന പദത്തിന്റെ സമഗ്രമായ അര്‍ഥം മനസ്സിലാക്കിയാണോ എല്ലാരും അതുപയോഗിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എല്ലാം ഇഴചെര്‍ന്നത്‌ എന്നോ, കൂട്ടി ചേര്‍ത്തതെന്നോ, എല്ലാമായത് എന്നോ ഒക്കെ നമുക്കീ പദപ്രയോഗത്തെ മനസിലാക്കാം. കുറച്ചു കൂടി മനസ്സിലാക്കാന്‍ നമുക്കൊരു ശ്രമം നടത്തിയാലോ?

  കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ മുഖപുസ്തകത്തില്‍ വിവിധങ്ങളായ വിഷയങ്ങള്‍ ഞാന്‍ പോസ്റ്റു ചെയ്തു കൊണ്ടിരിക്കുന്നു. ഗ്രൂപ്പിന്റെ പാരസ്പര്യതയും, പ്രതിപക്ഷ ബഹുമാനവും മാന്യതയും സംസ്കാരവും നിലനിര്‍ത്തേണ്ടതാണെന്ന സാംസ്കാരിക ബോദ്ധ്യമുള്ള ചിലര്‍, ഗ്രൂപ്പിലെ എല്ലാ മോശമല്ലാത്ത  പോസ്റ്റുകളോടും  പ്രതികരിക്കാറുണ്ട്. അതില്‍ വളരെ കുറച്ചു പേര്‍ എല്ലാ വിഷയങ്ങളിലും കൃത്യമായ തിരിച്ചറിവുള്ളവര്‍ ആണ്. (എല്ലാ വിഷയങ്ങളോടും മോശമായി പ്രതികരിക്കുന്നവരും ഉണ്ട്.. അവരെപ്പറ്റി  ഇവിടെ പ്രതിപാദിക്കുന്നില്ല..)

  ബാക്കിയുള്ളവരുടെ പ്രതികരണം വിഷയാനുബന്ധിതമാണ്.. ചിലര്‍ കൃഷി വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം പ്രതികരിക്കും, മറ്റു ചിലര്‍ ആരോഗ്യത്തോട്‌, വേറെ ചിലര്‍ വിദ്യാഭ്യാസത്തോട്, ചിലര്‍ ശാസ്ത്രത്തോട്‌.. തനിക്കു ഗ്രാഹ്യമല്ലാത്തതോ, ശ്രദ്ധിച്ചിട്ടില്ലാത്തതോ  ആയ വിഷയങ്ങളെ അവര്‍ കാണാതെ പോകുന്നു….

  നമ്മുടെ നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരെയും  ഏതാണ്ടിങ്ങനെയൊക്കെ തരം തിരിക്കാം.. ചിലര്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ മാറ്റിയാല്‍ സമൂഹത്തിലെ എല്ലാം ശരിയായി എന്ന് ചിന്തിക്കുന്നു. മറ്റു ചിലര്‍ ആരോഗ്യത്തെയോ, കൃഷിയെയോ, വര്‍ഗീയതയെയോ, സാംസ്കാരികതയെയോ, പരിസ്ഥിതിയെയോ ഒക്കെ കേന്ദ്രീകരിക്കുന്നു.

  എന്നാല്‍, ഇവയിലേതെങ്കിലും ഒരു പ്രശ്ന വിഷയത്തിനു മാത്രം പരിഹാരം കാണുക സാധ്യമാണോ? ഉദാഹരണത്തിന് കൃഷിയെ എടുക്കക. അത് ആരോഗ്യവുമായും, പരിസ്ഥിതിയുമായും, കംബോളവുമായും, ഇക്കോണമിയുമായും, സുസ്ഥിരതയുമായും, വിദ്യാഭ്യാസവുമായും, തൊഴിലുമായും, ഭരണവുമായും ഒക്കെ നേര്‍ ബന്ധമുള്ള ഒരു മേഖലയാണ്. കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പൂര്‍ണമായും തീര്‍ക്കണമെങ്കില്‍, നേര്‍ ബന്ധമുള്ളതും, വിദൂര ബന്ധമുള്ളതുമായ സര്‍വ ഇതരവിഷയങ്ങളും പരിഗണിക്കേണ്ടി വരും. നമ്മുടെ സ്വാഭാവിക ജീവിതവുമായി ബന്ധമുള്ള എല്ലാ വിഷയങ്ങളും ഇങ്ങനെ പരസ്പര ബന്ധമുള്ളവയാണ്. ഈ പരസ്പര ബന്ധത്തിന്റെ പൂര്‍ണതയാണ് സമഗ്രത..

  സമഗ്രമായി കണ്ടറിയാതെ മനസ്സിലാക്കുന്ന ഒന്നും പൂര്‍ണമല്ല. സമഗ്രമായി അല്ലാതെ നാം ചെയ്തൊരുക്കുന്ന പരിഹാരങ്ങളും പദ്ധതികളും പൂര്‍ണമല്ല.. (ഇവിടെ പോസ്റ്റു ചെയ്യുന്ന വിഷയങ്ങളുടെ വൈവിദ്ധ്യവും, പരസ്പര ബന്ധവും എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നുണ്ടാകുമല്ലോ?)

  ഇനി പറയൂ, നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സമഗ്രമായി ആണോ വീക്ഷിക്കുന്നതും കൊണ്ട് പോകുന്നതും?

  https://www.facebook.com/notes/santhosh-olympuss/notes/296231297091484

  Print Friendly

  1181total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in