അതിഥി പഠിതാക്കള്‍ക്ക് ഒരു മാര്‍ഗരേഖ
by Santhosh Olympuss • August 31, 2013 • പൊതുവായത് • 0 Comments
പ്രിയ പഠിതാവിനു ,
ഒളിമ്പസ്സിന്റെ പ്രതി വിദ്യാഭ്യാസ പാതയിലേക്ക് സ്വാഗതം. ഇതര സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്നത് കൊണ്ട് തന്നെ തുടക്കത്തില്‍ ഇത് നിങ്ങള്‍ക്ക് പരിചയക്കുറവു ഉള്ളതായി തോന്നാം. ഉപരിപ്ലവ പരിസ്ഥിതിയെക്കുറിച്ചോ, ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെ മാത്രം അധികരിച്ചോ നമുക്കിവിടെ ഒന്നും പറയാനില്ല. സ്ഥിതിവിവരങ്ങള്‍ വിളംബലല്ലനമ്മുടെ മുഖ്യ അജണ്ട എന്നതിനാല്‍ വിദഗ്ദ്ധരുടെ പ്രബന്ധങ്ങളും നമുക്ക് പഠിക്കേണ്ടതില്ല. അതിന്റെ മുകളില്‍ വിവരങ്ങള്‍ കുമിച്ചു കൂട്ടി, നാം ആരെന്നു തിരിച്ചറിയാന്‍ പോലും അറിയാതായ ഒരു സംസ്കൃതിക്ക് മുന്നില്‍ വയ്ക്കാന്‍, ഒരു പ്രതിവിദ്യാ പദ്ധതിയായി, ഒളിമ്പസ് മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. ഇത് മയൂട്ടിക് അദ്ധ്യാപന (നിങ്ങള്‍ക്കുള്ളിലുള്ള ജ്ഞാനത്തെ പേറെടുത്ത് തരുന്ന) രീതിയില്‍ ആണ് നിങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഒരു സാമാന്യ പാഠ്യപദ്ധതി ഇല്ല തന്നെ. താളമിടല്‍, വിശദമായ, അന്തര്‍ നിരീക്ഷണങ്ങള്‍, അവതരണങ്ങള്‍, നൃത്തം, ആഹാരപാചകവും തീറ്റിയും എന്ന് തുടങ്ങി, കൂട്ടപ്പാട്ടുകളും തമാശകളും വരെക്കൊണ്ട് സമൃദ്ധമാണ് ഈ വഴി നടത്തം. ഈ വഴി നടക്കാന്‍ നിങ്ങള്‍ തയാറല്ലെങ്കില്‍ നഷ്ടമാവുക അത്യപൂര്‍വ വഴികാഴ്ച്ചകളാണ് .
സര്‍വകലാശാലകളും സംസ്കാരങ്ങളും നിങ്ങളെ പഠിപ്പിച്ച സങ്കേതങ്ങളില്‍ നിന്നും നിങ്ങളെ പ്രതിവഴി നടത്താന്‍, അതിലും വലിയ സങ്കേതങ്ങള്‍, കൊണ്ട് നടക്കേണ്ടുന്ന ഗതികേടിലാണ് ഞങ്ങള്‍. ഒടുവില്‍ ഈ പ്രതി സങ്കേതങ്ങള്‍ നമുക്ക് കളയാമെങ്കിലും തല്കാലം സഹിക്കാതെ നിവൃത്തിയില്ല. നമ്മള് ഈ പ്രതി നടത്തം നടന്നേ പറ്റൂ. എല്ലാര്ക്കും ഒരുമിച്ചു നടക്കാനായാല്‍ അത്രയും നല്ലത്.
വഴി ഏറെയുണ്ട് യാത്ര ചെയ്യാന്‍. ഈ ഒരു ദിവസം, ഒരു തുടക്കം മാത്രമാണ്. കണ്ടു കേട്ട് പോകലിനാകരുത് ശ്രമം. മുന്‍വിധികള്‍ നിങ്ങളെ നിന്നിടത്തു തളച്ചിടും. മനസ്സും വ്യക്തിത്വവും തുറന്നിടുക. അല്പം പോലും വൈകിക്കാതെ..
https://www.facebook.com/groups/olympussdarsanam/doc/253725391325272/
683total visits,1visits today