• സ്വചിന്തന പരിപാടി

  by  • July 19, 2013 • കൂട്ട് ജീവിതം • 0 Comments

  ബഹുമാന്യ സന്മനസ്സുകള്‍ക്ക്,

   

  നമ്മുടെ ജീവിതം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായി ഉയര്‍ന്ന വേഗവും, ശേഷിയും സ്വായത്തമാക്കിയെന്നു അഭിമാനിക്കുന്ന നമുക്ക് , മുന്നില്‍ എത്തി പിടിക്കാവുന്ന അപചയങ്ങളെ കാണാനാകാതെ വരുന്നുവോ എന്നൊരു സംശയം. പരിസ്ഥിതി , ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ആത്മീയത, ശാസ്ത്ര ജ്ഞാനം, സാങ്കേതികത, രാഷ്ട്രീയം, ഭരണം , തൊഴില്‍, സ്വശ്രയത്തം, പാരസ്പര്യം, രക്ഷകര്തൃത്വം, കൂട്ടായ്മ, ലൈഗികത, സംസ്കാരം, സദാചാരം, മൂല്യാധിഷ്ടിത ജീവിതം എന്ന് തുടങ്ങി സമസ്തമേഖലകളിലും, തുലനത നഷ്ടമായിട്ടും , പച്ചവെള്ളമുള്ള പാത്രത്തിലിട്ട്, അടുപ്പത്ത് വയ്ക്കപ്പെട്ട തവളയെപ്പോലെ, പയ്യെ കൂടിവരുന്ന ചൂട് ആസ്വദിക്കുകയാണ് നമ്മള്‍. ചൂടിന്റെ അളവ് നമ്മുടെ പരിധിക്കും മുകളിലായെന്നു അറിഞ്ഞു കഴിയുമ്പോഴേയ്ക്കും, തിരിച്ചൊന്നും ചിന്തിക്കുവാന്‍ കഴിയാത്ത വിധം, നാം മുന്നേറിയിട്ടുണ്ടാകും . ഈ ഒരു പ്രതിസന്ധിയെ, ഒട്ടേറെ ബദല്‍ പ്രവര്തത്തകര്‍ ലോകമെമ്പാടും, കണ്ടറിയുകയും, പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നുമുണ്ട്. ഇതൊക്കെ, അവരാരുടെയോക്കെയോ ഉത്ടരവാടിത്തമെന്നു കരുതി, കുട്ടി മതിലിലിരുന്നു, യൌവനം ആഘോഷിക്കുന്ന, ഒരു യുവതയും ഇതിനോപ്പമുണ്ട്. ( ഫെയിസ് ബുക്ക് / ഓര്‍ക്കുട്റ്റ് ഇത്തരമൊരു, കുട്ടിമതില്‍ ആകുന്നില്ലേ പലപ്പോഴും എന്നൊരു സംശയം കൂടി!!.. അത് പോകട്ടെ )

   

  ലോകത്തുള്ള കാക്കത്തൊള്ളായിരം വിജ്ഞാനീയങ്ങളും,അറിഞ്ഞു മനസ്സിലാക്കിയ നമുക്ക് ഏറ്റവും അറിയാത്ത സമസ്യ, നമ്മള്‍ തന്നെ ആണ്. ജീവന്‍ , ആരോഗ്യം, മനസ്സ്, ഈശ്വരീയം, പരിസ്ഥിതി.. ഇതൊക്കെ, നിത്യവും നാ കൈ കാര്യം ചെയ്യുന്നുവെങ്കിലും, അറിയാതെ കൂടെ കൊണ്ടുനടക്കുന്ന അറിവില്ലായ്കലാണ് . ഇതൊക്കെ അറിയാന്‍, നമുക്കിടയില്‍ തന്നെ പല സംവിധാനങ്ങളും നാമറിയാതെ തന്നെ, നിലനില്‍ക്കുന്നുണ്ട്. അവ കാണാതെ പോകുന്നവര്ക്കുള്ളതാണ്, ഈ കത്ത്.

   

  പരിസ്ഥിതി കേന്ദ്രിതമായൊരു, ആത്മീയതയെപ്പറ്റി , പ്രദിപാദിക്കുന്ന ഒരു ഇക്കോസഫിക്കള്‍ ദര്‍ശനമാണ് ഒളിമ്പസ്. ജീവിതത്തിന്റെ ആകെയുള്ള കാഴ്ച്ചയില്‍, നമ്മുടെ അവ്യക്തതകളെ, ആധുനിക ശാസ്ത്രത്തിന്റെയും, ലഘുവും പ്രായോഗികവും ആയ പ്രയോഗികതയുടെയും സഹായത്തോടെ ഒളിമ്പസ് നമുക്ക് വ്യക്തമാക്കിത്തരുന്നു. വ്യക്തി ജീവിതം, സംഘ / കുടുംബ ജീവിതം, സാമൂഹ്യ ജീവിതം, രാഷ്ട്രീയ ജീവിതം, ഭൌമിക ജീവിതം, പ്രാപഞ്ചിക ജീവിതം എന്നീ മേഖലകളില്‍ അറിഞ്ഞു ചെയ്യാനുള്ള, പ്രയോഗങ്ങളാണ് ഒളിമ്പസിലുള്ളത്. മനസ്സു, ജീവന്‍, ജീവിതം, പ്രകൃതി, ഈശ്വരീയം, ശാസ്ത്രം,സമൂഹം എന്നിങ്ങനെ, ജീവിതത്തിനു ഏറ്റവും പരിചിതമെന്നു നാം കരുതുന്ന പലതും പുനര്നിര്‍വചിക്കാന്‍, ഒളിമ്പസ് നമ്മെ സഹായിക്കും.

   

  ഒളിമ്പസ് പഠനം , ചില പ്രത്യേക പരിപാടികളിലൂടെയാണ്‌ സാധ്യമാകുക. ഏതാണ്ട് പത്ത് അത്തരമൊരു ഏകദിന കൂട്ടായ്മ ആണ് സ്വചിന്തന പരിപാടി. എല്ലാമാസവും മൂന്നാം ഞായറാഴ്ചകളിലും ഇവിടെ നവഗോത്രഗുരുകുലത്തില്‍ അതിനായി ഒത്തു കൂടുന്നു. തുറന്ന മനസ്സും ആര്‍ദ്രതയും ഉള്ള ഏവര്‍ക്കും സ്വാഗതം.രാവിലെ ഒരുമിച്ചുള്ള ആരോഗ്യപാചക(പരിശീലന)വും, അനൌപചാരിക പരിചയപ്പെടലുകളും, ചര്‍ച്ചകളും (പാചകത്തോടൊപ്പം തന്നെ) ഉച്ചയ്ക്ക് ശേഷം ഒളിമ്പസ് വിഷയങ്ങളില്‍ അവതരണവും സംശയ നിവാരണവും വൈകിട്ട് കോര്‍ടെകാര്‍വ് ചലയോഗ പരിപാടി.

   

  വാല്‍ക്കഷണം : ഇത് ബുദ്ധി ജീവികള്‍ക്കുള്ള ഒരു പരിപാടിയാണെന്ന് കരുതരുത് . ഇത് സാധാരണക്കാരുടെ പരിപാടിയാണ് . വരിക , നമുക്കൊന്നായി , പഠിക്കാം , പ്രയോഗിക്കാം , ജീവിതത്തെ സുരക്ഷിതമാക്കാം . വിവരങ്ങള്‍ക്ക് 9497628006, 9497628007 എന്നീ നമ്പരുകളില്‍ ഒളിമ്പസ്സിലേക്കു വിളിക്കാം.

   

  https://www.facebook.com/notes/santhosh-olympuss/notes/285385431509404

  Print Friendly

  478total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in