• പ്രതികരണത്മകത സ്രഷ്ട്ടിപരമല്ലേ?

  by  • July 23, 2013 • മാനേജുമെന്റ് • 0 Comments

  Mohamed Thuppilikkat asks  ?

  പ്രതികരണത്മകതയാണ് ലോകത്തിലെ പല വിപ്ലവങ്ങള്‍ക്കും വിത്ത് പാകിയത്.ആ അര്‍ത്ഥത്തില്‍ അത് സ്രഷ്ട്ടിപരമല്ലേ?

  = വിപ്ലവങ്ങള്‍ നയിച്ചവര്‍ (അനുയായികള്‍ അല്ല) “പ്രതികരണ” സ്വഭാവം ഉള്ളവരാണോ? അവര്‍ പ്രതികരിക്കുകയാണോ അതോ അനുകൂല  പരിസ്ഥിതിയെ സൃഷ്ടിക്കു ഉപയോഗിക്കയാണോ ചെയ്തത്? അങ്ങിനെ നോക്കുമ്പോള്‍ അവര്‍ പ്രതികരണാത്മകത മാത്രമുള്ള ഒരു ജനതയുടെ പ്രതിനിധികള്‍ ആണോ?

  കരണം => നില, പ്രതികരണം  => എതിര്‍നില.. അതിജീവന സമരങ്ങള്‍ നയിച്ചവര്‍, മിക്കവാറും, പ്രശ്ന ബാധിതരല്ല. പ്രശ്നബോധിതരാണ്. അവര്‍ക്ക് കരണം ആണുള്ളത്. പ്രതികരണം അല്ല. അവര്‍ അണികളെ പ്രതി കരണം ചെയ്യിപ്പിക്കുന്നു. അതിലൂടെ ഒരു പുതു കരണം ഉരുവാക്കുന്നു. പ്രശ്ന ബാധിതര്‍ മാത്രം ആയിരുന്നവര്‍ നയിച്ച സമരങ്ങള്‍ പൂര്‍വ കാലത്തിന്റെ ഒഴുക്കില്‍ ഒരു ചെറു വ്യതി ചലനം മാത്രം സൃഷ്ടിക്കുന്നു. വ്യവസ്ഥിതി മാറ്റം (വിപ്ലവം) ഉണ്ടാകുന്നില്ല. ഒരു പ്രശ്നത്തിനു അകത്തു നിന്നു അതിനു പരിഹാരം ഉണ്ടാക്കുക സാദ്ധ്യമല്ല. പുറത്തു നിന്നു കൊണ്ട് മാത്രമേ അതിനു പരിഹാരം തേടാന്‍ ആകൂ.. പുറത്ത് ഒരു കരണം നേടാന്‍ ആകുന്നവര്‍, (അവര്‍ പണ്ട് പ്രശ്ന ബാധിതര്‍ ആയാല്‍ പോലും) വിപ്ലവം സൃഷ്ടിക്കാന്‍ യോഗ്യര്‍ ആയിരിക്കും.

  നമുക്ക് പ്രതികരണാത്മകതയല്ല  വേണ്ടത്. സൃഷ്ട്യാത്മകതയാണ്.

  https://www.facebook.com/notes/santhosh-olympuss/notes/296248207089793

  Print Friendly

  724total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in