• ആഴ -പരിസ്ഥിതിയെ അറിയാം, പ്രവര്‍ത്തിക്കാം, ജീവിതം വിജയകരം ആക്കാം..

  by  • August 31, 2013 • പരിസ്ഥിതി • 0 Comments

  പരിസ്ഥിതി എന്നാല്‍ മരവും, മഴയും, പുഴയും മാത്രമല്ല, നമ്മളും കൂടി
  ചേര്‍ന്നതാണ്. നാം കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും,
  സ്നേഹിക്കുന്നതും, വെറുക്കുന്നതും ഒക്കെ പരിസ്ഥിതി തന്നെ. തൊട്ടറിയാന്‍
  കഴിയുന്ന പ്രകൃതി മാതം അല്ലാത്ത പരിസ്ഥിതിയെ കുറിച്ചുള്ള പഠനവും
  പ്രവര്‍ത്തനവും വികാരവും ഒക്കെയാണ് ഗാഢ പരിസ്ഥിതി ശാസ്ത്രം എന്ന നവ
  ചിന്താ പദ്ധതി.

  പരിസ്ഥിതിയെ അറിയുക എന്നാല്‍, നാം അമ്പത് കൊല്ലം കഴിഞ്ഞു വെള്ളം
  കുടിക്കുമോ എന്ന അറിയാന്‍ വേണ്ടിയുള്ള ഒന്നല്ല. ഇന്ന് നാം ജീവിക്കുന്ന
  ഒരു ജീവിതത്തിന്റെ വിജയവും പരാജയവും സുഖവും ദു:ഖവും ആരോഗ്യവും രോഗവും,
  സ്നേഹവും വെറുപ്പും, വിശ്വാസവും അവിശ്വാസവും ഒക്കെയൊക്കെ ചേര്‍ന്നതാണ്
  പരിസ്ഥിതി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം പരിസ്ഥിതിയുടെ –
  പ്രകൃതിയുടെ നിയമങ്ങളെ മാത്രമാണ് ഉപയോഗിക്കുന്നത്. അത്
  അറിഞ്ഞുപയോഗിച്ചാല്‍ നമുക്ക് ഗര്‍ഭത്തിലെ ശിശുവിനെ പോലെ സുരക്ഷിതമായി
  ഇവിടെ ജീവിക്കാം..

  അതിനെ അറിയാന്‍, മുഴുവനായും പ്രകൃതിയുടെ നിയമങ്ങളെ അറിഞ്ഞു ജീവിതം
  സുഖകരവും, വിജയകരവും ആരോഗ്യകരവും ആക്കുവാന്‍ ഉള്ള ഒരു സമഗ്ര പരിസ്ഥിതി
  സംരക്ഷണ സമൂഹമാണ് ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്‍. സര്‍വ ജീവ ജാലങ്ങളുടെയും
  സുരക്ഷയും സുസ്ഥിതിയും സുഗമമായ ജീവിതവും ആണ് ഈ സമൂഹത്തിന്റെ ലക്‌ഷ്യം.

  നിങ്ങളുടെയും കുടുംബത്തിന്റെയും സൌഹൃദ വളയതിന്റെയും നന്മയ്ക്കായി,
  ഗ്രീന്‍ ക്രോസ് ഫൌണ്ടേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍
  ഭാഗഭാക്കാകുകയോ സഹകരിക്കുകയോ, പിന്താങ്ങുകയോ ചെയ്യുക.

  വിശദമായ ചര്‍ച്ചകള്‍ കാണുവാന്‍ ഒളിമ്പസ് ദര്‍ശനം എന്ന ഈ ഗ്രൂപ്പ് കാണുക.

   

  https://www.facebook.com/photo.php?fbid=294115460636401

  Print Friendly

  448total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in