• ദഹന ക്രമ നിയമം

  by  • July 19, 2013 • ആരോഗ്യം • 0 Comments

  ദഹന പ്രക്രിയ മൂന്നു ഘട്ടങ്ങളില്‍ നടക്കുന്നു. സ്വീകരണം, സ്വാംശീകരണം, വിസര്‍ജനം എന്നിങ്ങനെ. മൊത്തം ദഹനത്തിന്റെ പകുതി സമയം സ്വീകരണത്തിനു ചെലവാകും. അതിനു ശേഷമുള്ള സമയം പകുതി സ്വാംശീകരണത്തിനും, ശേഷമുള്ള പകുതി വിസര്‍ജനത്ത്തിനും ഉപയോഗിക്കുന്നു. ഇവ മൂന്നും കൂടി ഒരുമിച്ചു നടക്കില്ല. മാത്രമല്ല ആദ്യ ഘട്ടങ്ങല്‍ക്കാന് ശരീരം മുന്‍ തൂക്കം നല്‍കുക. (പുതിയൊരു ഭക്ഷണം ദഹനേന്ദ്രിയ വ്യൂഹത്തിലേക്കു ചെന്നാല്‍, പഴയ ഭക്ഷണത്തിന്മേല്‍ നടത്തുന്ന വിസര്‍ജന പ്രക്രിയയെ നിറുത്തി വച്ചിട്ട്, പുതിയ ഭക്ഷണത്തിന്റെ സീകരണവും അതിനു ശേഷം സ്വാംശീകരണവും, അതിനു ശേഷം മാത്രം വിസര്‍ജനവും നടത്തും. )

  ഈ ദഹന സമയം, നാം നല്‍കുന്ന ഭക്ഷ്യ വസ്തുവിനുസൃതം വ്യത്യാസപ്പെട്ടിരിക്കുന്നു. കരിക്കിന്‍ വെള്ളത്തിനു വേണ്ടുന്ന മൊത്തം ദഹന സമയം (ഏതാണ്ട്) മൂന്നു മണിക്കൂറും മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് ആറോളം മണിക്കൂറും, പച്ചക്കറികള്‍ക്ക് എട്ടോളം മണിക്കൂറും, പച്ചരിക്കഞ്ഞിക്ക് പത്ത് മണിക്കൂറും പച്ചരിക്കഞ്ഞിയും അവിയലും ചേര്‍ന്നാല്‍, പതിനാറു മണിക്കൂറും, സാമ്പാറും പുഴുങ്ങലരി ചോറും ചേര്‍ന്നാല്‍ ഇരുപത്തി രണ്ടു മണിക്കൂറും മാംസം ചേര്‍ന്ന ഭക്ഷണത്തിനു, ഇരുപത്തി ആറോളം മണിക്കൂറും ആണ് വേണ്ടി വരിക. ഈ ക്രമത്തെ സൂചിപ്പിക്കുന്ന പട്ടികയാണ് ഭക്ഷ്യ  രാജി (food spectrum)   (ഒരു ഭക്ഷണത്തിന്റെ പൂര്‍ണ ദഹനം കഴിയുന്നതിനു മുന്‍പ് നല്‍കുന്ന ഏതു പുതിയ ഭക്ഷണവും, ശരീരത്തിനു അധിക ഭാരം നല്‍കും.) അതിനാല്‍, ഒരു ദിവസം എത്ര ഭക്ഷണം കഴിക്കാം എന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ സാന്ദ്രതയ്ക്ക് അനുസരിച്ച് ആയിരിക്കും.

  വാല്‍കഷണം : ദഹന പ്രക്രിയയുടെ വിസര്‍ജനം എന്നത് മല വിസര്‍ജനം അല്ല എന്നത് ഓര്‍ക്കുക. സങ്കീര്‍ണമായി ഭക്ഷണങ്ങള്‍ കഴിച്ചിട്ടും മല വിസര്‍ജനം നടക്കുന്നുണ്ടെങ്കില്‍ അതിനു കാരണം പുട്ടുകുറ്റി പ്രഭാവം ആണെന്നും അറിയുക..

  ഇനിയെങ്കിലും നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന തവണയില്‍ ഒരു മാറ്റം വേണമെന്ന് തോന്നുന്നുണ്ടോ

  https://www.facebook.com/notes/santhosh-olympuss/notes/296235830424364

  Print Friendly

  958total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in