• നമുക്ക് പ്രകൃതിയെ അറിയാന്‍ തുടങ്ങാം

  by  • July 19, 2013 • പരിസ്ഥിതി • 0 Comments

  നമുക്ക് സര്‍വവും തന്നത് പ്രകൃതിയാണ്.

  മുന്നില്‍ കാണുന്നതും കേള്‍ക്കുന്നതും പ്രകൃതി തന്നെ.

  വേണ്ടതെല്ലാം നല്‍കുന്നതും, നല്‍കേണ്ടതും പ്രകൃതി തന്നെ.

  ആവശ്യങ്ങള്‍ അറിഞ്ഞു നല്കാന്‍ കെല്‍പ്പുള്ളതാണ്  പ്രകൃതി..

  പ്രകൃതിയോടു വേണ്ടവിധം അര്‍ത്ഥന ചെയ്‌താല്‍,

  പ്രകൃതി അത് കേട്ടിരിക്കും..

  അതിനെ ദൈവീകമെന്നു വിശ്വാസികള്‍ക്ക് പറയാം.

  അത്ഭുതകരമെന്നോ, വിശിഷ്ടമെന്നോ കാവ്യഭാഷയില്‍ പറയാം.

  വ്യവസ്ഥാ നിയമം ഇങ്ങനെ ആണെന്ന്

  പ്രപഞ്ച ശാസ്ത്രം ഉപയോഗിച്ചും പറയാം.

   

  മനുഷ്യരല്ലാത്ത  ജീവികള്‍ക്ക്,

  ഇതിന്മേല്‍ വിശ്വാസങ്ങളോ സംശയങ്ങളോ ഇല്ല.

  പ്രപഞ്ച വികാസത്തിന്റെ നാള്‍ വഴിയിലെ പൊളിച്ചടുക്കലുകളിലൊഴികെ

  അവര്‍ക്ക് ഇല്ലായ്മയും ദാരിദ്ര്യവും ഇല്ല താനും.

  അവരുടെ ആവശ്യങ്ങള്‍ പരിമിതമാണ്.

  അഥവാ അതൊരല്‍പ്പം കൂടുതലാണെങ്കില്‍ കൂടി

  അവര്‍ ആഗ്രഹിക്കന്നത് പ്രകൃതി കൊടുത്തിരിക്കും.

  അതാണിവിടുത്തെ സംവിധാനം.

  അവര്‍ക്ക് വേണ്ടത് ഇവിടെ ഉണ്ടെന്ന മനോ ചിത്രം,

  അവരുടെ ഉള്ളില്‍ ജന്മനാ രേഖപ്പെടുത്തിയിട്ടുണ്ട്.

  അത് മാറ്റിയെഴുതാന്‍  പാകത്തിലുള്ള വിശേഷ യുക്തി

  അവരെ, മനുഷ്യ സാമീപ്യത്തിലല്ലാതെ ബാധിക്കയും ഇല്ല.

   

  മനുഷ്യര്‍ക്ക്‌,

  പ്രകൃതിയെക്കള്‍, മനുഷ്യ നിര്‍മിത പരിമിത സങ്കേതങ്ങളെ ആണ് വിശ്വാസം.

   

  അവന്‍ കണ്ടെത്തുന്ന സങ്കീര്‍ണതകളും, സങ്കേതങ്ങളും,

  പ്രകൃതിയിലൊതുങ്ങുന്നത് മാത്രമാണെന്ന്

  ചിന്തിക്കാന്‍ പോലും കഴിയാത്ത വണ്ണം

  യുക്ത്യാന്ധത  അവനെ ഭരിക്കുന്നു.

  സ്വയം സൃഷ്ടിച്ചുണ്ടാക്കിയ സങ്കേതങ്ങളിലൂടെ മാത്രമേ

  തന്റെ ജീവാവശ്യങ്ങള്‍ ലഭ്യമാകൂ എന്നും,

  പ്രകൃതി, നമ്മെ അറിയാത്ത ഒരു മൃതമായ സ്രോതസ്സാണെന്ന്

  വരെ അവന്‍ ചിന്തിച്ചുവശായി  ക്കഴിഞ്ഞു.

  അത് കൊണ്ട് തന്നെ പട്ടിണിയും, പരിവട്ടവും കഷ്ടപ്പാടും  നിറഞ്ഞ

  ഒരു ആത്മ ചിത്രത്തിന്റെ ബൌദ്ധിക സ്വത്തവകാശം

  മനുഷ്യന്‍ തീറെടുത്തിരിക്കുന്നു..

   

  എന്താണിതിനൊരു പരിഹാരം..

  പ്രകൃതി നാമാണെന്നും, നമ്മുടെ മനോചിത്രാനുസരണം മാത്രമേ

  നാളെകളെ  നമുക്ക് മുന്നില്‍ പ്രകൃതി വരചിടുകയുള്ളൂ എന്നും അറിയണം.

  കടന്നു വന്ന വഴികളിലെ പാളിച്ചകളില്‍ പശ്ചാതപിക്കണം.

  നല്ലതായും ചീത്തയായും നാം പരിഗണിക്കുന്ന സര്‍വവും

  പ്രകൃതി തന്നെയാണെന്ന് നാം ബോദ്ധ്യപ്പെടണം.

  അത് കൊണ്ട് തന്നെ, ഒന്നിനെയും പഴിക്കാതെ,

  സര്‍വതിനോടും കൃതജ്ഞാരാകണം.

  നല്ലൊരു നാളെയെ പറ്റിയുള്ള വിഭാവനവും,

  പ്രത്യാശയും, ഉള്ളില്‍ പിറക്കണം, വളരണം,

   

  പ്രകൃതിയുടെ പ്രക്ഷുബ്ധത  കൂട്ടുന്ന പ്രതിരോധ പ്രവര്‍ത്തനമല്ല,

  പ്രകൃതിയില്‍ നാളെയുടെ പുതു നാമ്പുകളെ ഭാവന ചെയ്തുണ്ടാകുന്ന

  സൃഷ്ട്യാത്മക പ്രവര്‍ത്തികളാണ്  വേണ്ടതെന്നു നാം അറിയണം..

   

  തുടങ്ങുകയല്ലേ?

  എന്ത് പറയുന്നു?

  https://www.facebook.com/notes/santhosh-olympuss/notes/243960538985227

   

  Print Friendly

  560total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in