• പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്.

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  പാമ്പുകളെ മനുഷ്യർക്ക്‌ പേടിയാണ്. കൊതുകുകളെയും, അട്ടകളെയും, പുഴുക്കളെയും പേടിയാണ്. ചൊറിയിലയേയും, തൊട്ടാവാടിയേയും പേടിയാണ്. അത് കൊണ്ട് നാം മുറ്റവും പറമ്പുകളും നിരത്തുകളുടെ ഓരങ്ങളും വൃത്തിയെന്ന പേരിൽ നഗ്നമായി സൂക്ഷിക്കുന്നു. എന്നിട്ട് വനം നശിക്കുന്നതിനെ പറ്റി പരിതപിക്കുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും അടുത്തുള്ള വിദ്യാലയത്തിൽ ഒരേ സ്ഥലത്ത് മരം നടുന്നു. നമ്മുടെ വിരലുകൾ നമ്മെ ഭയക്കുന്നത് പോലെ നാമും നമ്മുടെ പ്രകൃതിയെ ഭയക്കുമ്പോൾ, നമുക്ക് നഷ്ട്ടപ്പെടുക താത്കാലിക സുഖം മാത്രമല്ല നിലനില്പ്പ് തന്നെയാണ്. മുറ്റത്തുള്ള ചെടികളെ വളരാൻ അനുവദിക്കുക. വനം അങ്ങ് ദൂരെ മലമുകളിലല്ല, നമ്മുടെ പറമ്പിൽ തന്നെയാകട്ടെ.

   

  https://www.facebook.com/photo.php?fbid=541746022540009

  Print Friendly

  516total visits,4visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in