• നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്..

  by  • September 2, 2013 • ആത്മീയത • 0 Comments

  നിമിഷം പ്രതി പലവിധം വിഷയ പ്രേരണകൾ നമ്മിലെക്കൊഴുകുന്നുണ്ട്.. ഈ പ്രേരണകൾ ആണ്, നമ്മിലേക്ക്‌ പുറമേ നിന്നും ഒഴുകി എത്തുന്ന ദത്ത ധാരയുടെ തുടക്കം. എല്ലാ കേട്ടുകേൾവികളും ഇത്തരം പ്രേരണകൾ ആണ്. അവ നമ്മിൽ പ്രേരിതമായിക്കൊള്ളണം എന്നില്ല. പ്രേരണയേക്കാൾ വലുതാണ്‌ വിശ്വാസം. വിശ്വാസമുണ്ടാകാൻ കേൾവിക്കാരന്റെ മനസ്സിൽ കേട്ടുകേൾവി ഒരു സങ്കല്പമായി വളരാനുള്ള ഒരു തുറവിയും പശ്ചാത്തലവും ഉണ്ടാകണം. വിശ്വാസത്തെക്കാൾ വലുതാണ്‌ ധാരണ, അതിനു വിശ്വസിക്കുന്നതിന്റെ കാര്യ കാരണങ്ങളെ പുനരാവർത്തി കേട്ട് കേൾവിക്കാരന്റെ സാമാന്യ ബോധത്തിനു നിരക്കുംപോലെ പരിചയമായിരിക്കണം. ധാരണയിലും വലുതാണ് അനുഭവം.. അനുഭവത്തിനു, ജ്ഞാന മണ്ഡലങ്ങളുടെ മാനങ്ങളിൽ വ്യതിയാനം ഉണ്ടാകണം. (ജ്ഞാന മാനങ്ങളിലെ തിരശ്ചീന പ്രവിധി വിട്ടു, ലംബ പ്രവിധി സ്വായത്തമാക്കണം, അതിനുള്ള സന്നദ്ധത വേണം, ശേഷി വേണം). അനുഭവത്തിലും വലുതാണ്‌ അവബോധം, അവബോധമുണ്ടാകാൻ, അതിനുള്ള ശാരീരിക പക്വത വേണം. ഇതെല്ലാം നമ്മിൽ ലീനമല്ലാത്ത ഒന്നിനെ അന്വേഷിച്ചു പോകാനുള്ള വഴിയിലെ ഘട്ടങ്ങൾ ആണ്.

  See 5 Cognitive levels in the diagram

   

  https://www.facebook.com/photo.php?fbid=549157181798893

  Print Friendly

  444total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in