• നമ്മിലെ മനോ തലങ്ങൾ

  by  • February 19, 2014 • തത്വചിന്ത • 0 Comments

  “ഞാൻ” എന്ന് നമ്മെ അറിയുന്ന ആ “അഹം” നിൽക്കുമിടം ആണ് ജ്ഞാനേന്ദ്രിയ രചിതമായ ബോധമനസ്സ്. ബോധമനസ്സ് ജാഗ്രത്ത്‌ അവസ്ഥയെ പ്രദാനം ചെയ്യുന്നു…
  നമുക്കകത്ത് തൊട്ടടുത്ത അവയവ / കലാ തലങ്ങളിൽ നില്ക്കുന്ന സ്മൃതീന്ദ്രിയ രചിതമാണ് സ്വപ്നത്തെ പ്രദാനം ചെയ്യുന്ന ഉപബോധ മനസ്സ്. അതിനുമകത്തു കോശ തലങ്ങളിൽ നില്ക്കുന്ന സ്വത്വേന്ദ്രിയ രചിതമാണ് സുഷുപ്തി പ്രദാനം ചെയ്യുന്ന അവബോധ മനസ്സ്. അതിനുമകത്തു ജീവദ്രവ്യ തലങ്ങളിൽ നില്ക്കുന്ന അതീന്ദ്രിയ രചിതമാണ് നാഭം (അകത്തു നാലാമത്തേത് എന്നർത്ഥത്തിൽ തുരീയം) പ്രദാനം ചെയ്യുന്ന പരിമനസ്സ്.നമുക്ക് പുറത്ത് തൊട്ടടുത്ത ജീവന തലങ്ങളിൽ നില്ക്കുന്ന കർമേന്ദ്രിയ രചിതമാണ് പ്രത്യക്ഷത്തെ പ്രദാനം ചെയ്യുന്ന പ്രകട മനസ്സ്. അതിനു പുറത്ത് ജീവിവർഗ തലങ്ങളിൽ നില്ക്കുന്ന വിവിക്തേന്ദ്രിയ രചിതമാണ് പ്രതിദാനം പ്രദാനം ചെയ്യുന്ന പ്രതിമനസ്സ്. അതിനും പുറത്ത് ജീവരാശീ തലങ്ങളിൽ നില്ക്കുന്ന അതീന്ദ്രിയ രചിതമാണ് നാഭം (പുറത്ത് നാലാമത്തേത് എന്നർത്ഥത്തിൽ തുരീയം) പ്രദാനം ചെയ്യുന്ന പരിമനസ്സ്.അഹം വെടിഞ്ഞു ഗമിക്കാവുന്ന ഈ രണ്ടു വഴികളും പ്രാപഞ്ചിക പഥത്തിന്റെ ഒരേയിടത്ത്‌ ചെന്നെത്തുന്നു.. അല്ലെങ്കിൽ, പ്രപഞ്ച പഥത്തിൽ നിന്നും നാഭത്തിലൂടെ തെല്ലു വ്യതിചലിച്ച ഒരു ഉപവിശ്വധാരയാകുന്നു ജീവൻ.

  Print Friendly

  790total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in