• കുഞ്ഞു കര്‍ഷകര്‍

  by  • July 19, 2013 • കാർഷികം • 0 Comments

  കുഞ്ഞുങ്ങള്‍, ചെറു പ്രായത്തില്‍ തന്നെ കൃഷിയുമായി ഇണങ്ങട്ടെ ….

  അവരുടെ മേല്‍ ചെളി പുരളട്ടെ..

  മണ്ണിന്റെ നിറവും, മണവും, ഗുണവും അവര്‍ അറിയട്ടെ.

  മണ്ണിലൊരു വിത്തിട്ടു വെള്ളം പകര്‍ന്നു കൊടുത്താല്‍

  വിത്ത് മുളച്ചു വരുമെന്ന് അവര്‍ ചെയ്തറിയട്ടെ.

  അവരുടെ കുഞ്ഞു കൈകള്‍ കൊണ്ട് നട്ടു വളര്‍ത്തിയ

  ചെടികള്‍ പൂക്കുമ്പോള്‍ അവരുടെ മനസ്സിലെ പ്രത്യാശയും പൂക്കട്ടെ..

  കായ്ച്ച ചെടികളില്‍ നിന്നും, അവര്‍ തന്നെ, കായ്കള്‍ പറിക്കട്ടെ.

  അടുക്കളയിലും ആ കായ്കള്‍ കറികളായി മാറുന്നത് അവര്‍ കാണട്ടെ..

  അവരുടെ അന്നം, അവരുടെ കൈകളിലാണെന്ന്

  അങ്ങിനെ അങ്ങിനെ അറിഞ്ഞു വരട്ടെ..

  നാളെയുള്ള തലമുറ സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ അറിഞ്ഞവരാകട്ടെ..

   

  നമ്മുടെ കുഞ്ഞുങ്ങള്‍ നന്മയുള്ള മനുഷ്യരാകാന്‍,

  നമുക്കും ശ്രദ്ധിച്ചുകൂടെ?

   

  https://www.facebook.com/notes/santhosh-olympuss/notes/249989368382344

  Print Friendly

  445total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in