• ലോ ഓഫ് അട്രാക്ഷന്‍ : 555 മെത്തേഡ്

  by  • December 30, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  💖😇✍✍✍✍✍✍✍
  *നേടണമെന്ന് മനസ്സില്‍ തോന്നുന്ന ആഗ്രഹം, അഞ്ചു ദിവസം ഒരേ സമയത്ത് അമ്പത്തി അഞ്ചു തവണ എഴുതുക. എന്നിട്ടത് മറന്നേക്കുക. അധികം വൈകാതെ അത് സാധിക്കും*.

  🤔 *എന്തേ വിശ്വാസം വരുന്നില്ലേ? എങ്കില്‍ ഈ പറഞ്ഞത് ഒന്ന് പരിശോധിക്കാം*.

  🔸  ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചു വിജയിച്ച മിക്കവര്‍ക്കും ഈ പ്രാക്ടീസ് നല്ല ഫലം നല്‍കുക തന്നെ ചെയ്യും.

  🔸  എന്നാല്‍ തുടക്കക്കാര്‍ക്കോ പരാതിക്കാര്‍ക്കോ യുക്തി വിശ്വാസികള്‍ക്കോ ഇത് ഫലിക്കണം എന്നില്ല.

  🔸  ഏതെങ്കിലും ഒരു കാര്യത്തെ പഠിക്കാതെയും അനുഭവിക്കാതെയും അറിയാതെയും മുന്‍വിധികള്‍ മാത്രം കൊണ്ട് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നവര്‍ക്കും ലോ ഓഫ് അട്രാക്ഷന്‍ എന്നല്ല ഒരു പ്രായോഗിക പരിശീലനവും ഫലിക്കണം എന്നില്ല.

  *എന്ത് കൊണ്ടാണ് അത്?*

  🔸  ഒരു സത്തയില്‍ ഒരു പ്രകൃതി നിയമം പ്രവര്‍ത്തിക്കാന്‍ അതിനു പാകത്തിലുള്ള ശാരീരികവും മാനസികവും കര്‍മപരവും പരിസരപരവും ആയ ശേഷികളും യോഗ്യതകളും നിയോഗങ്ങളും ഒത്തു ചേരണം.

  🔸  വ്യക്തികളിലും അത് അങ്ങനെ തന്നെ..

  🔸  ഒരു ജൈവ വ്യവസ്ഥയില്‍ അതിന്റെ പരിണാമ വികാസത്തിന് അനുസരിച്ച് ഉള്‍മനസ്സില്‍ ആലേഖനം ചെയ്തിട്ടുള്ള രൂപകല്പനാ ലേഖ (Blue Print) അനുസരിച്ചാണ് അതിന്റെ പരിസരവുമായുള്ള പ്രാഥമികമായ ഭൌതിക വിനിമയം നടക്കുക.

  🔸  അതായത് അവനവന്റെ ജീവിത പരിസരത്തേയും അനുഭവ പരിസരത്തേയും പറ്റി ഉപബോധത്തിലുണ്ടായി വന്നിട്ടുള്ള ചിത്ര രൂപത്തിലും വിന്യാസ രൂപത്തിലുമുള്ള ബോദ്ധ്യത്തിനു അനുസരിച്ചാണ് അയാള്‍ക്കുള്ള വര്‍ത്തമാന ജീവിതാനുഭവം ഉണ്ടാകുക.

  🔸  ഈ പ്രാഥമിക നിയമം അനുകൂലമാണെങ്കില്‍ മാത്രമേ ലോ ഓഫ് അട്രാക്ഷന്‍ എന്ന ഉപ പ്രകൃതി നിയമം പ്രവര്‍ത്തിക്കുകയുള്ളൂ.

  🔸  അതായത് വ്യക്തിയില്‍ ലോ ഓഫ് അട്രാക്ഷന്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിനായുള്ള ശാരീരികവും മാനസികവും ആയ ഗുണങ്ങളും യോഗ്യതകളും നിയോഗങ്ങളും അയാള്‍ക്ക്‌ വേണം.

  🔸  ഒരാളിലെ ഗുണങ്ങളില്‍ (Qualia) ഏറിയ പങ്കും ജന്മ സിദ്ധമാണ്. അവയാണ് ശേഷികള്‍ , അവ ജനിക്കുമ്പോള്‍ കിട്ടുന്നതാണ്. ജനിക്കുമ്പോള്‍ കിട്ടിയില്ലെങ്കില്‍ ഏതു പരിശീലനം കൊണ്ടും അത് ആര്‍ജിക്കുവാന്‍ കഴിയില്ല.

  🔸  _ഉദാ : താളബോധം. അയാളില്‍ പുതിയ ഒരു ഗുണം സൃഷ്ടിക്കുവാന്‍ കഴിയില്ല എങ്കിലും ഉള്ളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഗുണത്തെ മെച്ചപ്പെടുത്തുവാനാകും എന്നത് വലിയൊരു സാദ്ധ്യതയാണ്_.

  🔸  ഒരാളിലെ യോഗ്യതകളില്‍ (Qualifications) ഏറിയ പങ്കും ശൈശവത്തിലും ബാല്യത്തിലും ആര്‍ജിക്കുന്നതാണ്. അവയാണ് ഉപബോധ ചിത്രം. അഥവാ വിശ്വാസ വ്യവസ്ഥ.

  🔸  ഉപബോധ മനസ്സിന്റെ അറിവോടെയോ അല്ലാതെയോ പ്രകട മനസ്സില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഏതു നിര്‍ദേശവും ഒരു പൊതു നിയമമായി ഉപബോധം സ്വീകരിച്ചു ആലേഖനം ചെയ്യും. അങ്ങനെ ആലേഖനം ചെയ്യുന്ന ഈ *ആത്മ നിര്‍ദേശം* വിശ്വാസ വ്യവസ്ഥയില്‍ ചെറിയ ഒരു മാറ്റം വരുത്തും.

  🔸  ഒരേ സമയത്ത് സ്ഥിരമായി ആവര്‍ത്തിക്കുന്നതും ആ ആവര്‍ത്തനത്തിന്റെ സ്ഥിരമായ എണ്ണവും അത് *പൊതു നിയമം* തന്നെ ആണെന്ന് ജൈവ ഘടികാരത്തെ ആധാരമാക്കി ഉപബോധത്തെ ബോദ്ധ്യപ്പെടുത്തും.

  🔸  അങ്ങനെ ഉപബോധത്തിലെ ഈ വിശ്വാസ വ്യവസ്ഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മേല്പറഞ്ഞ 555 വിദ്യ ഉപകരിക്കും.

  🔸  എന്നാല്‍ ഉപബോധത്തില്‍ വൈകാരിക ഭാണ്ഡങ്ങള്‍ അടിഞ്ഞു കൂടിയാല്‍ 555 എന്നല്ല, ഏതു വിദ്യയും ഉപകരിക്കില്ല.

  🔸  അവയെ താല്‍കാലികമായി തരണം ചെയ്യുവാനുള്ള മനോശുദ്ധി വിദ്യകളും നമുക്ക് ചുറ്റും ലഭ്യമാണ്.

  🔸  എന്നാല്‍ വൈകാരിക ഭാണ്ഡങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുവാന്‍ എന്ത് ചെയ്യണം?

  🔸  ജന്മസിദ്ധമായ പരിമിത ശേഷികളെ അതിന്റെ പാരമ്യത്തിലേക്ക്‌ എത്തിക്കാന്‍ എന്ത് ചെയ്യണം?

  🔸  അതാണ്‌ നമുക്ക് പൊതുവില്‍ അറിയാത്തത്..

  🔸  അതിലാണ് *ക്യൂലൈഫ്* നമുക്ക് വഴിയാകുക.

  🔸  അതിനു പ്രകൃതിമനഃശാസ്ത്രവും അധിജനിതകവും പ്രകൃത്യാത്മീയ സാധനകളും നമൂക്കു അടിത്തറയാകുന്നു.

  🔸  അവയുടെ എല്ലാം ഉപരിപ്ലവ സിദ്ധാന്തങ്ങള്‍ അല്ലാതെ പ്രായോഗിക അനുഭവം നമുക്ക് വഴികാട്ടുന്നു.

  *അങ്ങനെ ക്യൂലൈഫിലൂടെ*
  🐾 ഉപയോഗിക്കാതെ കിടക്കുന്ന ഗുണങ്ങളെ സ്വയം കണ്ടെത്തി മെച്ചപ്പെടുത്തുവാനാകുന്നു.

  🐾 ഗുണപരമായ പരിമിതികളെ കണ്ടറിഞ്ഞു പരിഹാരം തേടുവാന്‍ വഴിയൊരുക്കുന്നു.

  🐾 യോഗ്യതകളെ യഥോവിധം പ്രയോഗിക്കാനാകുന്നു.

  🐾 കുറവുകളെ പരിഹരിക്കുവാനുള്ള മൌലിക പരിശീലനങ്ങളിലേക്ക് കടത്തി വിടുന്നു.

  🐾 അങ്ങനെ പിന്നെയും കുറെ സാദ്ധ്യതകള്‍ ക്യൂ ലൈഫ് തുറന്നു തരുന്നു.
  🍄  *അതെ, ക്യൂ ലൈഫ് പഠിക്കുക, പരിശീലിക്കുക*.

  🔸  ഇത്രയും നേരം കൊണ്ട് ഇതൊരു മാര്‍ക്കറ്റിംഗ് റ്റൂള്‍ ആണെന്ന് മനസ്സിലായിട്ടുണ്ടാകും.

  🔸  അത് തന്നെയാണ് കാര്യം..

  🍄  *ക്യൂലൈഫ്* നിങ്ങളുടെ വഴിമാറ്റത്തിനു വഴിയാകും.

  🔸  പങ്കെടുത്തു അനുഭവിച്ചു മനസ്സിലാക്കുക..

  🔸  *അടുത്ത ഏകദിന ആമുഖ പരിപാടി* :

  *പത്തനംതിട്ട പ്രമാടം* നേതാജി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച്.

  🔸  കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം പങ്കെടുക്കുക,

  🔸  കൂടുതല്‍ അറിയുവാന്‍ വിളിക്കുമല്ലോ : 9497 628 007 ●  9656 640 590
  👇🏕🏕🏕🏕🏕🏕👇
  _*വാല്‍ക്കഷണം* : പങ്കെടുത്തിട്ട് തൃപ്തികരമാകുമ്പോള്‍ തുടര്‍ന്ന് പങ്കെടുക്കുക; കൂടുതല്‍ പേരെ പങ്കെടുപ്പിക്കുക. എന്നിട്ട് സ്ഥിരമായി ഈ പരിശീലനങ്ങള്‍ക്കു വേദിയൊരുക്കുവാന്‍ നിങ്ങളുടെ നാട്ടിലും നവഗോത്ര സുസ്ഥിര ജീവന സമൂഹത്തിന്റെ ഒരു സ്ഥിരമായ ചയോഗ സത്സംഗം സംഘടിപ്പിച്ചു തുടങ്ങുക. നവഗോത്ര സമൂഹത്തെ പറ്റി കൂടുതല്‍ അറിയാന് അടുത്ത *ത്രിദിന ഇക്കോ സ്പിരിച്വല്‍ സഹവാസം* പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയില്‍ ജനുവരി 11 വെള്ളി രാവിലെ 10:30 മുതല്‍ ഞായര്‍ വൈകീട്ട് 3:30 വരെ (മൂന്നു ദിവസം) നടക്കുമ്പോള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും പങ്കെടുക്കാം‍.. സ്വാഗതം.._

  ലോ ഓഫ് അട്രാക്ഷന്‍ : 555 മെത്തേഡ്

  Print Friendly

  1462total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in