• മഹാമാന്തി

  by  • July 19, 2013 • പൊതുവായത്‌ • 0 Comments

  മകളെ നേഴ്സറിയില്‍ വിടുന്നുണ്ട്..

  അതെ പ്രായത്തിലെ കൂട്ട് കാരെ കിട്ടിക്കോട്ടേ എന്നാണു

  സ്കൂളില്‍ വിട്ടതിനു പിന്നിലെ ചിന്ത..

  പിന്നെ വെള്ള ഉടുപ്പ് ഇട്ടു രാവിലെ പോകുന്നവര്‍,

  ബ്രൌണ്‍ ഉടുപ്പുമിട്ട്‌ വരുന്നതും കണ്ടിട്ടുണ്ട്..

  ഒന്നും പഠിപ്പിക്കരുത്,

  അതിനല്ല അവളെ സ്കൂളില്‍ വിടുന്നത്

  എന്നൊരു സൂചനയും സ്കൂളില്‍ നല്‍കി.

  എന്നും വൈകിട്ട് അവള്‍ മൌഗ്ലിയെ പോലെ

  പാറിപ്പറന്ന മുടിയും, ബ്രൌണ്‍ ഉടുപ്പും, വിയര്‍പ്പും

  ഒക്കെയായി വരുന്നത് കാണുമ്പോള്‍,

  ഒരു നിര്‍വൃതി..

  സ്കൂളില്‍ നിന്ന്, നല്ലതും ചീത്തയും ആയ ഒരുപാട്

  വാക്കുകളും കൊണ്ടുവരാറുണ്ട്..

  എല്ലാം പഠിക്കട്ടെ എന്ന് കരുതി

  കൌതുകത്തോടെ എല്ലാം കേള്‍ക്കും..

  ശ്ലീലമെങ്കില്‍ അതുറപ്പിക്കാന്‍

  ഉദാഹരണങ്ങള്‍ പറഞ്ഞു കൊടുക്കും.

  അശ്ലീലമെങ്കില്‍ മൈന്റു ചെയ്യില്ല.

  അതവള്‍ പതിയെ മറന്നോളും..

   

  ഇന്ന് പുതിയൊരു വാക്ക് കൊണ്ട് വന്നു.

  “മഹാമാന്തി”!!!!

  ഞാന്‍ തലകുത്തി നിന്നിട്ടും,

  അത് ശ്ലീലമാണോ, അശ്ലീലമാണോ

  എന്ന് പോലും പിടി കിട്ടിയില്ല..

  ഏതു വകുപ്പില്‍ പെടുത്താം എന്നതും മനസ്സിലായില്ല..

  രാത്രിയായി..

  ഇന്നവള്‍ക്ക്‌ പുതിയതായി

  സ്കൂളില്‍ നിന്നും കിട്ടിയ ഒരു പുസ്തകം

  എന്നെ കാണിച്ചു തന്നു.

  പുസ്തകത്തില്‍ ഉള്ള ഒരു ചിത്രം കാണിച്ചു അവള്‍ പറഞ്ഞു,

  ഇതാണച്ഛാ ഞാന്‍ അപ്പോഴേ പറഞ്ഞ

  മഹാമാന്തി..

  എന്റെ കണ്ണ് തള്ളിപ്പോയി..

  അത് ഗാന്ധിജിയുടെ ചിത്രമായിരുന്നു.

   

  https://www.facebook.com/notes/santhosh-olympuss/notes/239198319461449

   

  Print Friendly

  686total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in