• ജൈവകൃഷിയിൽ മറ്റൊട്ടേറെ മലയാളികളെ പോലെ ഹിലാലിന്റെ കൈ പിടിച്ചു മമ്മൂട്ടിയും പിച്ച വയ്ക്കുന്നു ”

  by  • September 2, 2013 • കാർഷികം • 0 Comments

  കാലു കഴുകി കൊടുക്കൽ എന്ന പേരിൽ ചാനൽ ആഘോഷം തകൃതിയായി നടന്നു. പക്ഷെ എന്താണാവോ ഇതിൽ കഴുകി കൊടുക്കൽ .. ആ എടുത്തു പറയപ്പെട്ട കർഷക ത്തൊഴിലാളി “ഹിലാൽ”, കാലിലെ ചളി കളയാൻ വെള്ളം തെക്കി കൊടുക്കുന്നത് ആണ് ഈ ഘോഷിക്കപ്പെടുന്ന കാര്യം. ഹിലാലിന്റെ സ്വഭാവം അനുസരിച്ച് അത് അങ്ങിനെ തന്നെ ചെയ്യാൻ ആണ് സാദ്ധ്യത. എന്റെ അരുകിൽ ഒരാൾ കാലിൽ ചളിയുമായി വന്നു ബാലൻസ് ചെയ്യാൻ ആകാതെ നിന്നാൽ ഞാനും (നിങ്ങൾ അടക്കം ഇത് വായിക്കുന്ന മിക്കവാറും സദ്‌ഹൃദയരും) അങ്ങിനെയൊക്കെ തന്നെയാണ് പെരുമാറുക. അതിനു സൗഹൃദം എന്നോ ബന്ധുത്വം എന്നോ ഒക്കെ ആണ് വിളിക്കാറ്. ബന്ധുത്വം പ്രത്യേകമായി പരിശീലിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ ബന്ധുത്വം കാണിച്ചാൽ, കാലു കഴുകൽ ആണ് എന്ന് ആണ് വ്യാഖ്യാനമെങ്കിൽ, ആ പേര് തന്നെയാണ് ഉചിതം.

  കാലു കഴുകിയത് ഒരു തൊഴിലാളിയല്ല, ഹിലാൽ ആണ്.. കേരളത്തിൽ സ്വാഭാവിക – സുസ്ഥിര കൃഷി രീതിയിലേക്ക് മമ്മൂട്ടിയെയടക്കം ഒട്ടേറെ മലയാളികളെ നയിച്ച്‌ കൊണ്ടിരിക്കുന്ന, ഹിലാൽ.. കേരളത്തിലെ ഏറ്റവും വലിയ ജൈവ നെല്ല് ഉല്പാദക വിതരണക്കാരനായ ഹിലാൽ… (നടീലിന്റെ സമയത്ത് ഷർട്ടിടാതെ യന്ത്രത്തിൽ കയറി മമ്മൂട്ടിയോടൊപ്പംനില്ക്കുന്ന താടി – മുടിക്കാരനാണ് ഹിലാൽ) മമ്മൂട്ടിയ്ക്കും മാർഗദർശി ഹിലാൽ തന്നെ. കാലു കഴുകാൻ മാത്രമല്ല, കാലിൽ ചേറാകാനും മമ്മൂട്ടിക്ക് സഹായി ആയതു അദ്ദേഹം (ഹിലാൽ) തന്നെ.

   

  https://www.facebook.com/photo.php?fbid=544964642218147

  Print Friendly

  446total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in