• മനുഷ്യന്‍ പ്രകൃതിയാണ്

  by  • September 1, 2013 • പരിസ്ഥിതി • 0 Comments

  മനുഷ്യന്‍ പ്രകൃതിയാണ്. മനുഷ്യന്റെ ശരീരം പ്രകൃതിയാണ്, മനുഷ്യന്റെ പെരുമാറ്റവും പ്രകൃതി തന്നെ. അവന്‍ ഉപയോഗിക്കുന്ന വാഹനവും അവനു അതിനോടുള്ള വൈകാരികമായ അടുപ്പവും, അതുരുവാക്കുന്ന മലിനീകരണവും ഒക്കെ പ്രകൃതി തന്നെ. പ്രകൃതിക്ക് നാശമില്ല. അതൊന്നില്‍ നിന്നും മറ്റൊന്നായി പരിവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും. എന്നാല്‍ അതിന്റെ താളം നാം തെറ്റിക്കുമ്പോള്‍, കാരണമാകുന്നവയെ പ്രകൃതി കുടഞ്ഞു കളയും. അതോടെ നാം തീരും എന്നിടത്താണ് നമുക്ക് ശ്രദ്ധിക്കാനുള്ളത്.. നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം കോശങ്ങള്‍ അവയ്ക്കനുസരണം മാത്രം പ്രവര്ത്തിക്കുകയെന്നാല്‍ ഒന്നുകില്‍ അത് നമ്മെ കൊല്ലും എന്നോ അല്ലെങ്കില്‍ നാം അവയെ കരിച്ചു കളയും എന്നോ നമുക്കറിയാ. മനുഷ്യകുലം ഒരു അര്‍ബുദം ആണെന്ന് ഭൂമിയെ ബോധിപ്പിക്കരുത്.

  അത് കൊണ്ട് നമുക്ക് വേണ്ടത് പ്രകൃതി തന്നെ ആകുന്ന ഒരു ജീവന സ്ഥിതി ആണ്. അതിലോരോ ഘടകങ്ങളും എങ്ങിനെ ആകണമെന്നാണ്, ഈയുള്ളവന്‍ ഇന്നോളം പോസ്റ്റു ചെയ്ത ഓരോ നോട്ടിലും ഉള്ളത്. അവ സമഗ്രമായി ഇവിടെ സ്ഥാപിക്കാന്‍ ഒരു പുതിയ ജീവല്‍ വ്യവസ്ഥ ഉണ്ടായേ മതിയാകൂ.. അത് കാലത്തിന്റെ ആവശ്യമാണ്‌. അതിനായി, മനുഷ്യ രാശി ഇന്നോളം ചെയ്തു കൂട്ടിയ എല്ലാം പാപ നാശിനിയില്‍ ഒഴുക്കി ക്കളഞ്ഞു കൊണ്ട്, ജീവിതത്തിനു വേണ്ടത് മാത്രമുള്ള സാമഗ്രികളും സങ്കേതങ്ങളും കൊണ്ട് മാത്രമുള്ള ഒരു ലോകത്തെ നാം വിഭാവനം ചെയ്തെ മതിയാകൂ.. ഈ വരികള്‍ (ഇങ്ങിനെ ആരെഴുതുന്നതും) കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരൊക്കെ പുറത്താക്കപ്പെടും.

  ഈ പുനസ്ഥാപനം കൊണ്ടുദ്ദേശിക്കുന്നത് പ്രകൃതിയുടെ നിയമങ്ങളെ അറിഞ്ഞു കൊണ്ടുള്ള ഒരു പരസ്പരാനന്ദ ജീവനം ആണ്.. അതിനു നാം മൃദുഭാഷികള്‍ ആകണം. പ്രകൃതിയെ അനുഭവിക്കുന്നവര്‍ ആകണം. ഋതുക്കളെ അറിയുന്നവരും മാനിക്കുന്നവരും, ഒപ്പം നൃത്തം ചെയ്യുന്നവരും ആകണം. കണ്ടതിനെയെല്ലാം പുച്ചിക്കാത്തവരോ, വ്യക്തിപരതയില്‍ ജീവിക്കാത്തവരോ ആകണം.. ഉണ്ടാക്കിവച്ച സര്‍വത്തെയും തച്ചുടയ്ക്കാതെ ഇനിയൊരു ശുദ്ധ ഭൂമിയിലേക്ക്‌ കാലെടുത്തു കുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യം വന്നവര്‍ ആകണം. അതിനു നാം പഠിക്കണം, അറിയണം, സുഖ മണ്ഡലങ്ങള്‍ ത്യജിക്കണം, മാറണം, ചെയ്യണം, എന്നിട്ട് അടുത്ത തലമുറയ്ക്ക് ഇത് നല്‍കണം..

  പ്രകൃതിയുടെ കാര്‍ടീഷനില്‍ മുന്‍ കൂര്‍ ബ്ലൂ പ്രിന്റുകള്‍ ഉണ്ടെന്നു കരുതുമ്പോഴും, സ്വേഛകളാല്‍ ഒരു സ്വതന്ത്ര പരിണതി അനുവദിക്കുന്നുണ്ടെന്ന ബോദ്ധ്യത്തില്‍ ഈ ജീവ തതിക്കൊരു സുസ്ഥിരമായ സമീപ ഭാവിയും അവശേഷിക്കുന്നുണ്ടെന്ന് നമുക്ക് പ്രത്യാശിക്കാം..

  അതിനാകണം നമ്മുടെ ഇനിയത്തെ ശ്രമം.. കൂടെ വരിക, കൂടെ നില്‍ക്കുക..

   

   

  https://www.facebook.com/photo.php?fbid=453479341366678

  Print Friendly

  501total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in