• പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം

  by  • September 1, 2013 • സാമൂഹികം • 0 Comments

  പട്ടിണിക്ക് കാരണമാകുന്നത് മാംസ ഭക്ഷണം (മാംസ്യം എന്നല്ല മാംസം എന്നാണ് ഉദ്ദേശിച്ചത് എന്ന് കരുതട്ടെ..) ആണെന്ന് സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നവര്‍ ആരോപിക്കുന്നില്ല.. ലോകത്തെല്ലാരും സസ്യാഹാരികളായാല്‍ പട്ടിണി മാറുമെന്നും കരുതേണ്ടതില്ല. പട്ടിണിയും മാംസാഹാരവും തമ്മില്‍ നേര്‍ ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ല. പട്ടിണി ഒരു ജനതയുടെ / വ്യക്തിയുടെ സാംസ്കാരിക ഉപബോധം കൊണ്ട് ഉണ്ടാകുന്നതാണ്.

  സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നതിന് അടിസ്ഥാനമാകുന്ന ആശയങ്ങള്‍ ഇവയാണ്.
  ● സസ്യ ഭക്ഷണം കഴിക്കുവാനുള്ള ജീവ ശാസ്ത്ര പരമായ ഘടനയുള്ള ജീവികള്‍ മാംസ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക, മാനസിക, പാരമ്പര്യ, പരിവര്‍ത്തന അപഘടനകള്‍, നമ്മുടെ സുസ്ഥിതിയെ ബാധിക്കും എന്ന പ്രകൃതിശാസ്ത്രത്തിന്റെ (Ecology) തിരിച്ചറിവ്.
  ● മാംസ ഭക്ഷണം ഉദ്ദേശ്യ പൂര്‍വ്വം ഉല്പാദിപ്പിക്കുമ്പോള്‍ വേണ്ടി വരുന്ന സസ്യ സമ്പത്തിന്റെ അമിത ഉപഭോഗം.
  ● അമിതമായ മാംസോല്പാദനം, മനുഷ്യ സമൂഹത്തിനു നല്‍കുന്ന ആത്മീയമായ മൂല്യ ച്യുതി..

  പട്ടിണിയ്ക്ക് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങള്‍ ഇവയില്‍ ചിലതാണ് ..
  ● പട്ടിണി നേരിടേണ്ടി വരുന്ന ജീവിയുടെ മനോചിത്രം,
  ● സാമൂഹ്യമായ അസന്തുലിത വിതരണ ക്രമം,
  ● അവിചാരിതമായ പ്രകൃതി ദുരന്തങ്ങള്‍..

  പട്ടിണി മാറ്റാന്‍ വേണ്ടത്
  ● സുവ്യക്തമായ മനോ ചിത്രീകരണത്തിലൂടെ ഉരുവാക്കപ്പെടുന്ന ഒരു സമഗ്രമായ സാംസ്കാരിക ഉപബോധം,
  ● വ്യക്തി പരതയില്‍ നിന്നും, സര്‍വ പരതയിലെക്കുള്ള ഒരു സാംസ്കാരിക പരിവര്‍ത്തനം,
  ● സ്വകാര്യ സ്വത്തില്‍ നിന്നും പൊതു സ്വത്തിലേക്കുള്ള സ്ഥിതി മാറ്റം.
  ● കമ്പോള സമ്പദ് വ്യവസ്ഥയ്ക്ക് പകരം വിഭാവാധിഷ്ടിത സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം.
  ● വിഭവങ്ങളുടെ വിതരണം പൂര്‍ണമായും വികേന്ദ്രീകൃത ഭരണ ക്രമത്തിനു / കൂടത്തിനു താഴെ കൊണ്ടുവരല്‍..

  ഇതൊക്കെ പറയാനുള്ളതല്ല,
  പ്രയോഗിക്കാനുള്ളതാണ്. എത്ര കണ്ടു ഇത് മനസ്സില്‍ പേറുന്ന ഒരാള്‍ക്ക്‌ സാധ്യമാകുമോ അത്രയും ചെയ്യുക. എന്തിലും വിയോജിക്കാം. പക്ഷെ എന്തെങ്കിലും ചെയ്തു നന്മയുടെ വെട്ടം ഒരു തിരിയായി എങ്കിലും തെളിയിക്കുന്നിടത്താണ് പ്രത്യാശയ്ക്കു വകയുള്ളത്‌.. സുസ്ഥിതിയും

   

  https://www.facebook.com/photo.php?fbid=438020979579181

  Print Friendly

  375total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in