• കുരുമുളകോ, തുളസിയോ ആയാലും ഔഷധം വിഷം തന്നെ

  by  • April 9, 2020 • ക്രമപ്പെടുത്താത്തവ • 0 Comments

  *Question from Group 02 :* ഔഷധം എന്നാൽ, ആരോഗ്യത്തെ ഉണ്ടാക്കുന്നത്, അഥവാ ഉണ്ടാക്കാൻ സഹായിക്കുന്നത് എന്താണോ അത് ഔഷധം… അതു തന്നെയാണ്. ഔഷധസേവയുടെ പ്രധാന്യം.. മറിച്ചെന്ത്…. ? അതിനപ്പുറം കുരുമുളകോ, തുളസിയോ ആയാലും വിഷം വിഷം തന്നെ എന്നു പറഞ്ഞതു മനസിലായില്ല…??

   

  ഈ കോഴ്സ് ആധാരമാക്കുന്ന ഇക്കോജെനെസിസ്, ഇക്കോസൈക്കോളജി,  ഓര്‍ത്തോപാതി എന്നിവയെ ആധാരമാക്കിയാണ് ഒളിമ്പസ് ഇവിടെയുള്ള വിഷയങ്ങളെ വ്യാഖ്യാനം ചെയ്യുന്നത്. വ്യക്തിപരമായി ആര്‍ക്കെങ്കിലും വിഭിന്നമായ മറ്റു നിരീക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതും നമ്മള്‍ നിഷേധിക്കില്ല. ഇത് ഒരു പഠന വേദി ആയതു കൊണ്ട് നാം ആധാരമാക്കുന്ന അടിസ്ഥാന തത്വങ്ങളെ അടിസ്ഥാന പ്പെടുത്തിയായിരിക്കും പഠിതാക്കളെ നയിക്കുന്നത്. ഇനി വിഷയങ്ങളിലേക്ക് കടക്കട്ടെ.

   

  1. ഔഷധം എന്നാല്‍ ഓഷത്തെ പാനം ചെയ്യുന്നത് (ഓഷം ->  ശരീരത്തെ ദഹിപ്പിക്കുന്ന രോഗ ജാലം) അഥവാ രോഗ ജാലത്തെ ഇല്ലായ്മ ചെയ്യുന്നത് എന്ന് അര്‍ത്ഥം.

  2. രോഗ ജാലത്തെ പാനം ചെയ്യുന്ന ഒന്ന് ആരോഗ്യത്തെ ഉണ്ടാക്കുന്ന ഒന്ന് ആകുന്നില്ല. 

  3. ജീവനുള്ളതോ ഇല്ലാത്തതോ ആയ ഒന്ന് ജീവനുള്ള ശരീര സംവിധാനവുമായി സമ്പര്‍ക്കത്തില്‍ വന്നു ചേര്‍ന്നാല്‍ അത് ശരീരത്തിന്റെ സുരക്ഷയ്ക്കോ ശരീര ധര്‍മത്തിനോ വിഘാതമാകുന്നുവെങ്കില്‍ അതിനെ മറ്റെന്തിനെക്കാളും മുന്നേ കൈകാര്യം ചെയ്യുക എന്നതാണ് ശരീര ധര്‍മം. ഇതാണ് ജീവന്റെ ക്രിയാ നിയമം (Law of Action)

  4. ജീവ നിയമങ്ങളില്‍ ആദ്യ നിയമമായ മഹാ നിയമം  (The great law of Life)  അനുസരിച്ച് ജീവ ചൈതന്യത്തിന്റെ അളവിനു നേര്‍അനുപാതത്തില്‍ ആയിരിക്കും ഈ കൈകാര്യം ചെയ്യല്‍.

  5രോഗം എന്നത് ആരോഗ്യമുള്ള ശരീരത്തിന്റെ അസ്വാഭാവിക പ്രവര്‍ത്തനമാണ്. അതിനെ വഴി തിരിക്കുന്ന ഏതൊന്നും ശരീരത്തിന്റെ സ്വാഭാവിക ധര്‍മത്തെ പോഷിപ്പിക്കുന്ന ഒരു ഘടകം ആയിരിക്കില്ല. സ്വാഭാവിക ധര്‍മത്തെ പോഷിപ്പിക്കുന്ന ഒന്ന്   ശരീരത്തിന്റെ അസ്വാഭാവിക പ്രവര്‍ത്തനത്തെ പോഷിപ്പിച്ചു ശുചീകരിക്കുകയാണ് ചെയ്യുക.

  6.ശരീര ധര്‍മത്തെ പോഷിപ്പിക്കുന്ന ഒന്നാണ് പോഷകം. അത് സ്വാഭാവിക ധര്‍മത്തെ വഴിതിരിച്ചു വിടുകയില്ല.

  7. ഏതു ചികിത്സാ സംവിധാനത്തിലായാലും ഔഷധ സേവ രോഗ ലക്ഷണത്തെ ശമിപ്പിക്കുവാനായി ഉപയോഗിക്കുന്ന ഒരു ക്രിയയാണ്.  അത് രോഗ നിവാരണമേ ആകുന്നുള്ളൂ, അത് രോഗ കാരണ നിവാരണ മാര്‍ഗം ആല്ല.. *രോഗ കാരണ* നിവാരണത്തിനായി നാം ചെയ്യേണ്ടത് ശരീര പ്രവര്‍ത്തനത്തിന്‍റെ ഊര്‍ജ വിതരണത്തിനു തടസ്സമാകുന്ന ഘടകത്തെ ഒഴിവാക്കല്‍ ആണ്. അതാണ്‌ രോഗമായി വരുന്നത്. ആ രോഗത്തെ അടിച്ചമാര്ത്തുകയല്ല, അതിന്റെ ധാരമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത് എന്ന് നംല്‍ പിന്‍തുടരുന്ന സ്വാഭാവിക ആരിഗ്യ പരിപാലനം എന്നാ ചികിത്സാ സമ്പ്രദായം പറയുന്നു.

   

  .

   

  Print Friendly

  60total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in