• ധ്യാനവും മോഹധ്യാനവും

  by  • February 20, 2014 • ആത്മീയത • 0 Comments

  സത്തയുടെ അഹംബോധത്തെ മറികടന്നു ബോധത്തിന്റെ സാക്ഷിത്വം പ്രാപഞ്ചിക ബോധ തലത്തിനു അഭിമുഖമാകുന്ന അവസ്ഥയാണ് ധ്യാനം. അത് അകത്തു കൂടെയും പുറത്ത് കൂടെയും വശത്ത് കൂടെയും ആകാം. ഒരു പര ബോധം നിയന്ത്രിതാവായി ധ്യാനത്തെ കര്‍മമാക്കുന്ന അവസ്ഥയാണ് മോഹധ്യാനം.

  ആന്തരിക ധ്യാനം : ബോധപൂര്‍വമുള്ള നിദ്രയെന്നു ധ്യാനത്തിന്റെ ആദ്യപര്‍വത്തെ (ആന്തരിക ധ്യാനം) മനസ്സിലാക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ ജാഗ്രതയോടെ സാക്ഷിയാകുന്ന ബോധത്തിന്റെ തേരിലേറി  സ്വപ്നത്തിലും സുഷുപ്തിയിലും അതിനപ്പുറവും യാത്ര ചെയ്യുകയാണ് ധ്യാനം. തന്നിലെ ആന്തരിക നാദവും നാദമില്ലായ്കയിലെ സ്വച്ഛതയും തിരിച്ചറിയലാണ് ധ്യാനത്തിന്റെ പൂര്‍വ പരിണതി. തന്റെ ഘടനയും വിന്യാസവും ധര്‍മവും കാലാതീതമായി ബോദ്ധ്യമാകുകയാണ് ധ്യാനത്തിന്റെ ഉത്തര പരിണതി.

  ബാഹ്യധ്യാനം : ബോധപൂര്‍ണമായ വെളിപ്പെടല്‍ എന്ന് ധ്യാനത്തിന്റെ ബാഹ്യപര്‍വത്തെ (ബാഹ്യധ്യാനം രണ്ടു വിധം : സഹപരം / സര്‍വപരം ) മനസ്സിലാക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ ജാഗ്രതയോടെ സാക്ഷിയാകുന്ന ബോധത്തിന്‍റെ തേരിലേറി  ധര്‍മത്തിലും കര്‍മത്തിലും കര്‍മ ഫലത്തിലും അതിനപ്പുറവും യാത്ര ചെയ്യുകയാണ് ബാഹ്യധ്യാനം. തന്നിലെ ധര്‍മ നിയതങ്ങളെ തിരിച്ചറിയലാണ് ബാഹ്യധ്യാനത്തിന്റെ പൂര്‍വ പരിണതി. തന്‍റെ സാമാജിക ഘടനയും വിന്യാസവും ധര്‍മവും കാലാതീതമായി ബോദ്ധ്യമാകുകയാണ് ബാഹ്യധ്യാനത്തിന്റെ ഉത്തര പരിണതി.

  മോഹനിദ്ര : കര്‍മോത്സുകതയോടെ പ്രത്യക്ഷമായി നിലകൊള്ളുമ്പോള്‍  പ്രത്യക്ഷമാനസമോ (അപരമോ) പ്രതിമാനസമോ (പരമോ) നിയന്ത്രിതാവായി ജാഗ്രത് ബോധത്തിലേക്കും സ്വപ്ന ബോധത്തിലേക്കും ഒരു പക്ഷെ സുഷുപ്തിയിലെക്കും  യാത്ര ചെയ്യലാണ് മോഹനിദ്ര. പുറം മനസ്സുകളില്‍ നിന്നും അകം മനസ്സുകളിലേക്കുള്ള സംഭാഷണമാണ് മോഹനിദ്രയുടെ  പൂര്‍വ പരിണതി. തന്റെ ഘടനയുടെ പുനര്‍ വിന്യാസവും വിശ്രാന്തിയുടെ ബോദ്ധ്യവുമാണ് മോഹനിദ്രയുടെ ഉത്തര പരിണതി.

  സമ്മോഹനം : സ്മൃതീ ബോദ്ധ്യത്തിന്റെ നിശ്ചയത്തില്‍ നിന്നും ജാഗ്രത്ബോധവും പ്രത്യക്ഷമാനസവും നിയന്ത്രിതാവായി പ്രതിമാനസത്തിലേക്കും (ജീവിതാനുസരണങ്ങള്‍)  നിയത സമക്ഷത്തിലേക്കും യാത്ര ചെയ്യലാണ് സമ്മോഹനം. അകം മനസ്സുകളില്‍ നിന്നും പുറം മനസ്സുകളിലേക്കുള്ള സംഭാഷണമാണ് സമ്മോഹനത്തിന്റെ പൂര്‍വ പരിണതി. തന്റെ ജീവ ധര്‍മത്തിന്റെ കര്‍മ ഫലമില്ലാത്ത പൂര്‍ണതിയാണ് സമ്മോഹനത്തിന്റെ ഉത്തര പരിണതി.

  ധ്യാനം സംഭവിക്കലാണ്, മോഹധ്യാനം സംഭവിപ്പിക്കലും. ചികില്ത്സാര്‍ത്ഥം അല്ലെങ്കില്‍ മോഹധ്യാനം ധ്യാനത്തിലെക്കുള്ള സൂചകവും വഴികാട്ടിയുമാണ്.

  കുറിപ്പ് : ഈ സങ്കേതങ്ങളെ പൂര്‍ണ അര്‍ത്ഥത്തില്‍ ബോദ്ധ്യമാകുവാന്‍ വ്യവസ്ഥാ നിയമത്തെ പഠിക്കുക.

  Print Friendly

  903total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in