• ബോധ ജീവിതം (Mindful Living)

  by  • February 27, 2019 • ക്രമപ്പെടുത്താത്തവ • 0 Comments

  ഇക്കോ വില്ലേജിലെ ജീവിതമെന്നത് ബോധപൂര്‍വ്വം ഉള്ള ജീവിതമാണ് (Mindful Living). അവനവനെ ജീവിതത്തിലെ ഓരോ നിമിഷവും ഓരോ  വസ്തുവും ഓരോ സംഭവവും ഓരോ ബന്ധവും  ഓരോ പശ്ചാത്തലവും ഓരോ വ്യവസ്ഥയും എന്തെന്നും ഏതെന്നും എവിടെയെന്നും എങ്ങനെയെന്നും അറിഞ്ഞു കൊണ്ടുള്ള സമ്പൂര്‍ണ  ധ്യാനാത്മക  ജീവിതം.

   

  എങ്കില്‍ എന്താണ് ബോധരഹിത ജീവിതം?

  ആരോ എവിടെയോ  ഇരുന്നു തീരുമാനിക്കുന്നതിനു  അനുസരിച്ച് അവര്‍ എന്ത്  തരുന്നുവോ അത് അങ്ങനെ തന്നെ വാങ്ങി അവര്‍ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി, അക്ഷര വളവുകളിലൂടെ  ശാസ്ത്രവും ആത്മീയതയും ആരോഗ്യവും ഭക്ഷണവും കൃഷിയും വീടും താമസവും ബന്ധങ്ങളും തൊഴിലും തൊഴിലിന്‍റെ സംസ്കാരവും പണവും പണത്തിന്റെ സംഭരണവും അതിന്റെ ഒഴുക്കും ഒക്കെയൊക്കെ അവര്‍ പറയും പോലെ പഠിച്ചു അവയൊക്കെ എന്തെന്നും  ഏതെന്നും എവിടെയെന്നും അറിയാതെ ജീവിക്കുന്നത് ഒരു തരം സ്വപ്നാടനം ആണ്. മായ തന്നെ..

  പണ്ട് സായിപ്പ് നമ്മില്‍  നിന്നും പറിച്ചു മാറ്റിയിട്ടു പോയ ശുദ്ധമായ ഗ്രാമ്യജീവിതത്തിന്‍റെ – നാട്ടറിവിന്‍റെ – സ്വാശ്രയത്വത്തിന്‍റെ – പാരമ്പര്യ വേരുകളില്‍ ഊന്നിയ ഉറപ്പിന്‍റെ – ആത്മാഭിമാനത്തിന്‍റെ ഒക്കെയൊക്കെ എത്രയോ ഇരട്ടി വലുതെന്നു നമ്മെ സ്വപ്നം കാണിക്കുന്ന ഒരു മായിക ജീവിതമല്ലേ ഇന്ന് നമ്മുടേത്‌?

  അതെ നാം ബോധത്തില്‍ നിന്നും അബോധത്തിലേക്ക് ഏറെ യാത്ര ചെയ്തു കഴിഞ്ഞു.

  മാറി ഏറെ യാത്ര ചെയ്ത വഴികളില്‍നിന്നും പിന്‍ തിരിഞ്ഞു ശുദ്ധമായ ജീവിതത്തെ – ശുദ്ധമായ ശാസ്ത്രത്തെ – ശുദ്ധമായ ആത്മീയതയെ – ശുദ്ധമായ ജ്ഞാനത്തെ – ശുദ്ധമായ വിദ്യയെ – ശുദ്ധമായ ബന്ധങ്ങളെ – ശുദ്ധമായ ഭക്ഷണത്തെ – ശുദ്ധമായ ആരോഗ്യത്തെ – ശുദ്ധമായ സന്തോഷത്തെ – ശുദ്ധമായ നിലനില്‍പിനെ ഒക്കെയൊക്കെ തിരിച്ചു പിടിക്കാന്‍,   അബോധത്തില്‍നിന്നും ബോധത്തിലേക്ക്‌ യാത്രചെയ്യുവാന്‍ ഇടയ്ക്കും തടയ്ക്കും ഇക്കോ വില്ലേജിലേക്ക്‌ വന്നു ചേരുക.  മുന്‍വിധികളുടെയും വൃഥാഭിമാനങ്ങളുടെയും സ്വയമറിയാതെയുള്ള പരമ പുച്ഛങ്ങളുടെയും യുക്തിയുടെയോ ഭക്തിയുടെയോ ഇസത്തിന്‍റെയോ  കേവല വിശ്വാസങ്ങളുടെയും വാദങ്ങളുടെയും  കുപ്പായങ്ങള്‍ ഊരി വച്ച്, ലോകം നിലനില്പിനായി കൈ നീട്ടി സ്വീകരിക്കുന്ന പ്രകൃതി കേന്ദ്രിത സ്വാശ്രയ ജീവിതത്തിലേക്ക് ലോക ബന്ധുവായി കാലടികള്‍  വച്ച്  തുടങ്ങുക. നമ്മുടെ വരും തലമുറകള്‍ എങ്കിലും ശരിയായ തണലില്‍ ജീവിച്ചു ഉറപ്പുള്ളവര്‍ ആകട്ടെ.

   

  സ്വാഗതം..

  കൂടുതല്‍ അറിയാനായി വിളിക്കാം.
  Santhosh Olympuss
  +91-9497628007

   

  Print Friendly

  528total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in