• അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ

  by  • September 2, 2013 • ആത്മീയത • 0 Comments

  Subash T Kannancheri asks
  അംഗീകരിക്കുന്ന സത്യത്തെ ഉറപ്പിക്കുന്നതെങ്ങിനെ സന്തോഷ്ജി ?

  ആദ്യം ഒരു പശ്ചാത്തലത്തെ പറ്റിയാകട്ടെ..

  ഇവിടെ മിഥ്യകളെ ഉള്ളൂ സത്യങ്ങളില്ല. അതാണ്‌ ഒന്നാം വാദം. നാം അന്വേഷിക്കുന്നതെന്തോ അതല്ല ഇത് (ന ഇതി : നേതി) എന്ന് തിരിച്ചറിയുന്നതോടെ ഈ സത്യം നമുക്ക് മിഥ്യകളായി തീരുന്നു… അങ്ങിനെ സത്യാന്വേഷണം ഒരു അനന്ത യാത്രയാണ്, ഒരു പക്ഷെ നാം പാത മാറ്റും വരെ..

  ഇവിടെ ആപേക്ഷിക സത്യങ്ങളെ ഉള്ളൂ, കേവല സത്യങ്ങളില്ല…. അതാണ്‌ രണ്ടാം വാദം. നാം അറിയുന്നത് ഇന്നത്തെ ശരി ആണെന്നും, നാളെ കാലം അത് മാറ്റി രേഖപ്പെടുത്തുമ്പോൾ അന്നത്തെ ശരി അതാണെന്നും ബോദ്ധ്യമാകുന്ന ആപേക്ഷിക സത്യങ്ങളുടെ ഒരു ലോകമാണിത്. കേവല സത്യങ്ങൾ, കൈപ്പിടിയിലുള്ളത്, ബാക്കിയെല്ലാം, അസത്യങ്ങളോ, മണ്ടത്തങ്ങളോ ആണെന്നും വ്യാഖ്യാനം..

  ഇവിടെ സത്യങ്ങളെ ഉള്ളൂ, മിഥ്യകളില്ല.. അതാണ്‌ മൂന്നാം വാദം. എല്ലാം വീക്ഷണ പശ്ചാത്തല (സ്ഥല കാല രൂപ…) ത്തിനൊത്തുള്ള ബഹുത്വമെന്ന കരണം (നില) ആണെന്ന് കരുതാം. . ഈ ബഹുത്വം വീക്ഷകന്റെ പരിധിയിൽ പെടാത്ത ഒന്നിന്റെ സ്ഥിതികത്വത്തെ (യും) അംഗീകരിക്കും.

  ഈ വാദധാരകളിൽ ഏതും സ്വീകരിക്കുന്നത് പക്വപ്രായവും ശിരോഘടനയും, സ്വധർമവും അനുസരിച്ചായിരിക്കും. ഇവയിൽ ഏതു ധാരയിൽ ചെന്നെത്തിയാലും, ധാരണയായ സത്യങ്ങൾക്കനുസരിച്ച്, പ്രപഞ്ചം ദൃഷ്ടാന്തങ്ങൾ തന്നു കൊണ്ടിരിക്കും. അങ്ങിനെ ദൃഷ്ടാന്തങ്ങളുടെ വിശ്വാത്മക സ്വഭാവം (universal compatibility nature) കണ്ടാൽ, ആ സത്യത്തെ ഉറപ്പിക്കാം..

  ഇതിലേറെ രസം, മേൽപ്പറഞ്ഞ ഏതു ധാരയിൽ ഉറച്ചു നിൽക്കുമ്പോഴും കണ്ടറിഞ്ഞ സത്യത്തിനൊത്തു വിശ്വാത്മക ദൃഷ്ട്ടാന്തങ്ങൾ പ്രത്യക്ഷപ്പെടും എന്നതാണ്.

  സത്യാന്വേഷി ഗൌരവതരമായി അന്വേഷിക്കുമ്പോൾ, ആദ്യ ധാരയിൽ തുടങ്ങും. അവിടെ തന്നെ നിൽക്കുമ്പോൾ സന്ദേഹവാദി ആയി. രണ്ടാം ധാരയിലെക്കെത്തിയാൽ, ശാസ്ത്ര വാദി ആയി.
  അവിടവും വിട്ടു മൂന്നാം ധാരയിൽ ചെന്നാണ് ചിലർ അവസാനിക്കുക. അവർ സത്യാനുഭവികൾ ആകും.

  അങ്ങിനെ ഇതെല്ലാം സത്യം തന്നെ.. അനുഭവം തന്നെ, ഉറപ്പു തന്നെ..

   

  https://www.facebook.com/photo.php?fbid=500202586694353

  Print Friendly

  469total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in