• പരസ്പരാനന്ദ സത്സംഗം

  by  • August 6, 2019 • അംഗത്വം, ക്രമപ്പെടുത്താത്തവ • 0 Comments  എന്താണ്
  പരസ്പരാനന്ദ സത്സംഗം?

  ലോക ബന്ധുക്കള്‍ ആകുവാന്‍ നന്മയും കരുത്തും ഉള്ള, നിനക്ക് ഞാനുണ്ട് എന്ന് ഉറക്കെ പറയുവാന്‍ ആര്‍ജവം ഉള്ള ഹരിത ഹൃദയങ്ങളുടെ ഏകദിന കൂട്ടായ്മയാണ് പരസ്പരാനന്ദ സത്സംഗം.

  ഈ പരിപാടിയെ പറ്റി പറയാനുള്ള കാര്യങ്ങള്‍ ഇവയാണ്

  1. ഗ്രീന്‍ക്രോസ് ഫൌണ്ടേഷനും നവഗോത്ര സുസ്ഥിര ജീവന സമൂഹവും ചേര്‍ന്ന് പാലക്കാട് ആലത്തൂര് സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഇക്കോ വില്ലേജിന്റെ മണ്ണിലേക്ക് ലോകത്തിലെ ഹരിത ഹൃദയങ്ങളെ കൊണ്ട് വരിക.
  2. ഈ വിഷയങ്ങള്‍ പരിചയപ്പെടുത്തുക.
   – ഇക്കോ വില്ലേജ് പദ്ദതി
   – സുസ്ഥിര ജീവനം
   – സുസ്ഥിര മായ സാമൂഹ പ്രവര്‍ത്തനം
   – സുസ്ഥിര ജീവ കാരുണ്യം
   – ലളിതാരോഗ്യം
   – വിമുക്ത ജീവിതം
   – ഒളിമ്പസ്സിന്റെ ജീവിത ഗന്ധികലായ ഓരോ വിഷയങ്ങള്‍
   – ഒളിമ്പസ്സിന്റെ ഒരു മുഖ്യ വിഷയമായ കോര്‍ട്ടേ കാര്‍ വ്  പരിശീലനഗ്ല്‍ എല്ലാ പരിപാടികളിലും ഉണ്ടാകും.
  3. ഓര്‍ഗാനിക് രീതിയിലുള്ള ഉച്ചഭക്ഷണം (മിക്കവാറും കഞ്ഞിയും പുഴുക്കും)  ആണ് നല്‍കുക. മസാലകള്‍ ഉണ്ടാകില്ല.
  4. ഈ പരിപാടി മൊബൈല്‍ മുക്തമാക്കുവാന്‍ നാം ശ്രദ്ധിക്കണം. വഴി ചോദിക്കുന്നവര്‍ക്ക് ബന്ധപ്പെടുവാനുള്ള ഫോണുകള്‍ ഓഫീസില്‍ സൂക്ഷിക്കാം എന്നല്ലാതെ മറ്റു ഫോണുകള്‍ സ്വിച് ഓഫു (സൈലന്റ് മോഡല്ല) ചെയ്യണമെന്ന നിയമം നമ്മള്‍ പാലിക്കുന്നുണ്ട്. മൊബൈല്‍ ഫോണില്ലാതെ ജീവിക്കുവാന്‍ കഴിയില്ല എന്നുള്ളവര്‍ ദയവായി ഈ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
  5. പ്രവേശനം  സൌജന്യമാണ്. നടത്തിപ്പ് ചെലവുകള്‍ക്കോ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ സംഭാവനകള്‍ തരുവാന്‍ കഴിയുന്നവര്‍ തരുവാന്‍ മനസ്സ് വയ്ക്കണം. എന്നാല്‍ പണം കയ്യിലില്ല എന്ന് കരുതി ആരും വരാതെ ഇരിക്കരുത്.
  6. എവിടെ കാണുവാന്‍ എന്തുണ്ട്? പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. വിജയിച്ചു പൂത്തു നില്‍ക്കുന്ന ഒരു ഇക്കോ വില്ലേജു കാണാം എന്ന പ്രതീക്ഷയില്‍ പലരും വന്നെത്തിയിട്ടുണ്ട്.  എന്നാല്‍ ഇവിടെ നിലവില്‍ നാം ഗ്രാമത്തിനായി സ്വന്തമാക്കിയ രണ്ടേക്കര്‍ സ്ഥലവും അതിനോട് ചേര്‍ന്ന് തന്നെ നാം അഡ്വാന്‍ നല്‍കിയിട്ട രണ്ടേക്കര്‍ സ്ഥലവും പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കിണറും പരിപാടികള്‍ നടത്തുവാനായി ഓലയും മുളയും  കൊണ്ട് തീര്‍ത്ത് കൊണ്ടിരിക്കുന്ന  ഒരു ഹാളും മാത്രമേ ആയിട്ടുള്ളൂ.  കൂടുതല്‍ ആള്‍ബലവും ഇടപെടലും കണ്ടെത്തുവാനും കൂടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.നമ്മുടെ ഇടത്ത് നിന്നും നോക്കിയാല്‍ കാണുന്ന പാലക്കാടന്‍ വയലേലകളും വശത്ത് കൂടെ ചേര്‍ന്ന് ഒഴുകുന്ന പാടൂര്‍ പുഴയും ഒരു ആകര്‍ഷണം തന്നെയാണ്. പുഴയില്‍ നീന്തുകയും കുളിക്കുകയും ഒക്കെ ആകാം.
  7. വന്നെത്തുവാനുള്ള വഴി അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുമല്ലോ?
  8. അടുത്ത പരിപാടി :  ഇനി വരുന്ന മൂന്നാം ഞായറാഴ്ച  [ തിയതി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ]
  9. സമയം : രാവിലെ 9:30 മുതല്‍ 4:30 വരെ 
  10. കൂടുതല്‍ അറിയാന്‍ വിളിക്കുക 9656 640 590,  9497 628 007,  9497 628 006

   

   

   

  Print Friendly

  94total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in