പ്രകൃതിയുടെ വിതാനങ്ങളും വിന്യാസങ്ങളും ആണ് സത്യം
by Santhosh Olympuss • September 5, 2019 • ക്രമപ്പെടുത്താത്തവ • 0 Comments
പ്രകൃതിയുടെ വിതാനങ്ങള്‍ ആണ്, വിന്യാസങ്ങള്‍ ആണ് സത്യം. അതിനെ നാം കാണുന്ന കാഴ്ചയിലല്ല, കാണുന്ന കോണത്തില്‍ അല്ല, എന്നാല്‍ പ്രകൃതി വിതാനിച്ചതിലാണ് സത്യം.
അതിനെ കല്പനയുടെ ജന്നല്ക്കണ്ണാടിമപ്പുറം വിശിഷ്ട വേഷ ഭൂഷാദി ഭാവങ്ങളാല്‍ നടമാടുന്ന കഥാപാത്രമാക്കി ഇരുളില്‍ പൊതിഞ്ഞു കാണിക്കുമ്പോള്‍, അനുവാചകന് കാഴ്ച്ചയെ സ്വന്തം മേലെ തട്ടിക്കാതെ വിഭ്രംജിച്ചു പറയും ഉജ്വലം, ഉദാത്തം എന്നൊക്കെ.
ജന്നല്ക്കണ്ണാടിയുടെ കനം മെല്ലെ മെല്ല, പറഞ്ഞു പറഞ്ഞു, നേര്‍പ്പിച്ച് കൊണ്ടുവന്ന് അനുവാചകനെ കഥാപാത്രം താന്‍ തന്നെയെന്നു ബോദ്ധ്യമാക്കി തുടങ്ങിയാല്‍ പിന്നെ കഥയുടെയും കഥാകാരന്റെയും ന്യായവും നീതിയും തന്റെതല്ലെന്നും അവ ഉജ്വലവും ഉദാത്തവും അല്ലെന്നും ഉടനടി അവന് തിരിച്ചറിയും. തന്റെ ജീവാവകാശത്തെ ഹനിക്കുന്ന നികൃഷ്ടതയെന്നു ആ യാഥാര്‍ത്ഥ്യത്തിനു നേരെ അവന്റെ അഹം സടകുടഞ്ഞു ആക്രോശിക്കും.
അവനവനു പരിചയമായതാണ് പഥ്യമാകുക. അതല്ലാത്തതെല്ലാം അബദ്ധവും അവകാശ ലംഘനവും അശാസ്ത്രീയവും..
771total visits,1visits today