• ഇനിയുമൊരു ഡാമു വേണോ?

  by  • July 23, 2013 • രാഷ്ട്രീയം • 0 Comments

  മണ്ണിനടിയില്‍ സൂക്ഷിക്കേണ്ട വെള്ളത്തെ ഡാമിന് പിന്നില്‍ കെട്ടി

  നിറുത്താന്‍ പഠിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌, വെള്ളപ്പാച്ചിലിന്റെ

  ഗതിയില്ലാത്ത പൊല്ലാപ്പുകള്‍. ഡാമുകള്‍ ഉണ്ടാക്കുന്ന ഭൂകമ്പ സാദ്ധ്യതയും

  ഇന്നേവര്‍ക്കും അറിയാം. ചിത്രശലഭ പ്രഭാവം മൂലം വിശദീകരിക്കുമ്പോള്‍ പല

  ത്സുനാമികള്‍ പോലും ഡാമുകളില്‍ തുടങ്ങുന്നതാണെന്ന് കാണാം. ചെറു

  ഭൂകമ്പങ്ങളില്‍ നിന്നും വലുതായി വരുന്ന ഇടുക്കിയിലെ അനുഭവങ്ങള്‍ക്ക്

  മുന്നില്‍ വീണ്ടുമൊരു ഡാം പണിയുകയെന്നാല്‍ പ്രശ്നങ്ങള്‍ നമുക്ക് വേണ്ടാ,

  നമ്മുടെ വരും തലമുറയ്ക്കിരിക്കട്ടെ എന്നര്‍ത്ഥം.

   

   

  തമിഴനു വെള്ളവും നമുക്ക് സുരക്ഷയും ഉയര്‍ത്തിപ്പിടിച്ചു  നമ്മുടെ ഭരണ

  നേതാക്കള്‍ അനുരഞ്ജനങ്ങള്‍ക്ക്  ശ്രമിക്കുമ്പോള്‍, അത് ദീര്‍ഘ

  ദര്‍ശനത്തോടെ ആണെന്ന് പറയുക വയ്യ. ഇപ്പോള്‍ തമിഴ്നാട്ടില്‍ മഴ

  ലഭിക്കുന്നുണ്ട്. ലഭിക്കുന്ന മഴയെ സംഭരിക്കാന്‍ തമിഴ് മക്കള്‍

  തയ്യാറായാല്‍, അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം, കേരളത്തെ ആശ്രയിക്കാതെ

  തന്നെ,  ചെറിയ തോതിലെങ്കിലും നേടാനാകും. വില്പന ലാഭം മാത്രം നോക്കുന്ന

  തമിഴനെ പ്രീണിപ്പിക്കാന്‍, നാം വെള്ളം കൊടുക്കുവാനുള്ള അടുത്ത നടപടി

  എടുക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക പശ്ചാത്തലം കൂടി നോക്കേണ്ടതല്ലേ?

  ആവശ്യത്തിനു ഭൂകമ്പ സാധ്യത ഉള്ള ഒരു പ്രദേശത്ത് വീണ്ടുമൊരു ഡാം തന്നെയാണോ

  വേണ്ടത്? ചൊറി മാന്തി പുണ്ണാക്കാനുള്ള വഴികള്‍, നാം ഏതു സാങ്കേതിക വിദ്യ

  ഉപയോഗിച്ചാലും ഉണ്ടാകും എന്ന് നാം ഓര്‍ത്തെ പറ്റൂ..

   

   

  നമ്മുടെ രാഷ്ട്രീയാതിര്‍ത്തിക്കകത്ത് നിലകൊള്ളുന്ന ഡാമിന്റെ നിയന്ത്രണം

  കരാര്‍ റദ്ദാക്കി ഏറ്റെടുക്കാന്‍ പറ്റും എന്ന നിയമോപദേശം  ഉള്ളപ്പോള്‍,

  അതങ്ങിനെ തന്നെ ചെയ്യാനുള്ള ചങ്കൂറ്റം കേരള ഭരണകൂടം കാണിക്കണം എന്ന്

  നമുക്കാശിക്കാം . എന്നാല്‍ വീണ്ടുമൊരു ഡാമിന് വേണ്ടിയുള്ള ശ്രമം

  നടത്താതിരിക്കുന്നത് നല്ലത്. നിലവിലുള്ള ഡാമുകളുടെ ജല സംഭരണ ചെലവിന്റെ

  പതിനാറില്‍ ഒന്ന് ഭാഗം മാത്രം ചെലവു വരുന്ന പ്രാദേശിക ചെക്ക് ഡാമുകള്‍

  (നിര്‍മാണത്തിന് അന്പതിലോന്നു മാത്രം ചെലവു മാത്രം) തുടങ്ങിയ ബദല്‍

  സങ്കേതങ്ങളാല്‍ നേടാവുന്ന ജല വിതരണം, ഡാം എന്ന വന്‍ പരിസ്ഥിതി വിരുദ്ധ

  സംവിധാനത്തിലൂടെയെ നേടാവൂ എന്ന് കരുതരുത്.    അതിനെന്തു ചെയ്യാനാകും

  നമ്മള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് കാര്‍ക്ക് എന്നത് ആലോചിക്കുക.

  സര്‍ക്കാരിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുക.

   

   

  സര്‍ക്കാര്‍ ഇനിയും നിഷ്ക്രിയരെങ്കില്‍, ഉടനടി ഡാമിലെ ജലം തുറന്നു

  വിടാനുള്ള  ഒരു ജനകീയ മുന്നേറ്റം ഉണ്ടായേ മതിയാകൂ.. പിന്നീടു മറ്റൊരു

  ദുരന്ത സംവിധാനം (പുതിയ ഡാം) ഉണ്ടാകാതിരിക്കാനും.

   

  https://www.facebook.com/notes/santhosh-olympuss/notes/296246330423314

  Print Friendly

  469total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in