• നവ ഗോത്രം എന്ന പേര്‍ എങ്ങിനെ വന്നു?

  by  • September 1, 2013 • കൂട്ട് ജീവിതം • 0 Comments

  നാം ഇന്നൊഴുകി കൊണ്ടിരിക്കുന്ന ജീവിത വ്യവസ്ഥാ ധാരയെ പറ്റി ഒരു അദ്ധ്യായം ഒളിമ്പസ്സിന്റെ പാഠ്യ പദ്ധതിയില്‍ വരുന്നുണ്ട്. പ്രാകൃത വ്യവസ്ഥ, ഗോത്ര വ്യവസ്ഥ, കൂട്ടുകുടുംബ വ്യവസ്ഥ, കുടുംബ വ്യവസ്ഥ, വ്യക്തി വ്യവസ്ഥ എന്നിങ്ങനെ ഒരു പരിണാമത്തെ പറ്റിയുള്ള ഈ പ്രതിപാദനത്തിലൂടെ നാം നമ്മുടെ പൂര്‍വത്തെ മനസ്സിലാക്കുന്നു. ഈ ധാരയില്‍ നാം നമ്മുടെ സുസ്ഥിതിയുടെ സാദ്ധ്യത കൈ വിടുന്നത് ഗോത്ര വ്യവസ്ഥയില്‍ നിന്നും വഴി മാറി, സ്വകാര്യ സമ്പദ് ശേഖരം ഉരുവാക്കുമ്പോള്‍ ആണെന്ന് ഒളിമ്പസ് വിലയിരുത്തുന്നു. (അതിനു കാരണങ്ങളും കാരകങ്ങളും പലതാണ്. അവ ഒളിമ്പസ്സിന്റെ പഠനത്തില്‍ വഴിയെ അറിയാം. അത് ലോക വികാസ പാതയുടെ ധാര ആണെന്നും ഒളിമ്പസ് നിരീക്ഷിക്കുന്നു.) പകരം, ലോക സുസ്ഥിതിയെ ലാക്കാക്കി ഒരു ഗോത്ര വ്യവസ്ഥയിലേക്കു ഈ കാലത്ത് തിരിച്ചു പോക്ക് അസാദ്ധ്യവും ആണല്ലോ..അതിനാല്‍, സാദ്ധ്യമായ ഗോത്ര തനിമകളെയും സംസ്കൃതിയെയും പുതു രൂപത്തിലും, ആകാശത്തിലും (space) പുനരാവഷ്കരിക്കയും സമന്വയിക്കയും ചെയ്യുന്ന ഒന്ന് എന്ന അര്‍ത്ഥത്തില്‍ നവ (പുതു) ഗോത്രം എന്ന് നാം ഈ സമൂഹത്തെ വിളിക്കുന്നു. ദാനിയല്‍ ക്വിന്‍ എഴുതിയ ഇഷ്മായേല്‍ എന്ന നോവലിനെ ചുവടു പിടിച്ചു ഏതാണ്ട് ഈ ആശയത്തോടെ തന്നെ ലോകമെമ്പാടും നവ ഗോത്ര സമൂഹങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. അവയിലൊന്ന് എന്ന അര്‍ത്ഥത്തിലും ഈ പേരിനെ കാണാം.

  ഈ വഴി പോയാല്‍, ഇനി നവ ഗോത്ര സംസ്കൃതിക്കും, ജ്ഞാനത്തിനും, സങ്കേതത്തിനും വ്യവസ്ഥയ്ക്കും മാത്രമേ ഇവിടെ നില നില്പുണ്ടാകൂ എന്നത് എന്നെ പോലുള്ളവരുടെ വിശ്വാസം. ആ വിശ്വാസം ഉള്ളവര്‍ക്ക് കൈ കോര്‍ക്കാം, അണി ചേരാം. വരിക.

   

  https://www.facebook.com/photo.php?fbid=471499226231356

  Print Friendly

  408total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in