• നിമുകി ക്വിക് വെബ് സൈറ്റ് പൂര്‍ത്തിയാകുന്നു..

  by  • July 23, 2013 • പൊതുവായത്‌ • 0 Comments

  നവഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമത്തില്‍ നിന്നും നിമുകി കുടുംബത്തിലെ ഏറ്റവും ചെറുതും എന്നാല്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്നതുമായ നിമുകി ക്വിബിറ്റ് അണിയറയില്‍ പൂര്‍ത്തിയായി വരുന്നു. ഒരു സ്ടാട്ടിക് വെബ് സൈറ്റ് ഉണ്ടാക്കാന്‍ (ഉള്ളടക്കം തയ്യാറാണെങ്കില്‍) വെറും പത്തു മിനിട്ട് മതിയാകും എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈറ്റ് ഉടമയ്ക്ക് ലോകത്തിന്റെ ഏതു കോണില്‍ നിന്നും സൈറ്റിന്റെ ഘടനയില്‍ മാറ്റം വരുത്താനും, പേജുകള്‍ ചേര്‍ക്കാനും, ഉള്ളടക്കത്തില്‍ മാറ്റം വരുത്താനും സാധിക്കും. സ്വതത്ര ഡൊമൈനും നൂറു എം ബീ ഷെയര്‍ഡ് സെര്‍വര്‍ സ്പെയ്സും, 60 % ഓട്ടോമാറ്റിക് ഗ്രൂപ്പ് എസ് സീ യോ യും  അടക്കം പ്രതി വര്‍ഷം 2555 രൂപയാണ് ചെലവു വരിക. അതായത് പ്രതിദിനം ഏഴു രൂപ മാത്രം. ഒരു കാപ്പിയുടെ വില പോലും ഇല്ല.

   

  നിലവിലുള്ള പ്രത്യേകതകള്‍ 

  1. സ്വതന്ത്ര  ഡൊമൈന്‍ (www.yourname.com)
  2. 100MB സെര്‍വര്‍ സ്പെയ്സ് (ഷെയര്‍ഡ്)
  3. സൈറ്റുടമയ്ക്ക് സ്വയം രൂപകല്‍പന ചെയ്യാവുന്നത്.. (സാധ്യമല്ലാത്തവര്‍ക്കായി, ഒരു ഓണ്‍ലൈനായി നിമുകി ഡിസൈനര്‍ സഹായ സംവിധാനമുണ്ടാകും)
  4. നൂറിലേറെ പേജുകള്‍ സ്വയം ഉണ്ടാക്കാവുന്നത് (100 – അതും ഒരു പരിധി അല്ല)
  5. ഇന്റെര്‍ണല്‍ സേര്‍ച്ച്‌, കോണ്ടാക്റ്റ് ഫോറം, വിസിറ്റര്‍ കൌണ്ടര്‍, വിസിറ്റര്‍ ഐ പീ റെക്കോര്‍ഡര്‍, സ്ലൈഡ് ഷോ, ടൂള്‍ ടിപ്പ്, ഗൂഗിള്‍ ആഡ്, എന്നീ പ്രാഥമിക സൌകര്യങ്ങള്‍ മുതല്‍, വിശദമായ നിയന്ത്രക പാനല്‍ വരെ ഉള്‍ക്കൊള്ളുന്നത്.
  6. നിയന്ത്രക  പാനലിനുള്ളില്‍ ബോഡി മാനേജര്‍, ഫ്രെയിം  മാനേജര്‍, ഇമേജ്  മാനേജര്‍, ബാര്‍സ് മാനേജര്‍, മെനു  മാനേജര്‍, പേജ്  മാനേജര്‍, മെറ്റാ  മാനേജര്‍,  ടൈറ്റില്‍  മാനേജര്‍, ബാനെര്‍  മാനേജര്‍, ആഡ്‌സെന്‍സ്‌ മാനേജര്‍, ടൂള്‍ടിപ്പ് മാനേജര്‍, സ്ലൈഡ് ഷോ  മാനേജര്‍, ഓണ്‍ ലോഡ് ജാവാ സ്ക്രിപ്റ്റ്  മാനേജര്‍, റൌണ്ടഡ് കോര്‍ണര്‍ മാനേജര്‍, ഷെയ്ഡ് മാനേജര്‍ തുടങ്ങി ഒട്ടേറെ നിയന്ത്രണ സംവിധാനങ്ങള്‍.
  7. സ്വയം സേര്‍ച്ച്‌ എഞ്ചിന് കളുമായി (ഞങ്ങളുടെ നിയന്ത്രക സൈറ്റിന്റെ സഹായത്തോടെ) ഒപ്റ്റിമൈസേഷനായി ബന്ധപ്പെടുന്നത്..
  8. പേമെന്റു  കഴിഞ്ഞാല്‍ പതിനഞ്ചു മിനിട്ടുകള്‍ക്കകം പ്രസിദ്ധീകരിക്കപ്പെടുന്നത്..

  ഈ ഉല്പന്നം, നമ്മുടെ തൊഴില്‍ ഗ്രാമം പുറത്തിറക്കുന്ന ആദ്യത്തേതാണ്. അതിലെ ലാഭം ഒളിമ്പസ്സിന്റെ ഗുരുകുലത്തിന്റെയും ഇക്കോ വില്ലെജിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി ആയി ആണ് ഉപയോഗിക്കുക..  അതിനാല്‍ ഈ ഉല്പന്നം വാങ്ങുകയോ, വില്‍ക്കുകയോ, പ്രചാരണം ചെയ്യുകയോ  ചെയ്യുന്നവര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സാമ്പത്തിക സേവനമാണ് ചെയ്യുന്നത്, തനിക്കും, ഒളിമ്പസ്സിനും, സമൂഹത്തിനും.

   

  തൊഴില്‍ ഗ്രാമത്തെ കുറിച്ച് ഇതിനു മുന്‍പ് വായിക്കാത്തവര്‍ ഈ ലിങ്ക് കാണുക

  https://www.facebook.com/note.php?note_id=317079398340007

   

  ഒളിമ്പസ്സിനെ അറിയാത്തവര്‍ ഈ ലിങ്ക് കാണുക

  https://www.facebook.com/note.php?note_id=320260358021911

   

  ക്വിബിറ്റിന്റെ ലളിതവും അപൂര്‍ണവും ആയ താത്കാലിക പ്രവര്‍ത്തന മാതൃക  കാണേണ്ടവര്‍ ഈ ലിങ്ക് കാണുക

  http://www.quantumlife.in/index.php

   

  നിങ്ങള്‍ക്ക് ചെയ്യാവുന്നത് 

  1. ഉപയോഗിക്കുക  : ഒരു ബേസിക് വെബ്സൈറ്റ് സ്വന്തമാക്കുക, പരിചയക്കാരെ കൊണ്ട് വാങ്ങിപ്പിക്കുക.
  2. പ്രയോഗിക്കുക : ഈ ഉല്പന്നം ഉപയോഗിച്ച് ബിസിനസ് ചെയ്യുക. ഇത്രവേഗം സൈറ്റ് ഡിസൈന്‍ ചെയ്യാവുന്ന മറ്റൊരു പ്ലാട്ഫോമും ഇല്ല. ജൂംലയും  ദ്രൂപാളും പോലും..
  3. പ്രചരിപ്പിക്കുക : ഈ വാര്‍ത്ത കഴിയാവുന്നത്ര ഷേര്‍ ചെയ്യുക, കഴിയുന്നത്ര പേരില്‍ എത്തിക്കുക.
  4. ഭാഗമാകുക :അതുമല്ലെങ്കില്‍ ഞങ്ങളില്‍ ഒരാളാകുക..
  5. പിന്താങ്ങുക : അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക..

   

  പ്രതീക്ഷകളോടെ

  നവഗോത്ര സമൂഹം

   

  https://www.facebook.com/notes/santhosh-olympuss/notes/323757954338818

  Print Friendly

  612total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in