• മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്‌

  by  • April 10, 2016 • ക്രമപ്പെടുത്താത്തവ • 0 Comments

  സങ്കീര്‍ണമായ (ഉന്നതമായ എന്ന് ചിലര്‍ പറയും smile emoticon ) സസ്തന ജീവിവര്‍ഗങ്ങളില്‍ കാണപ്പെടുന്ന ഒരിടം ആയ അമിഗ്ദാല വികാരങ്ങളെ നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്നു. ഇപ്പോഴും തര്‍ക്കവും വാദങ്ങളും നില നില്‍ക്കുന്ന ഒരു വിഷയമാണിത്.

  എന്നാല്‍ മസ്തിഷ്കത്തിലെ ഒരിടമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നത്‌. അതെ സമയം വികാര ഉദ്ദീപന വേളകളില്‍ ഇവയില്‍ വ്യത്യാനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും.

  ഞങ്ങളുടെ ബോദ്ധ്യം അനുസരിച്ച് വികാരങ്ങള്‍ എന്നത് വ്യവസ്ഥകള്‍ തമ്മിലുള്ള ബല വിനിമയ പശ്ചാത്തലം ആണ്. വ്യവസ്ഥകള്‍ വെക്റ്റര്‍ ബോസോണുകള്‍ വഴി താന്താങ്ങളുടെ നിലയേയും ആവശ്യങ്ങളെയും പരിസ്ഥിതിയിലെ ഇതര സത്താ വ്യവസ്ഥകളുമായി പങ്കു വയ്ക്കുന്ന ഒരു പശ്ചാത്തലം. അന്നേരം ശരീരത്തില്‍ ഉണ്ടാകുന്ന ബോദ്ധ്യങ്ങല്‍ക്കനുസരിച്ചു ശരീരത്തിന്റെ ഘടനയുടെ ഭാഗമായ ചിലയിടങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകും. അത് കൊണ്ട് അവിടങ്ങള്‍ ആണ് വികാരങ്ങളുടെ നിയന്ത്രണഘടകം എന്ന് ചിലര്‍ കരുതിപോരുന്നു എന്നെ ഉള്ളൂ..

  അമിഗ്ദാല ഭാഗമാകുന്ന ലിംബിക് വ്യവസ്ഥയുടെ വലം ഇടം വശങ്ങളുടെ പ്രവര്‍ത്തന ഏകോപനം കൊണ്ട് വൈകാരിക ഇരുത്തം (Emotional Maturity) കൈവരിക്കാന്‍ കഴിയും എന്ന് അനുഭവങ്ങളില്‍ നിന്നും അറിയാം. ചില മനുഷ്യരില്‍ ചില പരിശീലനം കൊണ്ട് അത് സാദ്ധ്യമാകും. എന്നാല്‍ സൂചനാ മാനകമായ ഒരു ശരീര ഭാഗത്തെ കണ്ടു കൊണ്ട് അതാണ്‌ വികാരത്തെ നിയന്ത്രിച്ചത് എന്ന് കരുതുന്നത് ശരിയല്ല.

  വ്യവസ്ഥാ നിയമം തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി സമീപിച്ചാല്‍ ഈ വഴി കൂടുതല്‍ തുറന്നു കിട്ടും.
  +++++++++++++++++++++++++++++
  ഒരുചര്‍ച്ചയില്‍ പറയേണ്ടി വന്നത്.

  Print Friendly

  151total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in