• ഒളിമ്പസ് എങ്ങനെ ഒരു ദര്‍ശനമാകുന്നു ?

  by  • August 31, 2013 • സംഘ പരം • 0 Comments

  ഒളിമ്പസ് എന്ന പേര്‍ പണ്ട് ഈ സംഘം വിശ്വ സാംസ്കാരിക സമന്വയത്വം എന്ന

  സൂചനയില്‍ സ്വയം ധരിച്ചതാണ്. അന്ന് (1986) അത് ഒരു ശാസ്ത്ര – പരിസ്ഥിതി –

  തത്വ ശാസ്ത്ര സംഘടനയുടെ സ്വാശ്രയ മാതൃകാ ഗ്രാമ സങ്കല്പത്തിന് പിറകിലെ സഹജ

  ജീവന കാഴ്ചപ്പാടിന് നല്‍കിയ പേരാണ്. അത് വായിച്ചറിഞ്ഞ കുറെ സ്ഥിതി

  വിവരങ്ങളുടെയും, കുറച്ചു പ്രായോഗിക അനുഭവങ്ങളുടെയും പദ്ധതി

  ആസൂത്രണത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെയും

  ഒരു സംഹിത മാത്രമായിരുന്നു. പിന്നീടു ഈ സംഘ ത്തിന്റെ മുഴുവന്‍ സമയ

  പ്രവര്‍ത്തകനായ ഈ ലേഖകന് പ്രകൃതിയുമായുള്ള വിനിമയങ്ങളില്‍ നിന്നുമുള്ള

  ഉള്‍ക്കാഴ്ചകളായി. അത്തരമൊരു തിരിച്ചറിവിന് ശേഷം കൂടിയ സ്ഥിതി വിവരങ്ങളോ

  മറ്റോ ഇല്ലാതെ തന്നെ, പ്രപഞ്ച സ്ഥിതികത്വതെ സമഗ്രമായി വ്യാഖ്യാനിക്കാന്‍

  കഴിയുന്ന ഉള്‍ക്കാഴ്ചകളുടെ സംഹിത എന്ന അര്‍ത്ഥത്തില്‍ അതിനെ ദര്‍ശനം

  എന്ന് വിളിച്ചു പോരുന്നു.

   

  https://www.facebook.com/groups/olympussdarsanam/doc/302086896489121/

  Print Friendly

  580total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in