• വേനലിനെ ജയിക്കാൻ ചില ഒളിമ്പസ് ഭക്ഷണ വഴികൾ

  by  • August 31, 2013 • ആരോഗ്യം • 0 Comments

  വേനൽ  ഭക്ഷണം  ജൈവമായാൽ, വേനലിനെ ചെറുക്കാൻ ശരീരത്തിനാകും. പാചകം ചെയ്ത ഭക്ഷണത്തിന്റെ ശതമാനം എത്രകണ്ട് കുറയുന്നോ അത്രയും സുഖകരവും ആരോഗ്യകരവുമാകും വേനൽ ജീവനം.  ഇത് പല രീതിയിൽ സാധിക്കാം. ഒളിമ്പസ്സിൽ വർഷങ്ങളായി തുടരുന്ന ഒരു വേനൽ ഭക്ഷണ രീതി ഇതാ (ഓർമയിൽ വന്നവ കുറിക്കുന്നു)..

  പാചകം ചെയ്യാതെ കഴിക്കാവുന്നവ 

  • ഫലങ്ങൾ :: ചക്ക, മാങ്ങ, സീതപ്പഴം, ഞാവൽ, നെല്ലിക്ക, പേര, മാതളം, ഈത്തപ്പഴം, സപ്പോട്ട, ഇലന്തി, കഴനി, പപ്പായ, വെണ്ണപ്പഴം.
  • മറ്റു കായകൾ/പഴങ്ങൾ : വെള്ളരി, കക്കിരി, തണ്ണിമത്തൻ, വാഴപ്പഴം, കൈതച്ചക്ക
  • ജലാംശമുള്ള പച്ചക്കറികൾ :: കുമ്പളം, വെള്ളരി, കക്കിരി, മത്തൻ, പടവലം, കാരറ്റ്, ചുരങ്ങ(ക്ക), തക്കാളി, പച്ചപപ്പായ, കോവൽ,
  • പച്ചക്കറികൾ :: പയറ്, വെണ്ട, മുട്ടക്കോസ്, ചീരകൾ..
  • വെജിറ്റബിൾ സംഭാരങ്ങൾ :: പച്ച മാങ്ങ / ചെനഞ്ഞ മാങ്ങ / നെല്ലിക്ക / നാരങ്ങ / പാഷൻ ഫ്രൂട്ട് എന്നിവയിലെതും വെള്ളവും അയഡൈസ്ഡു അല്ലാത്ത കല്ലുപ്പും കരിവേപ്പിലയോ മല്ലിയിലയോ കൂട്ടി, ഇഞ്ചിയോ ഒരു കഷണം (മാത്രം) കാന്താരിയോ, ഒരു ചെറു മുളകോ ചേര്ത്ത് അരച്ച് പാകത്തിന് വെള്ളം ചേര്ത്ത് കുടിക്കാം. അതിഥികൾക്കും പറ്റിയ പാനീയം തന്നെ ..  ശ്രദ്ധിക്കേണ്ടത് :: എരിവിനു പകരം തേനോ ജൈവ ശർക്കരയോ ചേർത്തും വല്ലപ്പോഴുമൊക്കെ പരീക്ഷിക്കാം. സ്ഥിരം അരുത്. പഞ്ചസാര ഒരിക്കലും ചേർക്കാതിരിക്കുക. മധുരം ചേർക്കുമ്പോൾ, ഒരു ഏലക്കായും ചേർക്കാം.

  ഇതര നിർദ്ദേശങ്ങൾ 

  • കട്ടിയുള്ളവ എല്ലാം കടിച്ചു ചവച്ചു അരച്ച് കഴിക്കുക. ദ്രാവക രൂപത്തിലുള്ളവയും ചവച്ചു തന്നെ ഇറക്കുക.
  • കടയിൽ നിന്നും വാങ്ങിക്കുന്ന വിഷ വിമുക്തമല്ലാത്ത പഴങ്ങളും പച്ചക്കറികളും, ഒരു മണിക്കൂറു നേരം ഒരല്പം അയഡൈസ്ഡു അല്ലാത്ത കല്ലുപ്പും മഞ്ഞൾ പ്പൊടിയും ചേർത്ത വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതുണ്ട്.
  • ഭക്ഷണത്തിന്റെ തവണയാണ് അടുത്ത കാര്യം. മൂന്നു തവണയിൽ കൂടുതൽ ഭക്ഷിക്കാതിരിക്കുക (അത് തന്നെ അധികമാണ്)
  • ഒരു തവണ പച്ചയായ ഭക്ഷണവും വേണ്ടപ്പോഴൊക്കെ ലഘു പാനീയങ്ങളും എങ്കിൽ വളരെ നല്ലത്.
  • പകൽ പാനീയങ്ങളിൽ മാത്രം കഴിച്ചു കൂട്ടുക.
  • വൈകിട്ട് (സൂര്യാസ്തമനത്തിനു മുമ്പ് ) മാത്രം പാചകം ചെയ്ത ഭക്ഷണം കഴിക്കുക. പച്ചരിക്കഞ്ഞിയും അവിയലും എങ്കിൽ ബഹു കേമം .
  • സഹന ശക്തിയും ഇഛാ ശക്തിയും ഉണ്ടെങ്കിൽ കഴിവതും മൂന്നു നേരവും മേല്പറഞ്ഞവ തന്നെ കഴിക്കുക. പാചകം ചെയ്ത ഭക്ഷണത്തോട് വേനൽ കഴിയും വരെ വിട പറയുക.
  • മൂന്നു തവണയും മേല്പറഞ്ഞത് (അടുപ്പത്ത് വയ്ക്കാത്തത് / പാചകം ചെയ്യാത്തത്.) തന്നെയെങ്കിൽ ആദ്യവാരം കഴിഞ്ഞാൽ ക്ഷീണം ഉണ്ടാകില്ല.
  • എന്തെങ്കിലും അസുഖം ഉള്ളവർ എങ്കിൽ ഈ ഭക്ഷണ രീതി തുടർന്നാൽ, വേനൽ കഴിയുമ്പോഴേക്കും രോഗങ്ങൾ ഒക്കെ ഒരു വിധം മാറിയിട്ടുണ്ടാകും.

  ശ്രദ്ധിക്കുക

  • മാംസം, എണ്ണയിൽ പൊരിച്ചത്, ചായ കാപ്പികൾ, പഞ്ചസാര, ആൽക്കഹോൾ , സാമ്പാർ ബിരിയാണി, പൊറോട്ട തുടങ്ങിയ പോലുള്ള സങ്കീർണ ഭക്ഷണങ്ങൾ എന്നിവ കഴിക്കാവുന്ന ലിസ്റ്റിൽ ഇല്ല എന്നത് ശ്രദ്ധിക്കുക. അത് മിനിമം വേനൽ കഴിയും വരെ ഒഴിവാക്കുക. (പിന്നീട് അതൊരു ശീലമായിക്കൊള്ളും.)
  • കീടനാശിനി  നിറഞ്ഞ പച്ചക്കറികൾ പാചകം ചെയ്യാതെ തിന്നുന്നതെങ്ങിനെ എന്നൊരു ചോദ്യം പലരും ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ഒന്നറിയുക. ചൂടാക്കുമ്പോൾ ഏതു വിഷ വസ്തുവിന്റെയും വീര്യം കൂടുകയേ ഉള്ളൂ..

  https://www.facebook.com/notes/santhosh-olympuss/notes/498557436858868

  Print Friendly

  653total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in