• ഒളിമ്പസ് സഹവാസ വാര്‍ഷികം, 2013 :: ഒറ്റ നോട്ടത്തില്‍.

  by  • August 31, 2013 • പൊതുവായത്‌ • 0 Comments

  ബന്ധുക്കളെ,

   

   

  അങ്ങിനെ ഒളിമ്പസ് സഹവാസത്തിന്റെ വാര്‍ഷിക കൂട്ടായ്മ ഇന്നലെ (20 ജനുവരി 2013) വിജയകരമായി പര്യവസാനിച്ചു. സഹവാസം സന്തോഷകരമായിരുന്നു. എന്നാല്‍, ഓരോരുത്തരായി പോയിപ്പോയി, ഒടുവില്‍ ആദ്യമേ (വ്യാഴാഴ്ച) തന്നെ വന്ന  അനുവും രാഹുലും കൂടി തിങ്കളാഴ്ച ഉച്ചയോടെ പോയപ്പോഴൊക്കെ നന്നേ വിഷമം തോന്നി.

   

   

   

   

  വ്യാഴാഴ്ച 

   

  തിരുവനന്തപുരത്തു നിന്നും അനുരാഗും കോട്ടയത്ത് നിന്നും രാഹുലും വാര്‍ഷിക കൂട്ടായ്മയുടെ സംഘാടനത്തില്‍ പങ്കെടുക്കുവാനായി വ്യാഴാഴ്ച തന്നെ എത്തി. എന്നത്തെയും പോലെ ഒരുമിച്ചുള്ള പാചകവും, ഗുരുകുലത്തിലെ ജോലികളും, രാവുകൂട്ടവും, ചോദ്യോത്തരിയും, വിലയിരുത്തലും രാത്രി പന്ത്രണ്ടര വരെ നീണ്ടു.

   

   

  വെള്ളിയാഴ്ച 

   

  രാവിലെ മുതല്‍, പ്രകൃതി വന്ദനം, മൂല്യ വിചാരം, കൂട്ടുപാചകം, ഗുരുകുലത്തിന്റെ കെട്ടിടവും പരിസരവും വൃത്തിയാക്കല്‍, എന്നിവ നടന്നു. ഉച്ചയ്ക്ക് ശേഷം കാസര്‍ഗോട് നിന്നും രാധാ ബേഡകവും എത്തി ചേര്‍ന്നു. അന്ന് ഇഴയടുപ്പം കൂടുന്ന പരിചയപ്പെടലും, ഒളിമ്പസ് ലേഖനങ്ങളില്‍ നിന്നും ബന്ധുക്കള്‍ വായിച്ച കാര്യങ്ങളിന്മേലുള്ള ചര്‍ച്ചകളും ആണ് നടന്നത്.  എല്ലാ ഗുരുകുല ദിനളെയും പോലെ അന്നും  കൂട്ടു പാചകവും, കൂട്ടു ജോലികളും, രാവുകൂട്ടവും, ചോദ്യോത്തരിയും, വിലയിരുത്തലും, ഒക്കെയായി രാവേറെ ചെല്ലും വരെ പരിപാടി നീണ്ടു.

   

   

  ശനിയാഴ്ച 

  പ്രഭാതം (ശനിയാഴ്ച)

  രാവിലെ പ്രകൃതിധ്യാനത്തോടെ ദിനം തുടങ്ങി. അഹത്തെ മാറ്റി വച്ചുള്ള അനുഭവ സാക്ഷ്യം, മൂല്യ വിചാരം എന്നിവയ്ക്ക് ശേഷം, അന്ന് പരിപാടി തുടങ്ങുന്നത് വരെയുള്ള കാമ്പസ് ജോലികളുടെ ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടു. പിന്നീട് പാചകം, ഹാള്‍ ഒരുക്കല്‍, രജിസ്ട്രേഷന്‍ കൌണ്ടര്‍ ഒരുക്കല്‍ തുടങ്ങി എല്ലാം ദ്രുത ഗതിയില്‍ കൂട്ടായി ചെയ്തു.  ഒന്‍പതരയ്ക്ക് രജിസ്ട്രേഷനും, പത്തരയ്ക്ക് ബന്ധുത്വ മനനത്തോടെ (ആഗോള മാനുഷിക ധ്യാനം) പരിപാടി തുടങ്ങി. ഔപചാരികമായി പ്രത്യേകിച്ചൊന്നും ഇല്ലായിരുന്നു. (ശ്രീമതി രാധാ ബേഡകത്തിനു വന്ന ഫോണിന്റെ അടിസ്ഥാനത്തില്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങി നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നു. ആകെ അഞ്ചു പേര്  മാത്രം ഒത്തു ചേര്‍ന്ന് തുടങ്ങിയ പരിപാടി, അതോടെ നാല് പേരുടെതായി തീര്‍ന്നു. [കുട്ടി ക്കൂട്ടത്തിലെ കുട്ടികള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. ഹാളിലും പുറത്തുമായി അവര്‍ വിഹരിച്ചു.])

   

   

  പൂര്‍വാഹ്നം (ശനിയാഴ്ച

   ശ്രീമതി രാധ പോകുന്ന ഇടവേളയില്‍ കോഴിക്കോട് നിന്ന് ശ്രീ സൂരജും, ഹസീനയും വന്നെത്തി. ഒപ്പം മണ്ണാര്‍ക്കാട് നിന്നും സന്ഫിയയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രാദേശിക പൊതു പ്രവര്‍ത്തകനും, ജൈവ കര്‍ഷകനുമായ ശ്രീ ഘോഷ് തന്റെ രണ്ടു ആണ്മക്കളെയും കൂട്ടി എത്തി ചേര്‍ന്ന്. ഏതാണ്ട് അതെ സമയത്ത്, തന്നെ നല്ലേപ്പിള്ളിയില്‍ നിന്നും ശ്രീമതി ജയശ്രീയും വന്നു ചേര്‍ന്നു. പിന്നീട് പ്രഭാത വന്ദനം, വിശദമായ പരിചയപ്പെടല്‍ എന്നിവയ്ക്ക് ശേഷം കൂട്ട് ജീവിതം എന്ന വിഷയത്തിന്മേല്‍ ഞാന്‍ (സന്തോഷ്‌ ഒളിമ്പസ്) വിഷയം അവതരിപ്പിച്ചു.

   

   

  മദ്ധ്യാഹ്നം  (ശനിയാഴ്ച

   ശേഷം മദ്ധ്യാഹ്ന സെഷന്‍ ആയ പ്രകൃതി പാചകത്തിലേക്ക് കടന്നു. കുമ്പളങ്ങയും തോല് കളയാത്ത ഉരുളക്കിഴങ്ങും പച്ചമുളകും തേങ്ങ ജീരകം അരച്ചതും ചേര്‍ന്ന ഒഴിച്ച് കറിയും, ബീന്‍സ് ഉപ്പേരിയും, ബീറ്റ് റൂട്ട് ചമ്മന്തിയും പച്ചരിചോറും ആയിരുന്നു വിഭവങ്ങള്‍. ഏവരും ചേര്‍ന്നു പാചകവും വിളമ്പലും ഊണും കഴിഞ്ഞു.  ഉണ്ണുന്നതിനിടെ അബുദാബിയില്‍ നിന്നും ശ്രീ ഷാജി കൊടുങ്ങല്ലൂര്‍ (ഷാന്‍ ടെക് ഷാന്‍) ഫോണില്‍ വിളിച്ചു എല്ലാരോടുമായി സംസാരിക്കയും  ഐക്യ ദാര്‍ഡ്യം   പ്രഖ്യാപിക്കയും ചെയ്തു. അത് കഴിഞ്ഞു കോട്ടയത്ത് നിന്നും പ്രൊഫസര്‍ മാമ്മന്‍ ജോര്‍ജു ഫോണില്‍ വിളിച്ചു തനിക്കുള്ള ശാരീരിക അസ്വാസ്ഥ്യം കൊണ്ടാണ് വരാന്‍ കഴിയാത്തതെന്നും, മാനസികമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും പ്രക്യാപിച്ചു.

   

   

  അപരാഹ്നം (ശനിയാഴ്ച

  കോര്‍റ്റെകാര്‍വ്   പരിശീലനത്തോടെ അടുത്ത സെഷനിലേക്ക്..പാരിസ്ഥിതിക ആത്മീയത എന്ന വിഷയത്തിലേക്ക് ആമുഖമായി പൊന്നി സംസാരിച്ചു തുടങ്ങി. കൂട്ടത്തിലെ ഏവരും താന്താങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. ഞാന്‍ അഭിപ്രായങ്ങളെ ക്രോഡീകരിച്ചു. നാലരയ്ക്ക് ഒരു കൂട്ട ഫോട്ടോ എടുപ്പോടെ അപരാഹ്ന സെഷന്‍ അവസാനിച്ചു.  ശ്രീമതി ജയശ്രീ  അതോടെ വീട്ടിലേക്കു തിരികെ പോയി.

   

   

  സായാഹ്നം  (ശനിയാഴ്ച

  സായാഹനത്തോടെ മുഹൈമിന്‍ പട്ടാമ്പിയില്‍ നിന്നും വന്നെത്തി. കിട്ടുമ്മാന്‍ കോവില്‍ എന്ന ഒരു ദ്രാവിഡ ക്ഷേത്രത്തിലേക്ക് വയലിലൂടെയുള്ള നാട്ടു നടത്തം ആയിരുന്നു പിന്നീട്. വിജനമായ ആ കാവല്‍ ക്ഷേത്രത്തിലെ ആല്‍ചുവട്ടിലെത്തിയതോടെ കൂട്ടത്തിലെ അംഗങ്ങള്‍ എല്ലാം കുറേക്കൂടി കുഞ്ഞുങ്ങളായി മാറി. തൂങ്ങുന്ന ആല്‌ വേരുകളില്‍ പിടിച്ചു ഊഞ്ഞാല്‍ ആടുവാനും നൃത്തം ചെയ്യുവാനും ഏവരും ഉത്സാഹിച്ചു. ശേഷം പ്രകൃതിയെ അനുഭവിക്കാം അറിയാം  എന്ന പ്രകൃതിധ്യാനം കൂട്ടമായി ചെയ്തു. ഇരുട്ടിയതിനാല്‍ കൂടെയുണ്ടായിരുന്ന കുഞ്ഞുങ്ങളുടെ അടക്കി പിടിച്ച ശബ്ദങ്ങളും ചേക്കേറുന്ന കിളികളുടെ ശബ്ദവും നേര്‍ത്ത കാറ്റും അല്ലാതെ മറ്റൊന്നും, ധ്യാനത്തിന് കൂട്ടായില്ല. പ്രകൃതി ധ്യാനത്തിന്റെ നവ്യ അനുഭൂതിയുമായി ഏവരും  തിരികെ നടന്നു.

   

   

  രാത്രി പരിപാടി (ശനിയാഴ്ച

  രാത്രി കിട്ടുമ്മാന്‍ കോവിലില്‍ നിന്നും തിരികെ വന്നു കഴിഞ്ഞു കോര്‍റ്റെകാര്‍വ് പരിശീലനം ആയിരുന്നു.   ഒരു ഗാനത്തിനൊപ്പം  ഒരുമിച്ചു ശരീര ചലനങ്ങള്‍ ചെയ്യുന്ന താള പരിശീലനം ആയിരുന്നു ചെയ്തത്. അങ്ങിനെ ഒരുമിച്ചുള്ള നൃത്ത രൂപത്തിലെ പരിശീലനം ഏവര്‍ക്കും ആഹ്ലാദകരമായി. മുഹൈമിന്റെ കായികാഭ്യാസ പ്രകടനങ്ങളും, ഗോഡ്സ് മസ്റ്റ് ബീ ക്രേസീ എന്ന ചിത്രത്തിലെ കാലുകള്‍ പിണച്ചുവച്ചു കൊണ്ടുള്ള ഒരു ബുഷ്മന്‍ ആദിവാസി വ്യായാമവും ഒക്കെ ആയി രണ്ടു മൂന്നു മണിക്കൂറുകള്‍ പോയതറിഞ്ഞില്ല. അതിനു ശേഷം ഗുരുകുല നിയമത്തിനു വിരുദ്ധമാനെങ്കിലും, വൈകി ഭക്ഷണം കഴിച്ചു. പിന്നീട് വിലയിരുത്തല്‍ സെഷനോടെ ശനിയാഴ്ച പരിപാടികള്‍ക്ക് തിരശ്ശീല വീണു.

   

   

  ഞായറാഴ്ച

   

   

  പ്രഭാതം (ഞായറാഴ്ച)

  രാവിലെ എന്നത്തെയും പോലെ പ്രകൃതിധ്യാനം, അനുഭവ സാക്ഷ്യം, മൂല്യ വിചാരം, പ്രഭാത കൂടിയാലോചനകള്‍ എന്നിവ നടന്നു. പിന്നീട് വീടും പരിസരവും ശുചിയക്കുന്നതിലും അതിഥികളെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നതിലും ഏവരും വ്യാപൃതരായി. ഒപ്പം മുഹൈമിന്‍ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഒരു സ്ട്ടൗ ഉണ്ടാക്കുന്നതില്‍ വ്യാപൃതനായി. പ്രജ്ഞയും മറ്റു കുട്ടി ക്കൂട്ടം കൂട്ടുകാരും, ഒപ്പം കൂടി. പരിപാടിയുടെ ഒരുക്കങ്ങളുടെ തിരക്കില്‍, ഓരോരുത്തരും ഒഴിവുള്ളപ്പോള്‍ ഭക്ഷണം കഴിച്ചു. അയല്‍ക്കാരുടെ വകയായി ലഭിച്ച ജൈവ വാഴപഴം അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. അങ്ങിനെ വീണ്ടും പത്തു മണിയോടെ പ്രഭാത വന്ദനം ആരംഭിച്ചു.

   

   

  പൂര്‍വാഹ്നം (ഞായറാഴ്ച)

  പ്രഭാത വന്ദന ത്തിന്റെ സമയത്ത് തന്നെ, മലപ്പുറം, പരപ്പനങ്ങാടിയില്‍ നിന്നും മുസ്തഫയും, തിരൂര് നിന്ന് ഷാഫിയും കൂടി വന്നു ചേര്‍ന്നു. എന്താണ് സ്വചിന്തനം () എന്ന് പൊന്നി വിശദീകരിച്ചു കൊണ്ട്, അവനവനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായി ആവശ്യപ്പെട്ട്.  എന്താണ് ധ്യാനം, അതെങ്ങിനെ സംഭവിക്കുന്നു, പ്രപഞ്ച സംവിധാനവുമായി പോരുത്തമാകാന്‍ അതെങ്ങിനെ നമ്മെ സഹായിക്കുന്ന എന്ന സൂരജിന്റെ ചോദ്യത്തിനുള്ള മറുപടിയിലൂടെ സെഷന്‍ മുന്‍പോട്ടു പോയി.

   

   

  മദ്ധ്യാഹ്നം (ഞായറാഴ്ച)

  പന്ത്രണ്ടു മണിയോടെ മുഹൈമിന്‍ ഉണ്ടാക്കിയ അടുപ്പിന്റെ ഉദ്ഘാടനം ആയി. ഏവരും ചേര്‍ന്നു സ്റ്റൗ ഒരുക്കി അതില്‍ ജാപ്പി വച്ച് കുടിച്ചു. ഈ സമയം കംയൂനിലെ പഴയ താമസക്കാരനായ കോട്ടയം പാലാക്കാരന്‍ ജിന്‍സ് ജോസഫ് മീമ്പനാല്‍ വന്നു ചേര്‍ന്നു. പിന്നീട് ഏവരും ചേര്‍ന്നു പാച്ചകത്ത്തിലേക്ക് കടന്നു. എല്ലാവരും പാചകം ആസ്വദിച്ചു. പാചകത്തിന്റെ അവസാന ഘട്ടത്തില്‍ കുട്ടിക്കൂട്ടം അവരോരുക്കിയ ഒരു വേദി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യവുമായി വന്നു. സഹാവാസത്ത്തിലെ ഏവരും ചേര്‍ന്നു ആ കര്‍മം ഭംഗിയാക്കി. ഗുരുകുലത്തിലെ അന്തേവാസി പ്രപഞ്ച ഒളിമ്പാ സംസാരിച്ചു. അശ്വതി പ്രാര്‍ത്ഥന ചൊല്ലി. ഷാഫി കുട്ടികളോട് സംസാരിച്ചു. വളരെ നവ്യമായ ഒരു അനുഭൂതിയായിരുന്നു, അത്.

   

  ഇതിനിടെ ശ്രീ അമര്‍നാഥ്ശങ്കര്‍ ഫോണില്‍ വിളിച്ചു തനിന്ക്കി പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് പറയുകയും ഐക്യദാര്‍ഡ്യം   പ്രഖ്യാപിക്കയും ചെയ്തു.

   

   

  പാചകത്തില്‍ (ഞായറാഴ്ച)തലേന്നാളിലെ മെനു കൂടാതെ, പഴം പായസവും കൂടി ഉള്‍പ്പെടുത്തി. ഉച്ച ഭക്ഷണം തുടങ്ങി. ബീട്രൂട്ട്‌ ചമ്മന്തി നവാഗതര്‍ നന്നേ ആസ്വദിച്ചു.  ഏവരും മൂക്ക് മുട്ടെ തിന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കൂട്ടത്തില്‍ ഏറ്റവും വലിപ്പമുള്ള രാഹുല്‍ ഏറ്റവും കുറഞ്ഞ ഭക്ഷണവും ഏറ്റവും ചെറിയ ശരീരമുള്ള സന്ഫിയ ഏറ്റവും കൂടുതല്‍ ഭക്ഷണവും കഴിച്ചത് രസകരമായ കാഴ്ച ആയിരുന്നു.

   

   

  അപരാഹ്നം (ഞായറാഴ്ച)

  ഊന്നിനു ശേഷം മുട്ടത്തു വച്ച് കോര്‍റ്റെകാര്‍വ്ചെയ്തു കൊണ്ട് സെഷന്‍ ആരംഭിച്ചു. മുറ്റത്ത് തന്നെ ചെയരുകളിട്ടു സെഷന്‍ തുടങ്ങി. ചോദ്യോത്തരിയിലൂടെ പാരിസ്ഥിതിക ആത്മീയത എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. വൈകുന്നേരം ആയതോടെ ഷാഫിയും ജിന്സും മുഹിമിനും ഒക്കെ മടങ്ങി. എന്നാല്‍ മുസ്തഫയടക്കം ഉള്ളവര്‍ അന്ന് ഇവിടെ തങ്ങി.

   

   

  സായാഹ്നം (ഞായറാഴ്ച)

  കോര്‍റ്റെകാര്‍വ്പരിശീലനങ്ങളില്‍ ഏറ്റവും അപകടം പിടിച്ച ബാറ്റന്‍ പരിശീലനം ആയിരുന്നു വൈകുനേരം ചെയ്തത്. സെല്‍ഫ്, ആത്മ ചിത്രം, എന്നിവയുടെ പരിമിതികളെ പങ്കെടുത്തവര്‍ക്ക് ബോദ്ധ്യമായി. വൈകുന്നേരത്തോടെ ഔപചാരിക സമയം കഴിഞ്ഞുവെങ്കിലും, ചര്‍ച്ചകളും വിലയിരുത്തലും ഒക്കെയായി പാതി രാത്രിയോളം കൂട്ടായ്മ നീണ്ടു.. പിറ്റേന്ന് പ്രഭാത പരിപാടികള്‍ക്ക് ശേഷം ഓരോരുത്തരായി തിരികെ പോയി..

   

  https://www.facebook.com/notes/santhosh-olympuss/notes/472449329469679

   

  Print Friendly

  703total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in