• ഒളിമ്പസ് പ്രവേശക പ്ലീനം

  by  • August 31, 2013 • സംഘ പരം • 0 Comments

  ഒളിമ്പസിനെ അതിന്റെ പ്രചാരകരില്‍ നിന്നും നേരിട്ട് പഠിക്കുകയും അത് പരിശീലിക്കുകയും ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ക്ക്  വേണ്ടി, ഒളിമ്പസ് നടത്തി വരാറുള്ള ചതുര്‍ദിന ഗുരുകുല പഠനം ആണ് പ്ലീനം.

   

  ഒളിമ്പസ് എന്ന ഇക്കൊസഫിക്കള്‍ ദര്‍ശനത്തെ ആധാരമാക്കി, പ്രപഞ്ചം, ദ്രവ്യം, ശരീരം, ജീവന്‍, ജീവിതം, ആരോഗ്യം, മനസ്സ്, യുക്തി, ബുദ്ധി , ശാസ്ത്രം, ആധികാരികത, സമൂഹം, ആത്മീയത, സുസ്ഥിരത, ജ്ഞാന ശാസ്ത്രം, നൈസര്‍ഗിക മൂല്യങ്ങള്‍, പ്രതി വിദ്യാഭ്യാസം, ബദല്‍, നൈസര്‍ഗിഗ കലകള്‍ , സമ്പൂര്‍ണ സ്വാശ്രയത്തം, സുസ്ഥിര സാമൂഹ്യ ജീവനം എന്ന് തുടങ്ങി, പച്ചയായ ജീവിതത്തിനു ആധാരമാകുന്ന സമഗ്രമായ  വിഷയങ്ങള്‍ ഒളിമ്പസ്സിന്റെ പാട്യ പദ്ധതിയിലൂടെ പ്രതിപാദിക്കപ്പെടും. കൂട്ട് ജീവിതം, അന്യോന്യ ജീവിതം, കമ്യൂണ്‍, ഇക്കോ വില്ലേജ് എന്നീ പ്രായോഗിക പദ്ധതികള്‍ കൂട്ടായോ, പരസ്പര അനുബന്ധിത പ്രാദേശിക സമൂഹങ്ങളായോ സൃഷ്ടിക്കുകയും ആഗതമാകുന്ന, പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക ദുരന്തങ്ങളില്‍ നിന്നും കരകേറാന്‍ ഒരു മാതൃകാ വഴി തുറന്നിടുകയും ചെയ്യുകയെന്നതാണ് മുഖ്യ ലക്ഷ്യം.

   

  വ്യവസ്ഥാപിത പരിസ്ഥിതി പ്രവര്‍ത്തനം, പ്രകൃതിജീവന പ്രവര്‍ത്തനം, യുക്തിജീവന പ്രവര്‍ത്തനം, ആത്മീയ ജീവന പ്രവര്‍ത്തനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ഉപരിപ്ലവ സാമൂഹ്യ പ്രവര്‍ത്തനം എന്നിവയ്ക്കുള്ള ഒരു പുനരാഖ്യാന വേദിയായിരിക്കും പ്ലീനം. തുറന്ന മനസ്സുമായി പരിപാടിയില്‍ പങ്കെടുക്കുന്ന, വ്യക്തിത്വവും സത്യാന്വേഷണവും ഉള്ള ആര്‍ക്കും, സ്വന്തം സാധ്യതയും, പരിമിതിയും, വഴിയും തിരിച്ചറിയുകയും, ഇതുവരെ തുടര്‍ന്നുവന്ന ഒരു ജീവിത പാതയില്‍ ഒരു സാരമായ മാറ്റം ഉണ്ടാകുകയും ചെയ്യും എന്നതാണ് ഇത് വരെയുള്ള അനുഭവം. അത് കൊണ്ട് തന്നെ, തര്‍ക്കിക്കാനോ, തകര്‍ക്കാനോ, നേരമ്പോക്കിനോ, വേണ്ടി ആഗ്രഹിക്കുന്ന ആരും വരേണ്ടതില്ല. 

   

  തൊലി പുറത്ത് ഒതുങ്ങുന്ന അഹത്തിനും അപ്പുറത്ത്, നാസികയ്ക്ക് പിറകിലും പുറത്തും ഉള്ള അകം പുറം പരിസ്ഥിതികളെ തൊട്ടറിയാന്‍ താല്പര്യമുള്ള, മുന്‍വിധികളെ മാറ്റി വയ്ക്കാന്‍ കഴിവുള്ള, വിശ്വാസ്വതയും ആത്മാര്‍ത്തതയും മൂല്യവും സ്വയം ഫീല്‍ ചെയ്യുന്ന യുവ മനസ്സുകള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

   

  എല്ലാ ഇരട്ട നമ്പര്‍ മാസങ്ങളിലും (ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍, ആഗസ്റ്റ്‌, ഒക്ടോബര്‍, ഡിസംബര്‍) രണ്ടാം ശനിയാഴ്ചയുടെ തലേന്ന് (വെള്ളിയാഴ്ച) മൂന്നു മണി മുതല്‍ തിങ്കളാഴ്ച മൂന്നു മണി വരെ, പാലക്കാട്, തത്തമംഗലത്തുള്ള നവഗോത്ര ഗുരുകുലത്തില്‍ വച്ചാണ് പരിപാടി. പഠന, താമസ ചെലവുകള്‍ യഥാ ശക്തി നിര്‍വഹിക്കുക.. (പണമില്ലായ്ക, പങ്കാളിത്തത്തിന് തടസ്സമാകില്ല. നല്ലൊരു മനസ്സുണ്ടാകണമെന്നു മാത്രം) . താല്പര്യമുള്ളവര്‍, തൊട്ടു മുന്‍പുള്ള മാസം മുപ്പതാം തിയതിക്ക് മുമ്പായി, നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്കേണം. ആദ്യം പങ്കാളിത്തം ഉറപ്പാക്കുന്ന ആറുപേര്‍ക്ക്‌ പേര്‍ക്ക് മാത്രമാണ് അഡ്മിഷന്‍ .

   

  വിശദ വിവരങ്ങള്‍ക്ക് 9497628006, 9497628007 , എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

   

  സ്നേഹത്തോടെ ഒളിമ്പസ് പ്രവര്‍ത്തകര്‍.

   

  https://www.facebook.com/groups/olympussdarsanam/doc/253899781307833/

  Print Friendly

  457total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in