• ഇക്കോ വില്ലേജിലെ കന്യാവനത്തിനായി ഒരു ലക്ഷം രൂപ നിക്ഷേപിക്കാമോ?

  by  • May 16, 2018 • അംഗത്വം, കൂട്ട് ജീവിതം, ക്രമപ്പെടുത്താത്തവ, പദ്ധതികള്‍, സംഘ പരം • 0 Comments

  പ്രിയമുള്ളവരെ,

  വിഷയം :  *പ്രകൃതി സുസ്ഥിര സ്വാശ്രയ സ്നേഹ ഗ്രാമത്തില്‍ സ്വകാര്യ കന്യാ വനത്തിനും ഭക്ഷ്യവനത്തിനും വേണ്ടി  ഭൂമി വാങ്ങുവാനുള്ള ധന നിക്ഷേപം ജീവകുലത്തെ സ്നേഹിക്കുന്നവരില്‍ നിന്നും അഭ്യര്‍ത്ഥിക്കുന്നതിനു വേണ്ടി*..


  ഒളിമ്പസ്സിന്‍റെ ഇക്കോ വില്ലേജു പദ്ധതിയെ പരിചയമുണ്ടാകുമല്ലോ?  നമ്മുടെ നിലനില്പിനും ശാന്തിയ്ക്കും ധര്‍മത്തിനും വേണ്ടി  ഉള്ള ഈ സ്നേഹ ജീവിത സംസ്കാര മാതൃക ഗ്രാമം അണിയിച്ചൊരുക്കുവാനുള്ള പണിപ്പുരയില്‍ ആണ് നാം എന്നും അറിയാമല്ലോ? അതിന്റെ പ്രാഥമിക അടിത്തറ ആയി രണ്ടേക്കര്‍ ഭൂമി കേരളത്തിന്റെ ഏതാണ്ട് മദ്ധ്യത്തില്‍ ആയി പാലക്കാട്  ആലത്തൂര്‍ പാടൂര്‍ പുഴയോരത്ത് നാം വാങ്ങിക്കഴിഞ്ഞു.

  ഇനി വനവല്‍കരണത്തിനും സുസ്ഥിര കൃഷി രീതിയിലുള്ള ഭക്ഷ്യവനത്തിനും വേണ്ടി ഉള്ള ഒരേക്കര്‍ എഴുപതു സെന്റ്‌ സ്ഥലം നാം വാങ്ങുവാന്‍ പോകുന്നു. (സ്ഥലത്തിനു ഉള്ള അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു) അത് സ്നേഹ ജനപങ്കാളിത്തത്തോടെ ആണ് വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത്. അതിനുള്ള ധനസമാഹരണം നടത്തുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.

  മൂന്നു വിധത്തിലാണ് ധനം സമാഹരിക്കുന്നത്.

  1. പലിശ രഹിത വായ്പ ആയി.
  2. സ്ഥിര നിക്ഷേപം ആയി.
  3. സംഭാവനയായി.

  *നിക്ഷേപകര്‍ക്കുള്ള പ്രതിഫലം*.

  നിക്ഷേപിക്കുന്നവരെ ഗ്രാമത്തിന്‍റെ പേട്രന്‍ ബോര്‍ഡില്‍ അംഗമായി പദവി നല്‍കും. നിക്ഷേപം നടത്തുന്നവര്‍ക്ക് ഗ്രാമത്തില്‍ വച്ച് നടത്തുന്ന പൊതു പരിശീലന പരിപാടികളില്‍ താമസ ഭക്ഷണങ്ങള്‍ സൌജന്യമായിരിക്കും. 3-5 വര്‍ഷങ്ങള്‍ക്കു ശേഷം ഗ്രാമപദ്ധതിയില്‍ നിന്നും നിക്ഷേപം തിരികെ കൈപ്പറ്റിയാലും ആദ്യ ഘട്ടത്തില്‍ തന്നെ  പങ്കാളി ആകുന്നവര്‍ പേട്രന്‍ ബോര്‍ഡില്‍ അംഗമായി തുടരുകയും തുടര്‍ന്നും ഗ്രാമ പദ്ധതിയില്‍ വച്ച് നടത്തുന്ന പൊതു പരിപാടികളില്‍  സൌജന്യമായി വന്നു താമസിക്കുവാന്‍ യോഗ്യരായിരിക്കുകയും ചെയ്യും.

  *സംഭാവനകള്‍*

  സംഭാവനയായി എത്ര തുക വേണമെങ്കിലും നല്‍കാം. നികുതി ഇളവുകള്‍ കിട്ടുവാന്‍ പാകത്തില്‍ ഉള്ള നിയമ പരമായ നടപടികള്‍ ആയിട്ടില്ലാത്തതിനാല്‍ ഒളിമ്പസ്സിനെ പൂര്‍ണ ബോദ്ധ്യം വന്നിട്ടുള്ള വ്യക്തികളില്‍ നിന്നും ഉള്ള നിരുപാധിക സംഭാവനകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സംഭാവന നല്‍കുന്നവര്‍ക്ക് ഗ്രാമത്തിന്‍റെ പൊതു പരിപാടികളില്‍ ആജീവനാന്തം താമസവും ഭക്ഷണവും സൌജന്യമായിരിക്കും.

  *നിക്ഷേപത്തുക*.

  ഒരു ലക്ഷം രൂപയുടെ ഗുണിതങ്ങള്‍ (യൂണിറ്റുകള്‍) ആയി ആണ് ധനം സ്വരൂപിക്കുന്നത്. ധനം നല്‍കുന്നവരുടെ പേരില്‍ നാല് സെന്റു വയല്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതാണ്. വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുമെങ്കിലും ഗ്രാമത്തിന്‍റെ ഉപയോഗത്തിനായി മാത്രമേ സ്ഥലം ഉപയോഗിക്കുകയുള്ളൂ.  വായ്പ ആയി ധനം നല്‍കുന്നവര്‍ക്ക് മൂന്നു മതല്‍ അഞ്ചു  വര്‍ഷങ്ങള്‍ക്ക്  ശേഷം തുക തിരികെ നല്‍കി സ്ഥലം ഗ്രാമത്തിന്റെ പേരില്‍ രേഖ ആക്കുന്നതാണ്.  നിലവിലെ ഘട്ടത്തില്‍ 35 ലക്ഷം രൂപയാണ് (35 യൂണിറ്റുകള്‍) സ്വരൂപിക്കേണ്ടി വരുന്നത്. വ്യക്തികള്‍ക്കോ കൂട്ടായ്മകള്‍ക്കോ യൂണിറ്റുകള്‍ക്കായി നിക്ഷേപിക്കാം. ഒരു നിക്ഷേപകന് /. നിക്ഷേപക കൂട്ടത്തിനു എത്ര യൂണിറ്റുകള്‍ക്ക് വേണമെങ്കിലും  നിക്ഷേപിക്കാവുന്നതാണ്.

  *മറ്റു വിവരങ്ങള്‍*

  • സ്ഥലം ഗ്രാമ പദ്ധതിയ്ക്ക് വേണ്ടി മാത്രം ആണ് ഉപയോഗിക്കുക.
  • ധനസമാഹരണത്തിലൂടെ വാങ്ങുന്നഭൂമിയില്‍ സ്ഥിര നിക്ഷേപകരുടെ പേരിലുള്ള ഭൂമി കന്യാവനത്തിനും ബാക്കി സ്ഥലം ഭക്ഷ്യവനത്തിനും വേണ്ടി ആണ് ഉപയോഗിക്കുക.
  • നിലവില്‍ നാം ഈ പദ്ധതിയുടെ ധനശേഖരണത്തിനായി നിശ്ചയിച്ചിട്ടുള്ള കാല പരിധി ജൂണ്‍ 15 ആണ്. അതിനു മുമ്പായി സ്ഥലം വന്നു കാണുകയും, രേഖകള്‍ പരിശോധിക്കുകയും ധനംസ്വരൂപിക്കുകയും ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
  • മുഴുവന്‍ യൂനിറ്റുകള്‍ക്കും ആളുകള്‍ ആയാല്‍ മാത്രമേ ഈ രീതിയില്‍ പദ്ധതി നടപ്പിലാക്കുകയുള്ളൂ.
  • പ്രകൃതിയോടും ജീവകുലത്തിനോടും ഉള്ള ഉത്തരവാദിത്തവും സ്നേഹവും ഉള്ളവര്‍ മാത്രം നിക്ഷേപത്തെ പറ്റി ചിന്തിച്ചാല്‍ മതിയാകും. ഈ നിക്ഷേപത്തില്‍ നിന്നും ധനപരമായ ഒരു നേട്ടവും പ്രതീക്ഷിക്കേണ്ടതില്ല.
  • നിക്ഷേപത്തില്‍ താല്പര്യമുള്ളവര്‍ മാത്രം കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കുക : 9497628007

  സ്നേഹത്തോടെ,

  ഒളിമ്പസ്
  നവഗോത്ര സുസ്ഥിര ജീവന സമൂഹം
  ഗ്രീന്‍ക്രോസ് ഫൌണ്ടേഷന്‍ സെന്‍റര്‍ ഫോര്‍ ഡീപ് ഇക്കോളജി
  പ്രവര്‍ത്തകര്‍

   

  അധിക വായനയ്ക്ക്

  ഇക്കോ വില്ലേജുമായി ബന്ധപ്പെട്ടു ഈ വെബ്സൈറ്റില്‍ ഉള്ള മറ്റു ചില കുറിപ്പുകള്‍.

  1. ഗ്രീന്‍ ക്രോസ് ഇക്കോ വില്ലേജു (സ്വാശ്രയ സുസ്ഥിര ജീവന പ്രകൃതി ഗ്രാമം)
  2. എന്താണ് ഗ്രാമ പദ്ധതി?
  3. ഓറോവിൽ :: ആഗോള മാനുഷിക സാഹോദര്യത്തിന്‍റെ ഭൂമിക.
  4. ഗുണഭോഗവും ഉപഭോഗവും : ഉപഭോഗ സംസ്കാരത്തിന്‍റെ ഒറ്റവരി.
  5. നവ ഗോത്ര സമൂഹത്തിന്റെ തൊഴില്‍ ഗ്രാമം
  6. ഇക്കോ വില്ലേജെന്നാല്‍ ജൈവ കൃഷി അല്ല
  7. എന്താണ്, എന്തല്ല സുസ്ഥിര ജീവന ഗ്രാമപദ്ധതി.
  8. തുടങ്ങാം ഒരു സ്വാശ്രയ സുസ്ഥിര ഹരിത ഗ്രാമം
  9. എങ്ങിനെയാണ് ഒളിമ്പസ്?
  Print Friendly

  1636total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in