• ജൈവ സംവിധാനങ്ങളും യന്ത്ര സംവിധാനങ്ങളും

  by  • July 24, 2013 • ജീവിത വിജയം • 0 Comments

  പ്രപഞ്ചത്തിലെ ഓരോ സത്തകളും അവയുടെ ഭൌതിക രൂപവും പ്രതിഭാസ രൂപവും, ധര്‍മ രൂപവും, ജ്ഞാന രൂപവും ബല രൂപവും സമന്വയിക്കുന്ന ഓരോ വ്യവസ്ഥകളാണ്. അത് പോലെ തന്നെ ഓരോ വ്യവസ്ഥകളും അവയുടെ ഉപവ്യവസ്ഥകളുടെ മേളനവും ഒപ്പം ഒരു ബൃഹദ് വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. വ്യവസ്ഥകള്‍ രൂപം കൊള്ളുന്നത്‌ അവയുടെ ഉപവ്യവസ്ഥകളെ ക്രമത്തില്‍ സംഘാടനം ചെയ്തു കൊണ്ടാണ്. സ്വയം നിയന്ത്രണ (ജൈവ) സ്വഭാവം ഉള്ളവയാണ് പ്രപഞ്ചത്തിലെ മിക്ക വ്യവസ്ഥകളും. എന്നാല്‍ ആ പ്രതിഭാസത്തിനു (വ്യവസ്ഥാ സംഘാടനതിനു  / വ്യവസ്ഥാ നിയന്ത്രണത്തിനു) കാരണമാകുന്നത് ആന്തരിക പ്രേരണ തന്നെ ആകണമെന്നില്ല. അങ്ങിനെ ബാഹ്യ പ്രേരണയാല്‍ സംഘാടനം ചെയ്യപ്പെടുന്നവയെ (പ്രേരിത സംഘടിത വ്യവസ്ഥകള്‍ – inductive organised systems) ജൈവ സംവിധാനം ആയി കണക്കാക്കാറില്ല. ഈ അജൈവ വ്യവസ്ഥകള്‍ (യന്ത്രങ്ങള്‍) ആന്തരികമോ ബാഹ്യമോ ആയ പ്രേരണകളാല്‍, ഇതര ജൈവ സംവിധാനങ്ങളുമായി  ഇഴുകി പ്രവര്‍ത്തിക്കുകയാണ് പതിവ്. (അതായത് യന്ത്രങ്ങള്‍ക്കും, ഈ പ്രപഞ്ച വിന്യാസത്തില്‍ സ്വതത്ര അസ്ഥിത്വം ഇല്ല എന്നര്‍ത്ഥം)

   

  ഓരോ വ്യവസ്ഥയും അതിന്റെ ഓരോ ജീവിത നിമിഷത്തിലും, ജീവിത കാലത്തും ,  അത് സ്ഥിതി ചെയ്യുന്ന ആകാശത്തില്‍ (space) അതിന്റെ ധര്‍മ കര്‍മങ്ങളുടെ പരിണിതി രേഖപ്പെടുത്താറുണ്ട്. അത് പോലെ ഒരു നിശ്ചിത ആപേക്ഷിക ആകാശത്തിലെ,  വ്യത്യസ്ഥങ്ങളായ വ്യവസ്ഥകളാല്‍ ആലേഖനം ചെയ്യപ്പെടുന്ന  മൊത്തം കര്‍മ പരിണിതികളുടെ ആകെ തുകയായിരിക്കും ആ ആകാശത്തിന്റെ ഭാവി കാലം നിര്‍ണയിക്കുക.    യന്ത്ര വ്യവസ്ഥകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ അവയ്ക്ക് യുക്തികള്‍ സ്വയമേവ ഇല്ലാത്തതിനാല്‍ അവയുടെ പ്രവര്‍ത്തന ഫലമായി അവനില്‍ക്കുന്ന ആകാശത്ത് (space) ആലേഖനം ചെയ്യപ്പെടുന്ന  കര്‍മപരിണിതികള്‍ പൊതുവേ (ജൈവ സംവിധാനങ്ങളെ അപേക്ഷിച്ച് ) നിര്‍ – യുക്തമായിരിക്കും. ജൈവ വ്യവസ്ഥകളാല്‍  സൃഷ്ടിക്കപ്പെടുന്ന ചലനങ്ങളെക്കാളും  (പാരിസ്ഥിതിക ആഘാതം എന്നും അതിനെ മനസ്സിലാക്കുക) സുതാര്യതയും വഴക്കവും (യുക്തിരാഹിത്യത്തിന്റെ വഴക്കക്കുറവും) യന്ത്ര സംവിധാനങ്ങള്‍ മൂലമുണ്ടാകുന്ന ആലേഖനങ്ങള്‍ക്കുണ്ടാകും.  കാലക്രമത്തില്‍  ബഹിര്‍വ്യവസ്ഥകളുടെ അവിഭാജ്യ ഭാഗമായി  ഈ യന്ത്രങ്ങള്‍ മാറുകയും ചെയ്യും. നമ്മുടെ ശരീരത്തിനകത്തെ ആന്റിബോഡികളും, രക്തവും ഹൃദയവും ഒക്കെ, ഒരു കാലത്ത് ഇങ്ങനെ വികസിച്ചു വന്ന യന്ത്രങ്ങള്‍ തന്നെയാകണം. അത് പോലെ ഇന്നത്തെ യന്ത്രങ്ങള്‍ നാളത്തെ ജൈവ സംവിധാനങ്ങള്‍  ആണ്. അതിനാല്‍ തന്നെ ഇവിടെ കൃത്രിമം എന്ന ഒരവസ്ഥ ഇല്ല തന്നെ.

   

  സഹ വ്യവസ്ഥകള്‍ തമ്മിലുള്ള അനുരൂപനം  സാമൂഹ്യ സംചാലനതിനു അത്യന്താപേക്ഷിതമാണ്. സ്കെയിന്‍ (skein / v – formation) എന്ന് പറയാവുന്ന ഒരു തരം ധര്‍മ പരിണതി വിനിമയം ആണ് ഈ  അനുരൂപനത്തിന്  കാരണമാകുന്നത്. പരസ്പരം മനസ്സിലാകുവാന്‍ യുക്തിയുള്ളവ മാത്രമല്ല ഈ അനുരൂപനത്തിന്  പാത്രീകരിക്കുക. എല്ലാ വ്യവസ്ഥകളും അനുരൂപപ്പെടുന്നു. അവയുടെ തോതിലും അനുസ്വനത്തിലും (resonance) മാറ്റമുണ്ടാകും എന്ന് മാത്രം..    യന്ത്ര വ്യവസ്ഥകള്‍ നമ്മുടെ മനസ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. അവയെ നാം കൃത്രിമം എന്ന് കുറച്ചു കാണേണ്ടതില്ല. അനുരൂപ അനുസ്വന സാധ്യതകളെ തിരിച്ചറിഞ്ഞാല്‍ വര്‍ത്തമാനവും ഭാവിയും പരുവപ്പെടുത്തുന്നതില്‍ നമുക്ക് നന്നേ പലതും ചെയ്യാനാകും.

   

  https://www.facebook.com/notes/santhosh-olympuss/notes/375188409195772

  Print Friendly

  565total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in