• ജീവശരീരം

  by  • August 31, 2013 • ആരോഗ്യം • 0 Comments

  ആമുഖം 

  പാരിസ്ഥിതികമായ അപചയങ്ങൾ കാർന്നു കൊണ്ടിരിക്കുന്ന  ഒരു അപകടകരമായ കാലഘട്ടത്തിലൂടെ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് . ഇത്തരുണത്തിൽ  ഗവണ്മെന്റും   സന്നദ്ധ സ്ഥാപനങ്ങളും സാമൂഹ്യപ്രവർത്തകരും മാത്രമല്ല, പൊതു സമൂഹവും, ഓരോ വ്യക്തി തന്നെയും ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥാപിതമായ സാമൂഹിക വീക്ഷണങ്ങൾ കൊണ്ടോ, പരിമിതമായ ശാസ്ത്ര ബോധം കൊണ്ടോ അപക്വമായ സമഗ്രമല്ലാത്ത പ്രായോഗികത കൊണ്ടോ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കഴിയില്ല തന്നെ . ഈ അവസരത്തിൽ മനുഷ്യന്റെ  ജീവിത വ്യവസ്ഥയിൽ സാരമായ ഭേദഗതികൾ വരുത്തിക്കൊണ്ട്  സുസ്ഥിര ജീവന സമൂഹങ്ങൾ ലോകമെമ്പാടും ഉണ്ടായിവരുകയാണ് . അതിന്റെ ഭാഗമായി പരിസ്ഥിതി കേന്ദ്രിതവും സമഗ്രവുമായ ഒരു സുസ്ഥിര ജീവന സാമൂഹിക വ്യവസ്ഥ ഭാരതീയർക്കു പരിചയപ്പെടുത്തുന്നതിനു വേണ്ടി, ഒളിമ്പസ് ഇക്കോസഫിക്കൽ ദർശനത്തെ ആധാരമാക്കി,  ഗ്രീൻക്രോസ് ഫൌണ്ടേഷൻ മുന്നോട്ടു വയ്ക്കുന്ന പദ്ധതിയാണ്  ഗ്രീൻക്രോസ് ഇക്കോവില്ലേജ് .

  ഭാരതീയമായ ഒരു സാമൂഹിക പശ്ചാത്തലത്തിൽ ഒരു ഇന്ത്യൻ ഇക്കോ വില്ലേജ് സ്ഥാപിക്കുവാൻ കഴിയുക എന്നത് സാമൂഹ്യ ശാസ്ത്രപരമായി വളരെ വലിയ ഒരു വെല്ലുവിളി ആണ്.  നിയതമായ മേഖലകളിലും തൊഴിലുകളിലും വ്യക്തിപരതയിലും ജ്ഞാന മേഖലകളിലും മാത്രമായി സ്വയം പരിമിതപ്പെടുന്ന ഭാരതീയന്റെ മന:ശാസ്ത്രമാണ് ഇതിനു കാരണമാകുന്നത്.  സാമൂഹ്യ പ്രതിബദ്ധതയും ജ്ഞാനവും ഉള്ള വ്യക്തിത്വങ്ങളും കൂട്ടായ്മകളുംസാമൂഹ്യ പ്രതിബദ്ധതയും ജ്ഞാനവും ഉള്ള വ്യക്തിത്വങ്ങളും കൂട്ടായ്മകളുംസാമൂഹ്യ പ്രതിബദ്ധതയും ജ്ഞാനവും ഉള്ള വ്യക്തിത്വങ്ങളും കൂട്ടായ്മകളുംസാമൂഹ്യ പ്രതിബദ്ധതയും ജ്ഞാനവും ഉള്ള വ്യക്തിത്വങ്ങളും കൂട്ടായ്മകളും, സ്വയം അവരോധിക്കപ്പെട്ടതോ, സാമൂഹ്യ പ്രേരണയാൽ ചെന്നെത്തുന്നതോ ആയ ഒരു പ്രത്യേക വേലിക്കെട്ടിനുള്ളിൽ അകപ്പെട്ടു പോകുന്ന കാഴ്ച നമുക്ക് ചുറ്റിലും ഇപ്പോഴും കാണാവുന്നതാണ്.

  തൊഴിൽ മുഖ്യ  സംസ്കാരത്തിന്റെ ഈ പരിമിതമായ പശ്ചാത്തലത്തിൽ,  സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികൾക്കും കൂട്ടായ്മകൾക്കും ഇക്കോ വില്ലേജ് പദ്ധതിയുമായി ബുദ്ധിമുട്ടില്ലാതെ സഹകരിക്കുവാൻ വേണ്ടി  ഗ്രീൻക്രോസ് ഫൌണ്ടേഷൻ മുന്നോട്ടു വയ്ക്കുന്ന ഒരു ഉപപദ്ധതിയാണ് നവഗോത്ര തൊഴിൽ ഗ്രാമം. പരിസ്ഥിതി താല്പര്യങ്ങളുള്ള ഉദ്യോഗാർഥികൾക്ക്, സ്വന്തം അഭിരുചികളെയോ സാമൂഹ്യ ഉത്തരവാദിത്തങ്ങളെയോ നിർവഹിക്കാൻ, ജോലി സമയത്തിന്റെ പകുതി  നീക്കി വയ്ക്കാവുന്ന ഒരു പരിസ്ഥിതി സൗഹാർദ്ദ ധാർമിക വ്യവസായ സംരംഭമാണ്  നവഗോത്ര തൊഴിൽ ഗ്രാമം എന്നത്.

  പരിസ്ഥിതി വീക്ഷണത്തിലും സാമൂഹിക പ്രതിബദ്ധതയിലും നന്മയിലും തല്പരരായ യുവതീയുവാക്കൾക്ക് സ്വതന്ത്രമായി വരുമാനദായകമായ തൊഴിലുകൾ ചെയ്യാനും, വരുമാനത്തിൽ കുറവു വരാതെ തന്നെ പ്രവൃത്തി ദിനത്തിന്റെ പകുതി സമയത്തോളം സാമൂഹികമായ നവോഥാന പ്രക്രിയയെ  കർമങ്ങൾ അനുഷ്ടിക്കാനും  പാകത്തിൽ ആണ് തൊഴിൽ ഗ്രാമത്തിന്റെ സംവിധാനം . 2008 -ൽ പ്രവർത്തിച്ചു തുടങ്ങിയ  ഈ ഉപപദ്ധതി  വിരലിലെണ്ണാവുന്ന അംഗങ്ങളിലൂടെ ടെലികമ്യൂട്ട് രീതിയിൽ പ്രവർത്തിച്ചു പോരുന്നു. 2014 ഓടെ  സ്വന്തം കാംപസ്സിലേക്ക് സ്ഥിതി മാറ്റം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ ഉപപദ്ധതിയ്ക്ക് അൻപതിലേറെ തൊഴിലവസരങ്ങൾ ഓരോ സാമ്പത്തിക വർഷവും  സൃഷ്ടിയ്ക്കാനാകുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.  ഈ തൊഴിലവസരങ്ങളിൽ നിയമിതരാകാൻ യോഗ്യരായ ഉദ്യോഗാർഥികളെ ഒരു വർഷം  നീളുന്ന ഒരു പ്രത്യേക പരിസ്ഥിതി/ മാനെജ്മെന്റ് / വ്യക്തിത്വ വികസന  പരിശീലന പരിപാടിയിലൂടെയാണ് തെരഞ്ഞെടുക്കുക. ആയതിന്റെ പരിശീലനങ്ങൾക്കുള്ള വിഷയങ്ങളാണ് ഈ പ്രസിദ്ധീകരണത്തിലെ  പ്രതിപാദ്യം. പരിശീലനത്തിൽ കൂടി കടന്നു പോകുന്ന ഉദ്യോഗാർഥികൾ വിഷയങ്ങളെ സസൂക്ഷം പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ട് തൊഴിൽ ഗ്രാമത്തിലേക്കുള്ള ശരിയായ യോഗ്യത നേടണമെന്ന് അഭ്യർത്ഥിക്കുന്നു.

  പ്രകൃതി പാഠശാല വിഷയങ്ങളിലേക്കുള്ള ആമുഖം

  നാലുതരം വിഷയങ്ങളിലൂടെയാണ് ഈ പരിശീലന  പരിപാടിയുടെ സൈദ്ധാന്തിക ഭാഗം കടന്നു പോകുന്നത്.

  1. സുസ്ഥിര ജീവനം ( ഇക്കോസഫി സെഷൻ ) ഈ വിഭാഗം അഞ്ചു തരം  പരിസ്ഥിതികളെക്കുറിച്ചും, അവയുടെ ഘടനകളെക്കുറിച്ചും, അവയിലെ പ്രശ്നങ്ങളെയും അവയ്ക്കുള്ള സമഗ്രമായ പരിഹാര മാർഗങ്ങളെയും പദ്ധതികളെയും കുറിച്ചും, പ്രതിപാദിക്കുന്നു.
  2. ക്യൂ ലൈഫ്   ( മാനെജ്മെന്റ് സെഷൻ ): ഈ വിഭാഗം പ്രകൃതി നിയമങ്ങളും ജീവിതവും തമ്മിലുള്ള നേർ ബന്ധത്തെക്കുറിച്ചും  അവയുടെ വിവിധ നിയമങ്ങളെക്കുറിച്ചും,  അവയുടെ വിതരണ ക്രമത്തെക്കുറിച്ചും  അവയിലുള്ള പ്രശ്ന പരിഹാരങ്ങളെക്കുറിച്ചും, പ്രതിപാദിക്കുന്നു .
  3. എൻ. എൽ. പി. എക്സർസൈസസ്  (നാഡീ ഭാഷാ ക്രമീകരണം)നാഡീഭാഷാ ക്രമീകരണ പരിശീലനം എന്നത് കൊണ്ട്, ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൽ ഉണ്ടാകേണ്ടുന്ന ഗുണപരമായ ശാരീരികാവസ്ഥകൾ നേടുവാൻ വേണ്ടിയുള്ള, ഉപബോധ – അവബോധ മനസ്സുകളുടെ, പ്രോഗ്രാമ്മിംഗ് പരിശീലനങ്ങൾ ആണ് ഉണ്ടാവുക .
  4. പൊതുവിജ്ഞാനം ( ശൂന്യവേളാ വിഷയങ്ങൾ) ഈ പരിശീലന പരിപാടി യുടെ താത്വിക പശ്ചാതലമായ ഒളിമ്പസ് ഇക്കോസോഫിക്കൽ  ദർശനത്തെ ആധാരമാക്കിയുള്ള ലോക വീക്ഷണത്തിൽ സുസ്ഥിര ജീവനുമായി ബന്ധപ്പെട്ടുകൊണ്ടുള്ള , നുറുങ്ങു വിഷയങ്ങളെ അവതരിപ്പിക്കുന്നു. സെഷനുകൾക്കിടയിൽ ഉള്ള ശൂന്യവേളകളിൽ ആണ് ഇവ അവതരിപ്പിക്കുക.

  വിഷയങ്ങളിലേക്ക് =====================

  ഒന്നാം ദിവസം : സമഗ്ര പരിസ്ഥിതി

  ഭാഗം ഒന്ന് : പദപരിചയം 

  സത്ത : സ്വതന്ത്രമായി നില നില്ക്കുന്ന ഒരു വസ്തുവിനെ അല്ലെങ്കിൽ ആശയത്തെ, അതിനൊരു പേരിടുന്നതിനു മുമ്പ് പൊതുവായി സൂചിപ്പിക്കുന്ന പദം. ഉദാഹരണത്തിനു പേന എന്ന പേര് എന്തിനെയാണോ വിളിക്കുന്നത്‌, അതൊരു സത്തയാണ്.

  പ്രപഞ്ച പഞ്ചകം : ഓരോ സത്തയും അതിന്റെ ഭൗതികവും പ്രാതിഭാസികവും, ധാർമികവും, ജ്ഞാനീയവും, ബലപരവും ആയ അഞ്ചു രൂപങ്ങൾ ചേരുന്നവയാണ്‌. ഈ അഞ്ചു രൂപങ്ങളായി ഒരേസമയം ഒരു സത്ത നില കൊള്ളുന്ന അവസ്ഥയെ പഞ്ചകീയം (Pentacoo) എന്ന് വിളിക്കുന്നു. മനുഷ്യ സത്തയെ എടുക്കുകയാണെങ്കിൽ, യഥാക്രമം ശരീരം, ജീവൻ, മനസ്സു, ബോധം, ചൈതന്യം എന്നിങ്ങനെയാണ് പഞ്ചകീയത്തിന്റെ ഘടകങ്ങൾ. ഈ അഞ്ചു അവസ്ഥയ്ക്കും അവയുടെ അവസ്തകൽക്കനുസരിച്ചു ഉപവിഭാഗങ്ങളെ കണ്ടെത്താൻ നമുക്കാകും. ഇത്തരത്തിൽ ഒരു ദ്വിമാന ചിത്രത്തിലൂടെ പ്രപഞ്ച ത്തിലെ ദ്രവ്യത്തിന്റെ ബഹു പഞ്ചകീയത്തെ വിശദീകരിക്കുന്ന പട്ടികയാണ് പ്രപഞ്ചപഞ്ചകം (Cosmic Pentacle)

  വ്യവസ്ഥ :  ഒരു സത്തയുടെ ഘടകഭാഗങ്ങളും  അവയുടെ സവിശേഷമായ ക്രമീകരണവും,  ഒത്തു ചേരുന്ന ഒരു അവസ്ഥാ വിശേഷം ആണ് ഒരു വ്യവസ്ഥ. ഒരു വ്യവസ്ഥ, ഒട്ടേറെ ഉപവ്യവസ്ഥകളുടെ സമാഹാരവും, ഒട്ടേറെ സമാന സഹ വ്യവസ്ഥകളുമായി സഹവർത്തിച്ചു കൊണ്ട് വലിയൊരു ബാഹ്യ വ്യവസ്ഥയുടെ ഭാഗവും ആയിരിക്കും. ഉദാഹരണത്തിന് ഒരു ജീവി എന്നത് അതിന്റെ അവയവങ്ങളും, അവയുടെ സവിശേഷ ക്രമീകരണവും കൂടി ചേർന്ന ഒന്നാണെന്ന് കാണാം. ഈ ജീവി, മറ്റു സമാന ജീവികളുമായി ചേർന്ന് കൊണ്ടാണ് ജീവി വർഗം ഉണ്ടാകുന്നത്.  ഇവിടെ ജീവി എന്നത് ഒരു വ്യവസ്ഥയാണ്‌. ജീവിയുടെ അവയവ വ്യവസ്ഥകളുടെ സവിശേഷ സമാഹാരമാണ് ആ ജീവി. ഒപ്പം ജീവിവർഗം എന്ന വലിയൊരു വ്യവസ്ഥയുടെ  ഭാഗം കൂടിയാണ് ആ ജീവി.

  വ്യവസ്ഥാ നിയമം : പ്രപഞ്ചത്തിലെ സർവവും പ്രപഞ്ച വ്യവസ്ഥയുടെ ഭാഗങ്ങളാണ്. പ്രാഥമിക മൂലകങ്ങൾ ചേർന്ന് സംയുക്തങ്ങളും അവ ചേർന്ന് അടിസ്ഥാന ജീവ പദാർത്ഥങ്ങളും, അവ ചേർന്ന് കോശങ്ങളും കോശങ്ങൾ ചേർന്ന് കലയും കലകൾ ചേർന്ന് അവയവവും അവയവങ്ങൾ ചേർന്ന് ജീവിയും ജീവികൾ ചേർന്ന് ജീവിവർഗ്ഗവും ജീവി വർഗങ്ങൾ ചേർന്ന് ജൈവ സമൂഹവും, ജൈവാജൈവ സമൂഹങ്ങൾ ചേർന്ന് ഗ്രഹവും ഗ്രഹങ്ങൾ ചേർന്ന് സൌരയൂഥവും, അവകൾ ചേർന്ന് പ്രപഞ്ചം വരെയും ക്രമീകരിക്ക പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. അങ്ങിനെ ഒരു ചെറു കണം മുതൽ പ്രപഞ്ചം വരെയും ഇഴ മുറിയാത്ത കണ്ണികളായി വ്യവസ്ഥാ രൂപത്തിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അങ്ങിനെ പരസ്പര ബന്ധിതമായ ബൃഹദ് വ്യവസ്ഥാ സംവിധാനത്തിൽ, ഒന്നും ഒരിഴ പോലും സ്വതന്ത്രമായി നില കൊള്ളുന്നില്ല. ഇതാണ് വ്യവസ്ഥാ നിയമം.

  സുസ്ഥിരത  : ഒരു സത്ത അതിന്റെ അടിസ്ഥാന ഗുണങ്ങൾ (ഭൌതിക / പ്രാതിഭാസിക / ധർമ / ജ്ഞാന / ബല എന്നീ സ്വഭാവങ്ങൾ)  നഷ്ടപ്പെടുത്താതെ അതായി തന്നെ നിലനിൽക്കുന്ന അഥവാ  അതിന്റെ ജീവനം തുടർന്ന് പോകുന്ന അവസ്ഥ. ഉദാഹരണത്തിന് ഒരു ജീവി, മരിക്കാതെ നില കൊള്ളുന്നതാണ് അതിന്റെ സുസ്ഥിരത. എന്നാൽ ജീവി മരിക്കുകയും പരമ്പരകളിലൂടെ ആ ജീവിവർഗത്തിന്റെ നിലനില്പ് തുടരുകയും ചെയ്യുമ്പോൾ, പിന്നെയത് ജീവിയുടെ സുസ്ഥിരത അല്ല, മറിച്ചു ജീവി വർഗത്തിന്റെ സുസ്ഥിരത ആകുന്നു.

  ജീവനം : ഒരു ജീവ സത്ത അതിന്റെ സുസ്ഥിരമായ അവസ്ഥയിൽ തുടരുന്നതാണ് അതിന്റെ ജീവനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു  ജീവ സത്ത രൂപീകരിക്കപ്പെട്ടതിനു ശേഷം സമാനമായ കുറെയേറെ ഇതര സത്തകളെ സൃഷ്ട്ടിക്കുകയും, ഒടുവിൽ വിഘടിച്ച് ഇല്ലാതാവുകയും ചെയ്യുന്നത് വരെയുള്ള, അതിന്റെ ധർമത്തെയാണ് ജീവനം എന്ന് വിളിക്കുന്നത്‌.ആ  ജീവ സത്തയുടെ ജീവനം നിലയ്ക്കുന്നതോട് കൂടി , ആ  ജീവ സത്തയുടെ സുസ്ഥിരത ഇല്ലാതാവുന്നു.

  പരിസ്ഥിതി : പരിസ്ഥിതി എന്ന പദത്തിനു , ‘ചുറ്റുമുള്ള അവസ്ഥ ‘ എന്നാണു ഭാഷാർത്ഥം.  ഒരു സത്തയ്ക്ക് ( ജീവിയ്ക്ക്) അതിന്റെ നിലനില്പിന് വേണ്ടുന്ന ചുറ്റുപാട്, എന്ന അർത്ഥത്തിലാണ് ഈ പ്രയോഗം. എന്നാൽ ഈ വീക്ഷണത്തിൽ,  പ്രസ്തുത സത്ത*, അതിന്റെ ചുറ്റുപാടിൽ നിന്നും മാറി നില്ക്കുന്നു. അതിനാൽ ആധുനിക കാലത്ത് , പരിസ്ഥിതിയെ ‘നാമും നമ്മുടെ ചുറ്റുപാടും ‘ എന്ന് കുറച്ചു കൂടെ പരന്ന അർത്ഥത്തിൽ  പറഞ്ഞു വരുന്നുണ്ട് . പരിസ്ഥിതി  എന്നത് ഒരു ജീവിയുടെ പ്രാഥമിക ആവശ്യങ്ങളായി പൊതു സമൂഹം മനസ്സിലാക്കിയിട്ടുള്ള ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്കു ശേഷമുള്ള ദ്വിതീയാവശ്യമായാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്‌.

  സമഗ്ര പരിസ്ഥിതി : ഗാഢ പരിസ്ഥിതി ശാസ്ത്ര വീക്ഷണം അനുസരിച്ച് , ഒരു സത്തയുടെ നിലനിൽപ്പിനു ആവശ്യമായ അടിസ്ഥാന ഘടകങ്ങളുടെ വിന്യാസത്തെയാണ് പരിസ്ഥിതി  എന്ന് വിളിക്കപ്പെടുന്നത് . അത് പ്രകാരം ഒരു സത്തയുടെ സുസ്ഥിരതയെ അഞ്ചു തരം ആവശ്യങ്ങൾ ഉണ്ടെന്ന രീതിയിൽ വിഭജിച്ചിരിക്കുന്നു. ഇങ്ങിന്നെ അഞ്ചു തരം പരിസ്ഥിതികളും അവ തമ്മിലുള്ള പരസ്പര ബന്ധത്തെയും ഒരുമിച്ചു ചേരുന്നതാണ് സമഗ്ര പരിസ്ഥിതി.

   

  XXXXXXXXXXXXXX

   

  സുസ്ഥിര ജീവനവും സമഗ്ര പരിസ്ഥിതിയും 

  മനുഷ്യരാശി ഭാഗമായ ജീവരാശിയുടെ നിലനില്പ് പൂർണമായും സമഗ്ര പരിസ്ഥിതിയെ ആസ്പദിച്ചാണ്. ഓരോ സത്തയുടെയും സുസ്ഥിരത അതിന്റെ അകം പുറം പരിസ്ഥിതികളുടെ ധർമങ്ങളുമായി നേരിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരു കോശത്തിന്റെ കാര്യം എടുത്താൽ, ആ  ജീവസത്ത ഇല്ലാതാവുന്നതിനു മുൻപ് മറ്റു കോശങ്ങളെ സൃഷ്ട്ടിക്കാൻ കാരണമാവുകയും കാലപ്പഴക്കം വന്നു ചേരുമ്പോൾ സ്വയം വിഘടിച്ച് പിന്മാറുകയും , ചെയ്യുന്നതിലൂടെയാണ്  കോശങ്ങൾ ഘടകങ്ങളായിരിക്കുന്ന ഒരു കലയുടെ സുസ്ഥിരത പരിചരിക്കപ്പെട്ടുപോരുന്നത്. അതായത് ഒരു സത്തയുടെ സുസ്ഥിരത എന്നത്, അതിന്റെ ഘടകസത്തകളുടെയും  ഉപരിസത്തകളുടെയും സുസ്ഥിരതയുമായി ഒരു നേരായ ( Direct )  ശ്രേണി ബന്ധം (Sequential Contact) പുലർത്തുന്നുണ്ട്. ആ സത്തയെ സമഗ്രമായി മനസ്സിലാക്കണമെങ്കിൽ ആ സത്തയുടെ അന്തർ – സഹ – ബാഹ്യ സത്തകളുമായുള്ള നേരിയ ശ്രേണി ബന്ധത്തെയും പൂർണമായും വ്യക്തമായും അറിഞ്ഞേ മതിയാകൂ . സത്തകളുടെ ആന്തരിക – ബാഹ്യ – സഹ സത്തകളുടെ വിന്യാസമാണ് സമഗ്ര പരിസ്ഥിതി. അതിനാൽ തന്നെ, സുസ്ഥിരജീവന പഠനത്തിൽ, പരിസ്ഥിതി അഭേദ്യമാം വിധം  ബന്ധപ്പെട്ടിരിക്കുന്നു.

  സുസ്ഥിരതയും ആവശ്യങ്ങളും 

  സുസ്ഥിരതയ്ക്ക് അടിസ്ഥാനമാകുന്ന സമഗ്ര പരിസ്ഥിതിയെ ഒരു സത്തയുടെ ആവശ്യങ്ങളുടെ പ്രാധാന്യക്രമത്തിനു അനുസരിച്ച് വിഭജിച്ചു മനസ്സിലാക്കാവുന്നതാണ്.

  പ്രാഥമികാവശ്യം : ആന്തരിക പരിസ്ഥിതി

  ഒരു സത്തയുടെ സുസ്ഥിരതയുക്ക് പ്രാഥമികമായ്  വേണ്ടത് അതിന്റെ ശരീരം തന്നെയാണ് . അതായത് അതിന്റെ ഒരു സ്വതന്ത്ര സത്ത എന്ന് വിളിക്കുവാൻ കാരണമാകുന്ന ഭൗതികവും പ്രതിഭാസപരവും , ധർമ്മപരവുമായ പരിധി . ഉദാഹരണത്തിന് മനുഷ്യൻ എന്നാ സത്തയെ എടുത്താൽ അവന്റെ നിനനില്പ്പിനു ( സുസ്ഥിരതയുക്ക് ) പ്രാഥമികമായ്  വേണ്ടത് അവന്റെ ശരീരവും , ജീവനും / ആരോഗ്യവും  മനസ്സുമാണ് . ഇവ ശരിയാം വിധം നിനനിൽക്കുമ്പോൾ  ആണ്  ഒരു സത്തയ്ക്ക് സുസ്ഥിതി ഉണ്ടെന്നു പറയാൻ ആവുക.  പേരിട്ടു വിളിക്കാവുന്ന ഒരു തലം പൂര്ന്നമാവുന്നത് അതിനകത്തുള്ള ശരീര-ജീവ മനസ്സുകളുടെ പാശ്ചാത്തലത്തിൽ ആണ് എന്നതിനാൽ ഈ പ്രാഥമികമായ  ആവശ്യകാതെ ആന്തരിക പരിസ്ഥിതി എന്ന് വിളിക്കാം .

  ദ്വിതീയാവശ്യം : ബാഹ്യ പരിസ്ഥിതി

  ഒരു സത്തയുടെ നില നില്പിന് അടുത്തതായി വേണ്ടുന്നത് നില കൊള്ളാനുള്ള ഒരു ഉറപ്പുള്ള നിലപാടുതറ (Platform) ആണ്. മനുഷ്യനെ  ഉദാഹരിച്ചാൽ മണ്ണ് ,വായു ,വെള്ളം, ബയോ പ്ലാസ്മ അന്തരീക്ഷ ഊഷ്മാവ് എന്നിങ്ങനെയുള്ള ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് അവന്റെ ബാഹ്യ പരിസ്ഥിതി എന്ന് കരുതാം . എളുപ്പത്തിൽ മനസ്സിലാവുന്നതിനായി ദ്രവ്യത്തിന്റെ അഞ്ചു ഭൌതിക രൂപങ്ങളായ ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, കണ്ടൻസേറ്റ്  എന്നിവയുമായ് ബന്ധപ്പെടുത്തി ഇവയെ മനസ്സിലാക്കുന്നത് നന്നായിരിക്കും.

  ത്രിതീയാവശ്യം : സാമ്പത്തിക പരിസ്ഥിതി

  ഒരു ജീവസത്തയുടെ സുസ്ഥിരമായ മുന്നോട്ടു പോക്കിന്, അതിന്റെ അകം – പുറം – സഹ പരിസ്ഥിതികൾ തമ്മിലുള്ള, ജീവസന്ധാരണത്തിനു ആവശ്യമായ ഘടകങ്ങളുടെ വിനിമയം,  അത്യന്താപേക്ഷിതം ആണ്.  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സത്തയുടെ, നിർമാണ  – അപനിർമാണ പ്രക്രിയകൾക്ക് കാരണമാകുന്ന ഘടക വസ്തുക്കളുടെ വിനിമയം നടക്കുന്ന ഒരു പശ്ചാത്തലം ആണിത് . ജീവ വസ്തുക്കളിൽ ഭക്ഷണ വിസർജ്യങ്ങളും ശ്വാസോഛ്വാസവും, വ്യാവസായിക വ്യവസ്ഥകളിൽ അസംസ്കൃത – സംസ്കൃത പദാർഥങ്ങളും വിനിമയം ചെയ്യപ്പെടുന്നു . ഇത്തരത്തിൽ സന്ധാരണ വിനിമയം നടത്തുവാനുള്ള പശ്ചാത്തലമാണ് സന്ധാരണ പരിസ്ഥിതി , അഥവാ സാമ്പത്തിക പരിസ്ഥിതി.  ഭക്ഷണം, കൃഷി, വ്യവസായം, പാർപ്പിടം, തൊഴിൽ, പണം  തുടങ്ങിയ സന്ധാരണ വിഭവങ്ങൾ ഈ പരിസ്ഥിതിയുടെ ഭാഗങ്ങളാണ്.

  ചതുർത്ഥാവശ്യം : സാമൂഹിക പരിസ്ഥിതി

  ഒരു ജീവൽ വ്യവസ്ഥ അതിന്റെ സ്വാഭാവികമായ ഒഴുക്കിൽ മുന്നോട്ടു പോകുമ്പോൾ അതിനു അതിന്റെ ( സത്ത ) സഹ വ്യവസ്ഥകളുമായി സുഗമവും സമഗ്രവും ആയ ഒരു സഹവർത്തിത്വത്തിൽ നിലകൊള്ളെണ്ടതുണ്ട് , അത്തരത്തിൽ ഒരു സമഗ്ര വ്യവസ്ഥയിൽ ഉയർന്നു വരുന്ന  ജീവൽ നിയമങ്ങളും, സംവിധാനങ്ങളും, വ്യവസ്ഥകളും കൂടിച്ചേർന്ന സാമൂഹിക സംവിധാനത്തെ സാമൂഹിക പരിസ്ഥിതി എന്ന് വിളിക്കാം. ഭരണം, വിദ്യാഭ്യാസം, ചികിത്സ, നയങ്ങൾ തുടങ്ങിയ വ്യവസ്ഥാ വിഭവങ്ങൾ ഈ പരിസ്ഥിതിയുടെ ഭാഗങ്ങളാണ്. ഒരു ഇരുത്തം വന്ന  സമൂഹത്തിൽ തികച്ചും പരസ്പര പൂരിതവും, സമഗ്രവും പാഴാകാത്തതും (No Waste)  ആയ സാമൂഹ്യ ഘടകങ്ങൾ  ഉള്ള ഒരു സാമൂഹ്യ പരിസ്ഥിതി ആയിരിക്കും ഉണ്ടായിരിക്കുക.

  പഞ്ചമാവശ്യം : പ്രഭാവ പരിസ്ഥിതി

  ഒരു സുസ്ഥിത വ്യവസ്ഥ, അതിന്റെ ആന്തരികവും ബാഹ്യവും സാമ്പത്തികവും സാമൂഹികവുമായ സ്ഥിതികത്വത്തിലൂടെ മുന്നോട്ട് പോകുവാൻ ഏറ്റവും അനിവാര്യമാവുന്നത്, ആ സത്തയ്ക്ക്, അതിന്റെ  പ്രാപഞ്ചികമായ നിയമങ്ങളോടും നീതികളോടും മൂല്യങ്ങളോടും പുലർത്തേണ്ടിവരുന്ന  ധർമങ്ങളോടാണ്. ഇത്തരം ധർമ വ്യവസ്ഥകളുടെ പശ്ചാത്തലത്തെ പ്രഭാവ പരിസ്ഥിതി എന്ന്  വിളിക്കുന്നു. ജീവ സന്ധാരണത്തിന്റെ  അടിസ്ഥാന നിയമങ്ങൾ വരെ പ്രഭാവ പരിസ്ഥിയുടെ ഭാഗങ്ങൾ ആണ്.

  ഇങ്ങനെ ഒരു സുസ്ഥിത സത്തയുടെ അടിസ്ഥാന നിലനില്പ്പിനു ആധാരമാകുന്ന ആന്തരിക – ബാഹ്യ – സാമ്പത്തിക – സാമൂഹിക പ്രഭാവ മൂല്യങ്ങളോടു കൂടിയ സുസ്ഥിരതാ പശ്ചാത്തലം ആണ്,  സമഗ്ര പരിസ്ഥിതി എന്നത്.

  ==================================

  IInd Class

  ആന്തരിക പരിസ്ഥിതി .  പരിസ്ഥിതികളിൽ ആദ്യത്തെതാണ് ആന്തരിക പരിസ്ഥിതി , ഒരു സുസ്ഥിത സത്തയുടെ ഭൌതിക ശരീരവും അതിന്റെ സ്വഭാവ വിശേഷങ്ങളും ആ സത്ത അതിന്റെ അകം ലോകത്തോടും , പുറം ലോകത്തോടും ചെയ്യുന്ന ധര്മ്മങ്ങളും കൂടി ചേര്ന്നതാണ് , ആ സത്തയുടെ ആന്തരിക പരിസ്ഥിതി .  പൊതുവിൽ ഓരോ സതയ്ക്കും പ്രാഥമികമായി  മൂന്നു രൂപങ്ങള ആണ് ഉണ്ടാവുക . ഭൌതിക രൂപം , പ്രതിഭാസ രൂപം , ധര്മ്മ രൂപം .  ഭൌതിക രൂപമെർന്നതു ഒരു പേനയുടെ  പൂൂർന്നമായ രൂപമാണെങ്കിൽ ,നിബ്ബും മഷിയും ഒക്കെയായുള്ള ഘടക ഭാഗങ്ങൾ തമ്മിൽ സവിശേഷമായി , ഏകോപിപ്പിച്ചു  കൊണ്ടുള്ള  ഘടനാ സമഗ്രതയാണ് അതിന്റെ പ്രതിഭാസം .  ആ പേനയുടെ എഴുതുക എന്നാ കര്മ്മമാണ് അതിന്റെ ധര്മ്മം ..

  XXXXX

  ഒരു ജീവിയുടെ നിലനില്പ്പിനു  ഏറ്റവും അടിസ്ഥാനമായി വേണ്ടത് , വേണ്ടവിധം കൂടിചെര്ന്നു ജനിക്കപ്പെട്ട ആരോഗ്യമുള്ള , മനസ്സുള്ള , ഒരു ശരീരമാണ് .  വേണ്ട വിധം സംവിധാനംജ് ചെയ്യപ്പെടാത്ത , ഒരു ശരീരത്തിന്  ശരിയാം വിധം  ജീവിച്ചു മുന്നോട്ടു തുടർന്ന് പോകാനുള്ള , ജീവിത ചൈതന്ന്യമോ ആരോഗ്യമോ ഉണ്ടാവില്ല . ജീവിതത്തെ ശരിയാം വിധം  കൈകാര്യം ചെയ്യപ്പെടാനുള്ള  ചോദനയും  മനസ്സും കൂടി ഉണ്ടാവുമ്പോൾ ആണ് ഒരു ജീവി സുസ്ഥിരമായി ജീവിച്ചു പോവുക. അതായത് , ഒരു ജീവ സത്തയുടെ നില നില്പ്പിനു ആധാരമാകുന്നത് , മുഖ്യമായും അതിന്റെ ശരീരം , ജീവന , ആരോഗ്യം എന്നിവയാണ് . ഇവയെ യഥാക്രമം സത്തയുടെ  ഭൌതിക രൂപം , പ്രതിഭാസരൂപം  , ധര്മ്മരൂപം  എന്നിങ്ങനെ മനസ്സിലാക്കാം.  ഒരു പ്രാഥമിക പഠനത്തിനായി മനുഷ്യന്റെ ആന്തരിക പരിസ്ഥിതിയുടെ ആധാര ഘടകങ്ങളായ , ശരീരം , മനസ്സ് , ആരോഗ്യം എന്നിവയെപ്പറ്റി ഒന്ന്  നിരീക്ഷിക്കണം .

  ജീവശരീരം

  ആധുനിക ശാസ്ത്ര വീക്ഷണം അനുസരിച്ച് പതാർത്ഥം എന്നത് ഊര്ജത്തിന്റെ  സാന്ദ്രീകൃത രൂപമാണ് . പതാർത്ഥത്തെ പൊതുവെ അഞ്ചു രീതിയിൽ വീക്ഷിക്കാവുന്നതാണ് .  ഭൌതിക രൂപം , പ്രതിഭാാസ് രൂപം , ധര്മ്മ രൂപം , ജ്ഞാനരൂപം , ബാലാ രൂപം .  സാന്ദ്രീകൃത ഊര്ജത്തിന്റെ ഭൌതികരൂപത്തിന്  ഖരം, ദ്രാവകം, വാതകം, പ്ലാസ്മ,  കണ്ടന്സേറ്റ്  എന്നീ അവസ്ഥകളിൽ ഉണ്ടെന്നു നാം സ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്നുണ്ട് .  ഇവയ്ക്കു ഓരോന്നിനും  തത്തുല്ല്യമായ പ്രതിഭാസ-ധര്മ്മ-ജ്ഞാന-ബല രൂപങ്ങള ഉണ്ട് .  ഭൌതികമായി ഉള്ള സവിശേഷമായ കൂടിച്ചേരൽ ആണ് ഓരോ വസ്തുവിനെയും അനന്യമായ ഒന്നാക്കി മാറ്റുന്നത് .  അത്തരത്തിൽ സ്വയം പരിചരണം സ്വയം സംരക്ഷണം , പ്രത്യുല്പാദനം എന്നെ സവിശേഷതകൾ സമന്ന്വയിച്ച  ഘടനാ സമഗ്രതയുള്ള  ഒരു ഭൌതിക ജൈവ സത്തയാണ് , മനുഷ്യ ശരീരം .  പ്രാഥമിക മൂല വസ്തുക്കളിൽ നിന്ന്  സംയുക്തങ്ങളിലെയ്ക്കും  അവിടെ നിന്ന് ജൈവ വസ്തുക്കളിലേയ്ക്കും  അവിടെ നിന്നും ജീവികളിലെയ്ക്കും , അവിടെ നിന്ന് ജീവി വര്ഗ്ഗതിലെയ്ക്കും  വികാസം പ്രാപിച്ചു വരുന്ന ഒരു ശ്രേണീ ധാരയിലെ കണ്ണി  മാത്രമാണ് മനുഷ്യൻ സമഗ്രമായി വീക്ഷിക്കുമ്പോൾ മനസ്സിലാക്കാം.

  https://www.facebook.com/notes/santhosh-olympuss/notes/501837166530895

   

  Print Friendly

  950total visits,3visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in