• പ്രകൃതി ചികിത്സ (Orthopathy)

  by  • February 19, 2014 • ആരോഗ്യം • 0 Comments

  Arun Thadhaagath commented in a discussion

  പലർക്കും പ്രക്രതി ചികിത്സ എന്നാൽ പുല്ലും വയ്ക്കോലും കഴിക്കൽ ആണെന്നൊരു തെറ്റിധാരണ ഉണ്ട്. ഇന്ത്യയില പ്രക്രതി ചികിത്സ ആയുർവേദത്തിന്റെ ഭാഗം ആയി ആണ് അവതരിപ്പിക്കപ്പെട്ടത് എന്നതിനാലും ഒക്കെ ഈ തെറ്റിധാരണ നില നില്ക്കുകയും ചെയ്തു, പോരാത്തതിന് പ്രക്രതി ചികിത്സകര എന്ന് സ്വയം വിശേഷിപ്പിക്കുന്ന പലരും ഇതിനു ആണ് പ്രാധാന്യം നല്കിയതും.

  ഒന്നാമതായി പ്രക്രതി ചികിത്സ എന്നത് യാതൊരു വിധ ഔഷധങ്ങളും ഉപയോഗിക്കാത്ത ഒന്നാണ്, ഇത് നിലവിൽ വന്നത് അമേരിക്കയിൽ ആണ്, അതിന്റെ പേര് ഒർതോപതി അഥാവ നാച്ചുറൽ hygiene എന്നാണു. കുറച്ചു കൂടി വ്യക്തം ആയി പറഞ്ഞാൽ_- എന്താണ് രോഗം മാറ്റുന്നത് എന്ന് ചിന്തിക്കേണ്ടി വരും, എങ്ങനെ ആണ് രോഗം വന്നത് എന്ന് ചിന്തിക്കേണ്ടി വരും. ഹോമിയോ ചെയ്യുന്നവരും ആയ്ർവേദം ചെയ്യുന്നവരും അല്ലോപതി ചെയ്യുന്നവർക്കും നാട്ടു വൈദ്യം ചെയ്യുന്നവര്ക്കും ഒരു ചികിത്സയും സ്വീകരിക്കാതവർക്കും രോഗ വിമുക്തിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നുണ്ടെങ്കിലും സമയ ദൈർഘ്യത്തിൽ വ്യത്യാസം ഉണ്ടാകുന്നുണ്ടെങ്കിലും രോഗം മാറുന്നുണ്ട്.

  അപ്പോൾ രോഗം മാറ്റുന്നത് മറ്റെന്തോ കാരണത്താൽ ആണെന് മനസ്സിലാക്കാം. എന്തായിരിക്കാം ഈ കാരണം?

  നമുക്ക് നല്ല തലവേദന വന്നു, നന്നായി ഒന്ന് ശർദിച്ചാൽ, നന്നായി ഒന്ന് കിടന്നുറങ്ങി എഴുന്നേറ്റാൽ ഈ തലവേദന, പമ്പ കടന്നത് കാണാം, എന്ത് കൊണ്ട്? എന്ത് ചികിത്സ ആണ് നമ്മൾ ഇവിടെ ചെയ്തത്? ആരാണ് ഈ തലവേദന മാറ്റിയത്? എങ്ങനെ ആയിരിക്കാം മാറിയത്?

  AND ARUN CONTINUES IN THE NEXT COMMENT

  വിശ്രമം ആണ് ഈ രോഗത്തെ മാറി കടക്കാൻ ശരീരത്തിന് അവസരം നൽകിയത്, ഇതിനു സഹകരിക്കുക മാത്രം ആണ് നമ്മൾ ചെയ്യേണ്ടത്. ചലനവും വിശ്രമവും( ശ്രമവും വിശ്രമവും) ചേർന്നതാണ് ശരീരത്തിന്റെ പ്രവർത്തനം. ചലനത്തിലൂടെ സംഭവിച്ച കേടു പാടുകൾ വിശ്രമത്തിലൂടെ സ്വയം തിരുത്താൻ/ നന്നാക്കാൻ ശരീരത്തിന് അറിയാം. ഒരു മോട്ടോർ കാറിനോ യന്ത്രത്തിനോ ഈ കഴിവ് ഇല്ലാ എന്നാ കാര്യം പ്രത്യേകം ഓർക്കുക.ഈ വിശ്രമത്തിന്റെ ഇടവേളകൾ എത്ര കുറയുന്നുവോ അത്രയും ഈ റിപയറും കുറയും, ശരീരം രോഗാതുരം ആകും. ഇങ്ങനെ പലവട്ടം നിഷേധിക്കപ്പെട്ട/തടയപ്പെട്ട repair പ്രവർത്തികൾ ശരീരത്തിന്റെ/ രക്തത്തിന്റെ സ്ഥിതി സാന്ദ്രത മാറ്റുന്നു. മഹാ രോഗത്തിലേക്ക് പ്രമോഷൻ കിട്ടുന്നു. മാത്രവുമല്ലാ കേടായ ഒരു കാറിനെക്കൊണ്ട് നിങ്ങൾ വീണ്ടും ഓടിച്ചു കൊണ്ടിരിക്കുമോ? തുടർച്ചയായി കുറച്ചു അധികം ദൂരം ഓടിയാൽ വാഹനത്തിന്റെ engine തണുക്കാൻ നമ്മൾ അനുവദിക്കും, പക്ഷെ കേടായ ആമാശയത്തെ, കരളിനെ, ഹ്രദയതെ, കൈ കാലുകളെ ഒന്നും നമ്മൾ വിശ്രമം എടുക്കാൻ അനുവാദം നൽകില്ലല്ലൊ. തുടർച്ചയായി പണിയിപ്പിച്ചു കൊണ്ടേ ഇരിക്കും. കാർ നമ്മൾ ലക്ഷങ്ങൾ കൊടുത്തു വാങ്ങിയതല്ലേ? അങ്ങനെയല്ലല്ലോ, ശരീരം വെറുതെ നമുക്ക് കിട്ടിയതാണല്ലോ.

  ഇവിടെ ആണ് അല്ലോപതിയുടെ ശാസ്ത്രീയത എന്നത്, അവർ ICU കൾ പണിതിട്ടിരിക്കുന്നത് ഈ കാര്യം നന്നായറിയാവുന്നതിനാൽ ആണ്, അവിടെ നിങ്ങൾ ചിന്തിക്കരുത്, അനങ്ങരുത്, തിരിയരുത്‌, ദയസ്പാം തന്നു നിങ്ങളുടെ ചിന്തകളെ പോലും മരവിപ്പിച്ചു പൂർണ നിർബന്തിത വിശ്രമം നിങ്ങൾക്ക് നൽകുന്നു. മരുന്നുകളുടെ ദോഷ വശങ്ങള ഒക്കെ ഉണ്ടെങ്കിലും ആ വിശ്രമം എന്ന ഖടകം ആണ് രോഗ മാറ്റത്തിന്റെ ഹേതു.

  പല പ്രക്രതി ചികിത്സകരുടെ അടക്കം തെറ്റിധാരണ ആണ് പഴങ്ങൾ ആണ് രോഗം മാറ്റുന്നത്, പഴങ്ങൾ മരുന്നാണ്, എന്നൊക്കെ. രോഗം മാറ്റുന്നത് വിശ്രമത്തിലൂടെ ശരീരം സ്വയം ആണ്. പഴങ്ങൾ കഴിച്ചപ്പോൾ ശരീരത്തിന്- അവയെ ദഹിപ്പിക്കാൻ ആമാശയത്തിനു ഏതാനും മണിക്കൂറുകൾ മാത്രം ചിലവഴിച്ചാൽ മതി, എന്നതിനാൽ കൂടുതൽ സമയം വിശ്രമം കിട്ടുന്നു, റിപയറിനു കൂടുതൽ സമയം കിട്ടുന്നു, എന്നതിനാൽ സൌഘ്യം എളുപ്പമാകുന്നു എന്ന് മാത്രം.

  പഴങ്ങളും പച്ചക്കറികളും രോഗം വരുമ്പോൾ കഴിക്കേണ്ട ഒന്നല്ലാ, രോഗം ഇല്ലാത്തപ്പോൾ ധാരാളമായി കഴിക്കേണ്ട ഒന്നാണ്. അതാണ്‌ മനുഷ്യന്/അവന്റെ ദഹന വ്യവസ്ഥക്ക് സ്വാഭാവികം ആയി എളുപ്പത്തിൽ ദഹിപ്പിക്കാൻ പറ്റുന്നത്. എന്തായിരിക്കണം നമ്മുടെ ആഹാരം എന്ന് ചോദിച്ചാൽ പച്ചക്ക് വയറു നിറച്ചു ആസ്വദിച്ചു രുചിയോടെ കഴിക്കാൻ പറ്റുന്നത് എന്തൊക്കെ ആണോ അതാകണം ഭക്ഷണം. അത് മാത്രമേ ആകാവൂ ഭക്ഷണം. അതിനെ വേവിച്ചാൽ ഗുണം കുറയുക ആണ് ചെയ്യുന്നത്, പാചകം ചെയ്യുമ്പോൾ ജൈവ മാറ്റത്തിന്റെ ഫലം ആയി ധാരാളം പോഷകങ്ങൾ നഷ്ടപ്പെടുന്നു. അപ്പോൾ പിന്നെ പുല്ലും വയ്ക്കോലും കൂവളത്തിലയും തുളസി നീരും ഭക്ഷണം അല്ലാ എന്നും ഏതെങ്കിലും പ്രക്രതി ചികിത്സാ കേന്ദ്രങ്ങളിൽ അത് നൽകുന്നുണ്ടെങ്കിൽ അത് പമ്പര വിഡ്ഢിത്തം ആണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ? ജ്യൂസ്‌ പോലും ശരി ആയ ഭക്ഷണം അല്ലാ, ശരീരത്തിന്റെ ദഹന വ്യവസ്ഥയെ സംബന്ധിച്ച് കുറച്ചേറെ കഠിനം ആണത് പോലും.

   

  https://www.facebook.com/photo.php?fbid=611459512235326

  Print Friendly

  779total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in