• നമ്മുടെ മനസ്സ് നമ്മുടെത് മാത്രമല്ല.

  by  • August 31, 2013 • തത്വചിന്ത • 0 Comments


  ഒരു വ്യക്തി എന്നത് വ്യത്യസ്ത മാനങ്ങളായുള്ള ഘടനകളുടെ സാകല്യമാണ് .

  • ഭൌതികരൂപം : ശരീരം.
  • പ്രാതിഭാസികരൂപം : ജീവന്‍.
  • ധര്‍മരൂപം : മനസ്സ്.
  • സംവേദകരൂപം : വ്യക്തിത്വം.
  • ഊര്‍ജരൂപം : പ്രഭാവം.

  മനസ്സെന്നത്, സത്തയുടെ ധര്‍മ രൂപമാണ് . ധര്‍മ വിതരണം  ആ സത്തയുടെ അകം പുറം വ്യവസ്ഥകള്‍ക്കനുസൃതം    നില കൊള്ളുന്നു. സത്തയുടെ സ്വധര്‍മ വ്യവസ്ഥയെ ബോധ മനസ്സെന്നു വിളിക്കാം.  ബോധ മനസ്സിനെ ആധാരമാക്കി ഇതര വ്യവസ്ഥാ മനസ്സുകള്‍ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.

  മനസ്സിന്റെ തലങ്ങള്‍

   

  സത്താ മനസ്സ് 

   ബോധ മനസ്സ്  : ബുദ്ധിപരമായ നിര്‍ണയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

  വ്യവസ്ഥാതലം : സത്താ തലം.

  ഇന്ദ്രിയം  : ജ്ഞാനേന്ദ്രിയം 

   

  അന്തര്‍ മനസ്സ് 

   ഉപബോധ  മനസ്സ്  :

   വസ്തുതാപരമായും ആശയപരമായും കൈകാര്യ പരമായും ഉള്ള സ്മൃതികളെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

  വ്യവസ്ഥാതലം : കല / അവയവ  തലം.

  ഇന്ദ്രിയം  : സ്മൃതീന്ദ്രിയം 

   

  അവബോധ  മനസ്സ് : 

   ജൈവപരവും, ശരീരഘടനാപരവും പാരമ്പര്യപരവും ആയ  നിര്‍ണയങ്ങളെ   കൈകാര്യം ചെയ്യുന്നു.

  വ്യവസ്ഥാതലം : കോശ  തലം.

  ഇന്ദ്രിയം  : സ്വത്വേന്ദ്രിയം

   

  ബാഹ്യ മനസ്സ് 

  പ്രകട  മനസ്സ് :

   കര്‍മപരം  ആയ  നിര്‍ണയങ്ങളെ  കൈ കാര്യം ചെയ്യുന്നു.

  വ്യവസ്ഥാതലം : ജീവന തലം.

  ഇന്ദ്രിയം  : കര്‍മേന്ദ്രിയം.

   

  പ്രതി  മനസ്സ് :

  അന്യോന്യപരമായ നിര്‍ണയങ്ങള്‍ കൈ കാര്യം ചെയ്യുന്നു.

  വ്യവസ്ഥാതലം : സാമൂഹ്യ തലം.

  ഇന്ദ്രിയം  :വിവിക്തേന്ദ്രിയം 

   

  പ്രപഞ്ച  മനസ്സ് 

   പരി  മനസ്സ് :

   പ്രപഞ്ചപരവും, സാമൂഹ്യപരവും ആയ  നിര്‍ണയങ്ങളെ  കൈകാര്യം ചെയ്യുന്നു.

  വ്യവസ്ഥാതലം : ജീവ തലം.

  ഇന്ദ്രിയം  : പരമേന്ദ്രിയം. 

   

  നമ്മുടെ മനോമണ്ഡലം  പൂര്‍ണമാകുന്നത് ഇതര പ്രപഞ്ച ഘടകങ്ങളുടെ ധര്‍മങ്ങളും കൂടി ചേരുമ്പോഴാണ്. നാമും ഇതര പ്രപഞ്ച ഘടകങ്ങളും തമ്മിലുള്ള നിരന്തരമായ പ്രഭാവ വിനിമയമാണ്‌ പ്രാപഞ്ചികമായ മുഴുവന്‍ പ്രക്രിയകള്‍ക്കും അടിസ്ഥാനം.

  ഫേസ്ബുക്കില്‍ ഈ പോസ്റ്റ് കാണുക.

   

  Print Friendly

  1134total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in