• പ്രേക്ഷകന്‍റെ വേദന കലാകാരനു അശുഭമായിരിക്കും

  by  • October 4, 2018 • തത്വചിന്ത, മാനേജുമെന്റ് • 0 Comments

   

  കല ഏതു തന്നെയാകട്ടെ, പ്രേക്ഷക കോടികളുടെ വേദനാ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതെങ്കില്‍ അതിന്റെ പ്രഭവത്തിന്‍ മുകളില്‍ വേദനപ്പെടാന്‍ കാരണമാകും.

   

  വളരെ പ്രിയപ്പെട്ട ഒരു സംഗീതജ്ഞന്‍ അന്തരിച്ചു. അകാലത്ത്. ഇക്കോ സൈക്കോളജിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് കൊണ്ട് ഒന്ന് ഈ കാഴ്ച്ചയെ അറിയാന്‍ ശ്രമിക്കട്ടെ.

  പലപ്പോഴും ഫിഡില്‍ നമ്മിലുണ്ടാക്കുന്നത് അതി വൈകാരികതയാണ്. ഹര്‍ഷത്തേക്കാളേറെ പല ഫിഡില്‍ മാന്ത്രികരും നമ്മെ കരുണയുടെയും വേര്‍പാടിന്റെയും ദുഖത്തിന്റെയും ചക്രവാളങ്ങളിലൂടെ കൊണ്ട് പോകും. നമ്മിലെ വേദനാ ശരീരത്തെ അവര്‍ ഉണര്‍ത്തി നിര്‍ത്തും. കാരണം വേദനാ ശരീരത്തിന്റെ ഉണര്‍ച്ചയാണ് അതി വൈകാരികതയോടെ അതിന്റെ പ്രഭവത്തോടുള്ള പ്രണയമായി അതിന്റെ പ്രേക്ഷകനെ പ്രതികരിപ്പിക്കുക.

   

  ഈ മാന്ത്രികര്‍ അവരുടെ സംഗീതത്തിനുമപ്പുറം അതിന്റെ ഭൌതികമായ പ്രകടനം കൊണ്ട് ഒരു ജനതയുടെ തന്നെ മനസ്സിനെ സ്വാധീനിക്കുന്നുവെങ്കില്‍, വിലാപ സദൃശമായ ആ വികാരങ്ങള്‍ക്ക് താരങ്ങളായ ഫിഡില്‍ മാന്ത്രികര്‍ തന്നെയത്രേ മൂര്‍ത്തതയേകുക. അവരുടെ മുഖമെത്ര പുഞ്ചിരി നിറഞ്ഞതെങ്കിലും വിലാപങ്ങളുടെ ഉദ്ദീപന പ്രഭവ കേന്ദ്രമായി തീരുവാന്‍ ഈ മാത്രികര്‍ വിധിക്കപ്പെടും. ഒട്ടേറെ പേരുടെ വേദനാ ശരീരങ്ങളെ വീണ്ടും വലുതായി ഇളക്കി വിട്ടു കൊണ്ട് അകാലങ്ങളില്‍ അവര്‍ പൊഴിയും.

   

  ക്ലാസ്സിക്കല്‍ സംഗീതത്തിന്റെ കേവലമായ ഫ്രെയിമുകള്‍ വിട്ടു വേദനാ ശരീരത്തിന്‍റെ ഉദ്ദീപനത്തില്‍ ശ്രദ്ധിക്കുന്ന ഫിഡില്‍ മാന്ത്രികര്‍ക്ക് ആണ് ഈ വിധി. അതും ആധുനിക കാലത്തെ സാമൂഹ്യമാദ്ധ്യമ പ്രചാരം ഏറെ വര്‍ദ്ധിചിരിക്കുമ്പോള്‍ ഈ ഇക്കോ സൈക്കോളജിക്കല്‍ പ്രതിഭാസം പഴയ കാലത്തേക്കാള്‍ ആയിരക്കണക്കിന് മടങ്ങ്‌ ശക്തിയില്‍ പ്രവര്‍ത്തിക്കും.

   

  കവികളെ പോലെ തന്നെ പ്രേക്ഷകരെ സൃഷ്ടിക്കുന്ന മറ്റേതു കലയ്ക്കും സാമൂഹ്യ മനസ്സില്‍ നിന്നുമുള്ള പ്രതിനിലയും അതിനൊത്ത അനുരണനവും ഉണ്ടാക്കുവാന്‍ പാകത്തില്‍ പ്രഭാവമാകാന്‍ കഴിയും. അകാലത്തില്‍ പൊഴിഞ്ഞ എല്ലാ മഹാ കലാകാരന്മാരെയും ഈ പ്രതിഭാസവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് അത് ബോദ്ധ്യമാകും. അതിനാല്‍ പ്രേക്ഷകരെ വേദനാശരീരം കൊണ്ട് ഇളക്കി മറിക്കുന്ന കലാകാരന്മാര്‍ ഏവരും ശ്രദ്ധിക്കുക തന്നെ വേണം.

   

  🙏 ലേഖകന്റെ മനസ്സിനെ ജീവിച്ചപ്പോഴും അകാലത്ത്‌  പിരിഞ്ഞപ്പോഴും  ഏറെ ഉലച്ച കലാകാരന് ആദരാഞ്ജലികള്‍..

  Print Friendly

  1893total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in