• വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ?

  by  • August 31, 2013 • ആരോഗ്യം • 0 Comments

  വേദനയില്ലാത്ത പ്രസവം സാദ്ധ്യമോ?

  സിസേരിയനും, മരുന്നും ഉപയോഗിച്ചും വേദനയില്ലാതെ പ്രസവിക്കാം. നമ്മുടെ വിഷയം അതല്ല. ഇതൊന്നുമല്ലാതെ വേദനയില്ലാതെ പ്രസവം സാദ്ധ്യമാണോ? ചുരുങ്ങിയത്, ഒരു തുന്നല്‍ പോലും ഇല്ലാതെ, സങ്കീര്‍ണമല്ലാതെ  വീട്ടില്‍ പ്രസവം സാദ്ധ്യമാണോ?

  എന്റെ കുഞ്ഞുങ്ങളെയും(2005 ല്‍) ഞങ്ങളുടെ ഗ്രൂപിലെ (ഒളിമ്പസ് , പാലക്കാട്‌ ) മറ്റു കുഞ്ഞുങ്ങളുടെയും ജനനം ഇങ്ങനെ തന്നെ ആയിരുന്നു. കേരളത്തിലെ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വേദനയില്ലാത്ത പ്രസവങ്ങള്‍ (2001 & 2002 ല്‍)രണ്ടും ഞാന്‍ തന്നെയാണ് കണ്ടക്ടു ചെയ്തിട്ടുള്ളത്. എന്റെ നേതൃത്വത്തില്‍ ഏഴു സ്വാഭാവിക പ്രസവങ്ങളും, നിര്‍ദ്ദേശത്തില്‍ ഒട്ടേറെ പ്രസവങ്ങളും നടത്തിയിട്ടുണ്ട്. (എല്ലാം വേദനയില്ലതതല്ല. പക്ഷെ എപ്പിസിയോട്ടമി  /തുന്നല്‍ പോലും ഇല്ലാതെ വീട്ടില്‍ തന്നെ പ്രസവിക്കുകയാണ് രീതി. ) കേരളത്തിലെ പ്രകൃതി ജീവനക്കാര്‍ക്ക്, ആദ്യ മാതൃക  സൃഷ്ടിച്ചു നല്‍കിയത്, ഞങ്ങളുടെ ശ്രമ ഫലമായാണ്. ഞാന്‍ ഓര്‍തോപതി ഫിസീഷ്യന്‍ ആയിരുന്നു.
  (ഇപ്പോള്‍ പ്രാക്സ്ടീസു ചെയ്യുന്നില്ല). ഹോമിയോ, പ്രകൃതി ചികിത്സാ മേഖലകളില്‍ പ്രാവീണ്യമുള്ള ചികിതകരുടെ ഒരു പാനല്‍ തന്നെ ഈ ധാരയില്‍ ഞങ്ങളില്‍ ഉണ്ടായിരുന്നു. പ്രത്യക്ഷമല്ലാതെ ചില അലോപതി ഫിസീഷ്യന്സും സഹകരിച്ചിരുന്നു. ഞങ്ങള്‍ പതിനഞ്ചോളം കൊല്ലം മുന്‍പ് തുടങ്ങി വച്ച ഈ രീതി, ഇന്ന്, ലോകമെമ്പാടും  ഒരുപാട് പേര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ട്.. (ഞങ്ങളോട് ബന്ധമില്ലാതെയും ഒരുപാട് നടക്കുന്നുമുണ്ടാകും.)

  പ്രസവ സമയത്ത്  അടുക്കുമ്പോള്‍,  അത് വീട്ടില്‍ വച്ചാക്കാം എന്ന്  തീരുമാനിക്കുന്നവരെ അല്ല ഞങ്ങള്‍ തുണയ്ക്കുക. ഗര്‍ഭധാരണത്തിന് മുമ്പേ തന്നെ  ഒരുങ്ങാനുണ്ട്. ഭക്ഷണ ക്രമീകരണം, പ്രത്യേക വ്യായാമം, കൌന്സലിംഗ് എന്ന് തുടങ്ങി കുറെയേറെ സ്റ്റെപ്പുകള്‍ ഉണ്ട്.  ഒളിമ്പസ്സിലെ സ്ത്രീകളില്‍ ഇതിനു പ്രത്യേകം ഒരുക്കങ്ങള്‍ വലുതായ് വേണ്ടതില്ല. (ഇവിടെ അത്തരത്തിലുള്ള ജീവിത ശൈലി ആണ് ഞങ്ങള്‍ പിന്തുടരുന്നത്. ഒളിമ്പസ്സിലെ സ്ത്രീകള്‍ക്ക്, മെന്‍സസ് സമയത്ത്  പോലും വേദന ഉണ്ടാകാറില്ല.) പിന്നെ ഇതിന്റെ ശാസ്ത്രീയതയെ ബോധ്യപെടാത്തവരെ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. അത് അപകടം ഉണ്ടാക്കാം. അത്തരക്കാരെ, ഞങ്ങള്‍ ഗൈനക്കൊജിസ്ടുകളെ കാണാന്‍ ഉപദേശിക്കറായിരുന്നു  പതിവ്. തേടി വരുന്നവരെ മാത്രമേ ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നുള്ളൂ.

  പ്രകൃതി / സ്വാഭാവിക പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടര കിലോയില്‍ കൂടുതല്‍ തൂക്കം കാണില്ല. അവര്‍ ഘടനാ പരമായി പൂര്‍ണ ആരോഗ്യം ഉള്ളവരും ആയിരിക്കും. അതാണ്‌ പ്രസവം സുഗമമാക്കുന്ന ഒരു ഘടകം. മംസ്യാഹാരം കഴിക്കുമ്പോഴുള്ള ചേരുവകളില്‍ ക്രമീകരണം നടത്തിക്കൊണ്ടാണ്, തൂക്കം കുറയ്ക്കുന്നത്. (മാംസ്യം അന്നജതോട് ചേര്‍ത്ത് കഴിക്കുമ്പോള്‍, അവ, തടികൂട്ടും, പക്ഷെ അത് ആരോഗ്യമുള്ള തടി ആകില്ല. ഗര്‍ഭിനിക്കായാലും, ശിശുവിനായാലും, ഒരു പുരുഷനായാലും.)   പരിപ്പ്, കടല വര്‍ഗങ്ങളും, മീനും മുട്ടയും, ഇറച്ചിയും വരെ മാംസ്യങ്ങലാണ്. പച്ചക്കറികളിലെ മാംസ്യം, ശരീരത്തിന് ശരിയാം വിധം വേര്‍തിരിച്ചുപയോഗിക്കാന്‍ ആകും. സസ്യേതര ഭക്ഷണം പൊതുവില്‍  ഒഴിവാക്കണമെന്നാണ്  കണക്ക്‌. എന്നാല്‍ പാരമ്പര്യമായി സസ്യേതര ഭക്ഷണം കഴിക്കുന്നവര്‍ക്ക്, ആദ്യ മൂന്ന് മാസം മീന്‍ വല്ലപ്പോഴും കഴിക്കാന്‍  പറയാറുണ്ട്‌. (പോഷണത്തിന് വേണ്ടി. അത്തരക്കാര്‍ക്കു, എങ്കിലേ പോഷണം ഉണ്ടാകൂ എന്നത് അനുഭവം)

  ഗര്‍ഭകാലത്ത്, ആദ്യ മൂന്നു മാസങ്ങളില്‍, ഒരു നേരവും, പിന്നീട് മൂന്നു മാസം, രണ്ടു നേരവും , അവസാന മൂന്നു മാസം മൂന്ന് നേരവും ഫലവര്‍ഗങ്ങളും പാചകം ചെയ്യാത്ത പച്ചക്കറികളും കഴിക്കുകയാണ് ഇതിലെ ഒരു ഘട്ടം. ഉത്തേജകങ്ങളായ, ചായ, കാപ്പി തുടങ്ങി ജാപ്പി വരെ അനുവദിക്കാറില്ല. പിന്നെ, മുളപ്പിച്ച പയര്‍ / കടല വര്‍ഗങ്ങള്‍, കറുത്ത ഉണക്ക മുന്തിരി, ഈന്തപഴതിന്റെ സത്ത് എന്ന് തുടങ്ങി കുഞ്ഞിന്റെയും  അമ്മയുടെയും പോഷണത്തിന് വേണ്ടുന്ന എല്ലാം സ്വാഭാവികമായി നല്‍കാറുണ്ട്.

  ചില പ്രത്യേക വ്യായാമങ്ങള്‍ കൊണ്ട്, ഗര്‍ഭപാത്രത്തിന്റെ വികാസ സങ്കോച  പ്രക്രിയകളും, ഇടുപ്പെല്ലിനെ നിയന്ത്രിക്കുന്ന പേശികളും പൂര്‍ണമായും അയവുള്ളതാകും. യോഗ, നൃത്തം, കോര്‍ടെ-കര്‍വ് എന്നിവ അതില്‍ പെടും.മനോ നില സന്തോഷ ഭരിതവും ശാന്തവും ആകുന്നതിനുള്ള പോസിടീവ് അഫ്ഫര്‍മെഷനുകളും ധ്യാനവും വഴി, ശരീര പ്രവര്‍ത്തന പശ്ചാത്തലത്തെ ക്രമീകരിക്കുകയാണ് ഇതിലെ അടുത്ത മുഖ്യ വിഭാഗം. കൂടാതെ ഇടവിട്ടുള്ള  കൌന്‍സിലിങ്ങും വേണ്ടിവരും. ക്വാണ്ടം ഹൈജീന്‍ ഈ സംവിധാനത്തെ ആത്യന്തികമായി തുണയ്ക്കാറുണ്ട്

  https://www.facebook.com/groups/olympussdarsanam/doc/260481270649684/

  Print Friendly

  841total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in