• ജീവിത വിജയത്തിനു പാരഡൈം ഷിഫ്റ്റ്‌

  by  • December 9, 2018 • ക്രമപ്പെടുത്താത്തവ • 0 Comments

  ആഗ്രഹിച്ചാല്‍ എന്തും നടക്കും എന്ന് LAW OF ATTRACTION  പറയുന്നു. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോകുന്നത് എന്ത് കൊണ്ടാണ്?

  നാം അറിയുന്ന നമ്മുടെ ബോധ മനസ്സിന് ചില താല്‍കാലിക കൂട്ടിക്കിഴിക്കലുകള്‍ ജീവിതത്തില്‍ നടത്തുവാന്‍ കഴിയും. എന്നാല്‍ ജീവിതത്തിലെ ശീലങ്ങളും വിശ്വാസങ്ങളും യോഗ്യതകളും ഒക്കെ ഓര്‍മയാക്കി രേഖപ്പെടുത്തി വച്ചിട്ടുള്ള ഉപബോധ മനസ്സാണ് ജീവിതത്തിലെ ഓരോ നിമിഷത്തെ അനുഭവങ്ങളും നമുക്ക് കൊണ്ട് തരുന്നത്.  ഈ ഓര്‍മസഞ്ചയത്തെ ഉപബോധ ചിത്രം അഥവാ പാരഡൈം എന്ന് വിളിക്കുന്നു.. എട്ടു വയസ്സ് ആകുന്നതു വരെയുള്ള കാലം കൊണ്ട് രൂപീകരണം പൂര്‍ത്തിയാകുന്ന ഈ ഉപബോധ ചിത്രം നമ്മുടെ ജീവിതത്തെ മുഴുവനായും തീരുമാനിക്കുന്നു. ഒരാളുടെ ജീവിതം വിജയമാകുന്നതിനും പരാജയമാകുന്നതിനും അടിത്തറയാകുന്നത്  ഈ പാരഡൈം ആണ്.

  ആഗ്രഹിച്ചാല്‍ എന്തും സാധിക്കും എന്ന ലോ ഓഫ് അട്രാക്ഷന്‍ പരിശീലിച്ചിട്ടും പലര്‍ക്കും അത് നടക്കാതെ പോകുന്നത് മതിയായ മനോചിത്രം അഥവാ പാരഡൈം ഇല്ലാത്തത് കൊണ്ടാണ്. ജീവിത വിജയത്തിനു വേണ്ടത് “വിജയകരമാണ് ജീവിതം” എന്ന പാരഡൈം ആണ്. വെറും പരിശ്രമം കൊണ്ട് നേടാവുന്ന ഒന്നല്ല ആ പാരഡൈം. അതിനു നിലവിലുള്ള ഉപബോധ ചിത്രത്തെ മാറ്റി എഴുതേണ്ടതുണ്ട്.  ഈ മാറ്റി എഴുത്തിനെയാണ് പാഡൈം ഷിഫ്റ്റ്‌ എന്ന് വിളിക്കുന്നത്‌.

  ശരിയും ശുദ്ധവുമായ വിവിധ തരം ധ്യാനങ്ങള്‍ വഴി മനസ്സിനെ സുതാര്യമാക്കല്‍,  മനസ്സിലെ കെട്ടിക്കിടക്കുന്ന വികാര മാലിന്യങ്ങളെ കഴുകിക്കളയല്‍ , ബോധ മനസ്സിനെ ബൈപ്പാസ് ചെയ്തു കൊണ്ട് ഉപ ബോധത്തിലെ മതിയായ ചിത്രങ്ങള്‍ കടത്തിവിടല്‍,

  വേണ്ടുന്ന കാര്യത്തില്‍ സ്ഥിരമായി ഫോക്കസ് ചെയ്യല്‍ തുടങ്ങി മനസ്സിനെ സ്വയം പരിശീലിപ്പിച്ചു കൈകാര്യം ചെയ്യുന്ന ഒട്ടേറെ റ്റെക്കിനിക്കുകള്‍ വഴിയാണ്  ഈ ഷിഫ്റ്റ്‌ സാദ്ധ്യമാകുന്നത്. പുസ്തകം വായനയിലൂടെയോ വീഡിയോ കാണുന്നതിലൂടെയോ ഈ വിദ്യ സ്വായത്തമാക്കുവാന്‍ കഴിയില്ല. ഈ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ സാന്നിദ്ധ്യത്തിലും മേല്‍നോട്ടത്തിലും പരിശീലിക്കുക മാത്രമാണ് അതിനുള്ള വഴി.

  ക്യൂ-ഈസി ടൂള്‍സ് വര്‍ക്ക് ഷോപ്പ് പരമ്പര ഈ പരിശീലനത്തിനു നിങ്ങളെ സഹായിക്കും.

  പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുമ്പായി നിര്‍ബന്ധമായും കാണേണ്ടുന്ന സൌജന്യ തിയറി സെഷനുകള്‍

  വായിക്കാന്‍

  1. ഉപബോധ വിപ്ലവം

  ഉപബോധ വിപ്ലവം വ്യക്തി ജീവിതത്തില്‍

  2. ക്യൂലൈഫ്

  ക്യൂലൈഫ് അനുഭവാത്മക പഠനക്കളരി

  കാണുവാന്‍

  3. ക്യൂലൈഫ്  ആമുഖ വീഡിയോ സെഷനുകള്‍

  https://u.nu/31q0

  Print Friendly

  341total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in