• അവധി സമയ സമാന്തര വിദ്യാലയം

  by  • August 31, 2013 • കൂട്ട് ജീവിതം • 0 Comments

  നമ്മുടെ പിഞ്ചോമനകളെ നമുക്ക് ഇഷ്ടമാണ്.

   

  അവര്‍ ജീവിതത്തില്‍ ആനന്ദത്തിന്റെ, ആരോഗ്യത്തിന്റെ, അറിവിന്റെ,

  ആയുസ്സിന്റെ, ആസ്തിയുടെ, അടുക്കിന്റെ, അഭിവൃദ്ധിയുടെ പടവുകള്‍ ഓരോന്നായി

  വിജയിച്ചു ചെല്ലണമെന്നും നമുക്കാശയുണ്ട്. വെട്ടിപ്പിടിക്കാനുള്ള

  കഴിവുണ്ടാക്കാന്‍ അടുത്ത്, മികച്ചതെന്നു നമുക്ക് ഉറപ്പുള്ള ഒരു

  വിദ്യാലയത്തിലേക്ക്‌, അവരെ അയക്കുന്നുണ്ട്. നമ്മുടെ ആശകളെ യാഥാര്‍ത്ഥ്യം

  ആക്കാന്‍ അവിടുത്തെ അധ്യാപകര്‍ ആവോളം ശ്രമിക്കുന്നുമുണ്ട്.

   

  ഇത്രയുമൊക്കെ ആയാല്‍ , തിരക്കുകളും വെല്ലുവിളികളും മത്സരങ്ങളും

  അറിവില്ലായ്മകളും അടുക്കില്ലായ്മയും ഒക്കെ നിറഞ്ഞ ഈ പുതുലോകത്ത്

  അവര്‍ക്ക് അല്ലലില്ലാതെ വിജയിച്ചു മുന്നേറാന്‍ ആകുമെന്ന് തോന്നുന്നുണ്ടോ

  ? അത്രയും കൊണ്ട് മതിയാകില്ല എന്നാണു ആധുനിക മാനെജുമെന്റ്റ് ശാസ്ത്രവും

  വിദ്യാഭ്യാസ ശാസ്ത്രവും മന:ശാസ്ത്രവും പറയുന്നത്. നമ്മുടെ വിദ്യാഭ്യാസ

  വിദഗ്ധര്‍ക്ക് ഇതിന്നും അറിയാതെയല്ല . പക്ഷെ, മതിയായ സംവിധാനങ്ങള്‍ പൊതു

  വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ട് വരിക, എളുപ്പം നടക്കാവുന്നതല്ല.

   

  ജീവിതത്തിന്റെ വേഗവും, ആയവും കൂടിയപ്പോള്‍, പ്രകൃതി ഒരുക്കുന്ന

  അപകടങ്ങളും ദുരന്തങ്ങളും നമ്മിലേക്ക്‌ ആഞ്ഞു വരികയാണ്. അവയെ നേരിടാന്‍ ,

  യൌക്തിക ബുദ്ധിശേഷി മതിയാകില്ല. ഇതര ശേഷികള്‍, പൊതു വിദ്യാഭ്യാസ

  സ്ഥാപനങ്ങളില്‍ നിന്നും പൊതുവില്‍ കിട്ടുകയുമില്ല അപ്പോള്‍ നമ്മുടെ

  പൊന്നോമനകള്‍ക്ക് ജീവിക്കുവാന്‍ കഴിവുള്ളവരാകുവാന്‍വേണ്ടുന്ന മിക്കവാറും

  എല്ലാം നല്‍കാന്‍ കഴിയുന്ന ഒരു അവധി സമയ വിദ്യാലയവും കൂടി സമാന്തരമായി

  വേണ്ടതല്ലേ?

  നിങ്ങള്‍ എന്ത് പറയുന്നു

   

  https://www.facebook.com/groups/olympussdarsanam/doc/276640832367061/

  Print Friendly

  483total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in