• ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും

  by  • July 19, 2013 • സാമൂഹികം • 0 Comments

  ശരി തെറ്റ്, ഉണ്ട് ഇല്ല, എന്നുള്ള ദ്വന്ദങ്ങളുടെ ബൈനറി ഡാറ്റ അല്ല പ്രപഞ്ചം. ഈ രണ്ടു അവസ്ഥകളും വെറും ആശയമാണ്. ഇത് അനുമാനിക്കുന്ന ഞാനും നിങ്ങളും അടക്കും ഓരോരുത്തരും ഈ ദ്വന്ദങ്ങള്‍ക്കിടയിലെവിടെയോ നിന്നുകൊണ്ട് അതാണ്‌ ശരി എന്ന് കരുതുകയും അതല്ലാത്തത് എതിര്‍ പക്ഷമെന്ന് വ്യാഖാനിക്കയും ചെയ്യുന്നു. തന്റെ വീക്ഷണ നിലയില്‍ നിന്നും മാറി നിന്ന് നോക്കുവാനുള്ള ശാരീരിക ഘടനാ ശേഷി തന്നെ നമുക്ക് മാറ്റാനായെന്നു വരില്ല. അങ്ങിനെയുള്ളപ്പോള്‍ ഇതര സത്യതിനുള്ള സാദ്ധ്യതയും കാണാനാകില്ല. സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് (പഠിപ്പിക്കേണ്ടത്) ഇപ്പറഞ്ഞ ബഹു – മാനങ്ങളെ പറ്റിയാണ്. ബഹു-മാനത്തെ അറിയാത്തിടത്തോളം അവനവന്‍ കാണുന്നു എന്ന് കരുതുന്ന സത്യങ്ങള്‍, വെറും തോന്നല്‍ മാത്രമായിരിക്കും. വ്യത്യസ്ത വീക്ഷണ കോണങ്ങളില്‍ തികച്ചും വ്യത്യസ്തങ്ങളായുള്ള അസ്ഥിതങ്ങളാണ്‌ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും സ്വഭാവവും, ധര്‍മവും, ജ്ഞാനവും, സ്ഥലവും, കാലവു, ഭാവവും എല്ലാം. അത്തരം ബഹു വിധാവസ്ഥയെ സഹിഷ്ണുതയോടെ അംഗീകരിക്കുകയും “ബഹുമാനിക്കയും” ചെയ്യുക എന്നതല്ലേ, ശാന്തി, ജ്ഞാനം, സുസ്ഥിതി..നമുക്കും ലോകത്തിനും?

   

  https://www.facebook.com/notes/santhosh-olympuss/notes/222770831104198

  Print Friendly

  822total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in