• വ്യക്തിപരമായ ദുശീലങ്ങള്‍ തടസമാകുമോ…

  by  • August 30, 2013 • അംഗത്വം • 0 Comments

   

  A green Heart asked:

   

   

   

  ======

   

  സമൂഹത്തിന്റെ എല്ലാ ഗുണ ദോഷങ്ങളും പേറുന്നവര്‍ ആയിരിക്കും. അത് കൊണ്ട് തന്നെ, അവയൊക്കെ ഉപേക്ഷിച്ചേ വരാവൂ എന്ന് നിഷ്കര്‍ഷിച്ചാല്‍ ആരും ഇവിടെ ഉണ്ടാകില്ല തന്നെ. നാം വിഭാവനം ചെയ്യുന്ന ഒരു ശുദ്ധ ഭൂമി (സമ്പൂര്‍ണ സ്വാശ്രയ സുസ്ഥിര നവഗോത്ര സമൂഹം ) ഇവിടെ സൃഷ്ട്ടിച്ചെടുക്കാന്‍  , ഏറ്റം ചുരുങ്ങിയത്  എട്ടു തലമുറയെങ്കിലും വേണ്ടി വരും,എന്നാണു ഒളിമ്പസ്സിന്റെ അനുമാനം..(അതും, എല്ലാം നാം വിഭാവനം ചെയ്യുന്ന മുറയ്ക്ക് നടന്നാല്‍.. ഇപ്പോള്‍ തന്നെ നാം 25വര്‍ഷത്തോളം വൈകി..)

   

   

  എന്നാല്‍ ഒളിമ്പസ്സിന്റെ നിയമങ്ങള്‍ക്കോ നിഷ്കര്‍ഷകള്‍ക്കോ വിട്ടു വീഴ്ചകള്‍  ഉണ്ടാകും എന്നും കരുതേണ്ടതില്ല.  മദ്യം, പുകയില, മയക്കു മരുന്നുകള്‍, രാസൌഷധങ്ങള്‍, മാംസ ഭക്ഷണം, രാസവളങ്ങള്‍, കീടനാശിനികള്‍, എനിവയുടെ കൈവശം വയ്ക്കലും ഉപഭോഗവും, ചൂതാട്ടം, നായാട്ടു പോലുള്ള വിനോദങ്ങള്‍, എന്നിവ ഒളിമ്പസ്സിന്റെ ഇതു കാംപസ്സിലും പാടില്ല തന്നെ..  അതെ സമയം, ഒളിമ്പസ്സിലെ ബന്ധുക്കള്‍, ഒരിക്കലും ഇതൊന്നും ഉപയോഗിക്കാന്‍ പാടില്ല  എന്ന്  നിര്‍ബന്ധമില്ല താനും..

   

   

  രാഷ്ട്രീയ മത കാഴ്ചപ്പാടുകള്‍, കൈ വെടിയണം എന്നും നിര്‍ബന്ധമില്ല. മതവും, ജാതിയും, രാഷ്ട്രീയവും, ഭാഷയും, വ്യാകരണവും ഭക്ഷണവും, സമ്പാദ്യവും  ഒക്കെ ഇക്കോ വില്ലേജു തന്നെ ആയിത്തീരും വരെ ഏവര്‍ക്കും ഏതെങ്കിലും ഒരു തട്ടകം, പേരില്ലെങ്കിലും വേണ്ടി വരുമല്ലോ.

   

  ഇനി മേല്‍ക്കൊടുത്ത ചിത്രം നോക്കുക. പുറം സമൂഹത്തില്‍ നിന്നും ഒരാള്‍ അകത്തേയ്ക്ക് കയറി വരുന്നത് അയാളുടെ ശേഷിക്കും നിയോഗത്തിനും അനുസൃതം ആയിരിക്കും. ഒരാള്‍ എവിടെ എത്തും എന്നോ എത്തണം എന്നോ   തീരുമാനിക്കേണ്ടത് അയാള്‍ തന്നെ ആണ്. ഫേസ്ബുക്ക് ആക്ട്ടിവിസ്ട്ടുകളെ പോലെ, ഇത് വരെയുള്ള വ്യവസ്ഥാപിത ജീവിതത്തില്‍ നിന്നും ഒന്നും മാറ്റുന്നില്ലെങ്കില്‍, പിന്നെ അയാള്‍ ഒളിമ്പസ്സിന്റെ ധാര തെരഞ്ഞെടുക്കുന്നതിന് അര്‍ത്ഥമില്ലല്ലോ.

   

  https://www.facebook.com/notes/santhosh-olympuss/notes/439419816105964

  Print Friendly

  368total visits,2visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in