• കാലത്തിന്റെ ഊര്‍ജതന്ത്രം

  by  • August 31, 2013 • തത്വചിന്ത • 0 Comments

  എന്താണ് കാലം അഥവാ സമയം?

   

  ഇതിനു മുന്‍പുള്ള പോസ്റ്റുകളില്‍ ഞാന്‍ ഏറെയും പറയാന്‍ ശ്രമിച്ചത്, പ്രപഞ്ചത്തിലെ നമുക്കറിയാന്‍ കഴിയാവുന്നതും, അല്ലാത്തതുമായ എല്ലാം ഊര്‍ജമാണ് എന്നാണ്.  . (ഒരു സത്തയുടെ ഭൌതികവും പ്രാതിഭാസികവും, ധാര്‍മികവും, ജ്ഞാനീയവും ബലപരവും ആയ എല്ലാം ഊര്‍ജമാണ് ) വസ്തുവായോ  അറിവായോ , കര്‍മമായോ, ബലമായോ ഒക്കെ ഊര്‍ജത്തെ പരിവര്‍ത്തനം ചെയ്യാന്‍ ആകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നാം കാണുന്നതും, അറിയുന്നതും, അനുഭവിക്കുന്നതും, അനുഭവം പോലും ഊര്‍ജമാണ് എന്ന്. അങ്ങിനെയുള്ളപ്പോള്‍ അറിയുന്ന ഒന്നിന്റെ സ്ഥിതികത്വ കാലവും ഊര്‍ജം തന്നെ എന്ന് വിശദീകരിക്കാനാണ്  ഈ എളിയ ശ്രമം..

   

  പ്രപഞ്ചം നിരന്തരം വികാസം പ്രാപിക്കുകയാണ്. പ്രപഞ്ചത്തിലെ ഓരോഘടകവും പ്രപഞ്ചത്തിന്റെ സമമിതമായ അംശം (fractal)  ആണ്. അവയും പ്രപഞ്ച സ്വഭാവം സദാ പ്രദര്‍ശിപ്പിക്കും. അതെ സമയം ഘനീഭാവ സ്വഭാവവും ഓരോ സത്തയ്ക്കും ഉള്ളത് കൊണ്ട് സമാന്തരമായി ഒരു ഗുരുത്വ പാലനവും നിലനില്‍ക്കുന്നു. ഗുരുത്വ കേന്ദ്രത്തിലേക്കുള്ള അഭി കേന്ദ്ര ബലവും, എത്തി ദിശയിലേക്കുള്ള ഉത്സര്‍ജന ബലവും ഒരേസമയം പ്രദര്‍ശിപ്പിക്കുന്നത്  കൊണ്ടാണ് ഇവിടെ എല്ലാ സത്തകള്‍ക്കും സ്ഥിതികത്വം ഉള്ളതും. ഗുരുത്വ സ്വഭാവം നിശ്ചലതയെ സൃഷ്ടിക്കും. വികാസ സ്വഭാവം ചലനത്തെ സൃഷ്ടിക്കും. (ഈ രണ്ടു അവസ്ഥയിലും സൃഷ്ടിക്കും എന്നതിനെക്കാളും, അതിലേക്കു നീങ്ങാന്‍ പ്രേരിപ്പിക്കും എന്നതാവും കൂടുതല്‍ ശരി.) അങ്ങിനെ പ്രേരിതമാകുന്ന ചലനത്തിന്റെ  ആകാശ (Space) ഘട്ടമാണ്  കാലം.

   

  കാലത്തിന് സമാന്തര പ്രോഗ്രഷന്റെ രൂപമാണ് ഘടികാരങ്ങളില്‍ നാം ആരോപിച്ചിട്ടുള്ളതെങ്കില്‍,  ഒരു ജ്യാമിതീയ   പ്രോഗ്രഷനോ ഫിബോനാക്സി  (Fibonacci) പ്രോഗ്രഷനോ ആയി  ആണ് പൊതുവേ പ്രകൃതിയുടെ കാല  രൂപം. ജൈവ ശരീരങ്ങള്‍ക്ക്, ഈ രണ്ടു കാല രൂപങ്ങളും ആയും പൊരുത്തപ്പെടാനും ആകും. ഗുരുത്വാധിക്യം ഉള്ള ചലന ഘട്ട മണ്ഡലത്തില്‍ കാലത്തിന്റെ വേഗം കുറവായിരിക്കു. വികാസ ഘട്ടത്തില്‍ കാലത്തിന്റെ വേഗം കൂടുതലും ആകും.  ചലിക്കുന്ന വസ്തുവിന് കാലത്തെ പതുക്കെയാക്കാന്‍ കഴിയും. പ്രവേഗം കൂടുമ്പോള്‍ ആണ് കാലം കുറയുന്നത്. പ്രവേഗം കൂടുമ്പോള്‍ അതിന്റെ ഘടകങ്ങളുടെ ചലന വേഗം കുറയുന്നതും, രേഖീയമായ ത്വരണത്തിനായി  പ്രേരിപ്പിക്കുന്ന ബലം അതിന്റെ പിന്ധതെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കാലം പതുക്കെ ആകുന്നത്.

   

  നാം കാലത്തിന്റെ അരേഖീയ വികാസതിലൂടെ അതി വേഗം കടന്നു കൊണ്ടിരിക്കുകയാണ്.  ഫിബോനാക്സി  രീതിയില്‍ ഉള്ള വികാസത്തിന്റെ ഒരുഘട്ടത്തില്‍ ഈ പ്രപഞ്ച സംവിധാനത്തിലെ അനേകായിരം ആകാശങ്ങളില്‍ പലതും (ഒരു പക്ഷെ എല്ലാം) ഒരു ബിന്ദുവിലെക്കൊതുങ്ങുകയും  കാലം നിശ്ചലമാകുകയും ചെയ്യാം. അതും ഒരു പക്ഷെ അധികം വൈകാതെ തന്നെ.

   

  തുടരും..

   

  https://www.facebook.com/groups/olympussdarsanam/doc/264801653550979/

  Print Friendly

  654total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in