• “മരങ്ങൾ നടാനുള്ള കാലം ആണിത്. അതോടനുബന്ധിച്ച് ഒളിമ്പസ് എന്തെങ്കിലും സംഘടിപ്പിക്കുന്നുണ്ടോ? “

  by  • September 2, 2013 • പരിസ്ഥിതി • 0 Comments

  സ്വകാര്യ ഇഛയോടെ ചെടികൾ വയ്ക്കുന്നതു അല്ലാതെ മരം വയ്ക്കൽ എന്ന ആ “മഹനീയ” കർമത്തെ ഒളിമ്പസ് പ്രോത്സാഹിപ്പിക്കാറില്ല. അത് പ്രകൃതിയെ കളിയാക്കലാണ്. മരം നടേണ്ടത് മണ്ണിലല്ല മനുഷ്യന്റെ മനസ്സിലാണ് എന്ന് ഒളിമ്പസ് ധരിക്കുന്നു. മുറിവേറ്റ ഭാഗത്ത് തോല് വച്ച് പിടിപ്പിക്കുന്ന സാങ്കേതികമായ പണി, മനുഷ്യൻ മാത്രമേ ചെയ്യൂ. പ്രകൃതിക്കു അതിന്റെ സ്വയം വഴി അറിയാം. മരവും പച്ചപ്പും ചെത്തി നീക്കുക എന്നാൽ, ഭൂമുക്ക് തൊലിപ്പുറത്ത് മുറിവേൽക്കുക എന്നാണു അർഥം. മുറിവേറ്റ ഭാഗത്ത് ക്ഷൌരം ചെയ്തു കൊണ്ടേ ഇരിക്കുന്നത് ഒഴിവാക്കിയാൽ, അവിടെ യഥാവിധം തോലായാലും മരമായാലും വളർന്നു കൊള്ളും. ഭൂമിയെ ക്ഷൌരം ചെയ്യാതെ ഇരിക്കാൻ ആണ് നാം നമ്മുടെ ജനതയെ പഠിപ്പിക്കേണ്ടത്. അല്ലാതെ ചടങ്ങുകൾക്കായി മരം വയ്ക്കുക എന്നാൽ, അത് പ്രകൃതിയെ അറിയായ്കയാണ്, പ്രകൃതിയെ കളിയാക്കൽ ആണ് .

  ഉപരിപ്ലവ പരിസ്ഥിതി പ്രവർത്തന ശൈലി ഒളിമ്പസ് ഉപേക്ഷിച്ചിട്ട് രണ്ടു ദശകങ്ങൾ ആയി. അതിനിടെ ഒരു പൊതു പരിപാടിയിലും ഒരു മരം പോലും വച്ചിട്ടില്ല. എന്നാൽ ഒട്ടേറെ സ്വകാര്യ തരിശുകൾ വനമോ പച്ചിപ്പോ ഉള്ള ഇടങ്ങളായി മാറുവാൻ പാകത്തിൽ അതിന്റെ ഉടമകളെ അടിമുടി മാറ്റാൻ ഒളിമ്പസ്സിനു കഴിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിലെ ഒട്ടേറെ പ്രകൃതി ജീവന, പരിസ്ഥിതി പ്രവർത്തകരുടെയും അടിത്തറ ഒളിമ്പസ്സിന്റെ ക്ലാസ്സുകളോ, ലേഖനങ്ങളോ, ബോധവൽകരണങ്ങളോ, പോസ്റ്ററുകളോ ആണ്. ഉപരിപ്ലവങ്ങളായ കാര്യങ്ങൾ ചെയ്യാൻ ഒട്ടേറെ സംഘടനകൾ ഉണ്ടിവിടെ. അവർക്ക് ഉൾക്കാഴ്ച ഉണ്ടാക്കുക എന്ന ധർമമാണ് ഒളിമ്പസ്സിന്റെ എന്ന് നാം ധരിക്കുന്നു. വായനക്കാർക്ക് ഒളിമ്പസ്സിന്റെ വഴിയും ആഴവും മനസ്സിലാകും എന്ന് വിശ്വസിക്കട്ടെ.

   

  https://www.facebook.com/photo.php?fbid=546832085364736

  Print Friendly

  322total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in