• ശുഭപ്രമാണങ്ങള്‍ ഉണ്ടാകട്ടെ

  by  • September 1, 2013 • പൊതുവായത്‌ • 0 Comments

  കൌണ്‍സെലിംഗ് പ്രമാണിച്ചുള്ള വിളികളില്‍ / സന്ദര്‍ശനങ്ങളില്‍ കൂടെ എന്നിലെത്തുന്ന പലര്‍ക്കും സാഹിത്യത്തിന്റെ അസ്കിത ഉണ്ട്. എഴുത്തിനു പ്രതിരോധവും പ്രതിഷേധവും, വിഷാദവും ഒക്കെ ആണ് വിഷയം എന്നാണു പൊതുവേ ഉള്ള കാഴ്ചപ്പാടെന്നു തോന്നുന്നു.. ഈ വികാരങ്ങളെ മാത്രം ഉപയോഗിച്ച് ഉപയോഗിച്ച് ഒടുവില്‍ അത് സ്ഥായീ ഭാവ മാകുമ്പോള്‍, എഴുത്തും സാഹിതീ സ്വഭാവവും ഉപേക്ഷിക്കാന്‍ പറയേണ്ടുന്ന അവസ്ഥയെത്തും.

  എഴുപതുകളിലും എന്പതുകളിലും ഒക്കെ ഉണ്ടായിരുന്ന “അസ്തിത്വ ദുഖത്തെ” ഇപ്പോഴും പ്രമാണീകരിച്ചിട്ടു എന്താണ് ഫലം.. പ്രതിഷേധം യുക്തിയുടെ പ്രകടനമാണ്. യുക്തിയാല്‍ കൈകാര്യം ചെയ്യുമ്പോഴൊക്കെ പ്രതിയുക്തികള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും.. പ്രതിഷേധ ഹേതുവായ മൂല കാര്യത്തെ വളര്‍ത്തുവാനാണ് അതുപകരിക്കുക…

  പകരം പ്രതിഷേധിക്കേണ്ടതില്ലാത്ത ഒരു നവ സംവിധാനത്തെ വിഭാവനം ചെയ്യുകയും അതിനായുള്ള ശുഭ പ്രമാണങ്ങള്‍ (Positive Affirmations) ഉണ്ടാകുകയും ചെയ്യട്ടെ.. അവ എഴുത്തിനു വിഷയമാക്കാം.. എഴുതുന്നവനും വായിക്കുന്നവനും അത് ഗുണം ചെയ്യും..

   

  https://www.facebook.com/photo.php?fbid=432768223437790

  Print Friendly

  632total visits,1visits today

  വായനക്കാരുടെ അഭിപ്രായങ്ങള്‍

  അഭിപ്രായങ്ങള്‍

  About

  An Ecosopher who lives to propagate Deep Ecological perspective in Human Life

  http://olympuss.in